ഗോവയിൽ നിന്നും വിജയം തട്ടിപ്പറിച്ച് ബ്ലാസ്റ്റേഴ്‌സ് മുന്നോട്ട്

84-ആം മിനുറ്റിൽ ഗോവൻ പ്രതീക്ഷ തെറ്റിച്ച് ബെൽഫോർട്ടിന്റെ കാലുകളിൽ നിന്നും പിറന്ന ഗോളോടെയായിരുന്നു 2-1 ന് മഞ്ഞപ്പടയുടെ വിജയം. ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി.

ഗോവയിൽ നിന്നും വിജയം തട്ടിപ്പറിച്ച് ബ്ലാസ്റ്റേഴ്‌സ് മുന്നോട്ട്

ഫറ്റോർഡ: സമനിലയെന്ന് കരുതിയ മത്സരത്തിന്റെ ഒടുക്കം വൈകിയെത്തിയ ഗോളിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് മിന്നും ജയം. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ടു നിന്ന ഗോവയ്‌ക്കെതിരെ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ മടക്കിയായിരുന്നു നിർണ്ണായക മത്സരത്തിൽ മഞ്ഞപ്പട ജയിച്ചുകയറിയത്. ഗോവൻ മണ്ണിൽ ആതിഥേയരെ കീഴടക്കിയതോടെ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു.

കളി തുടങ്ങും മുൻപ് ഏഴാം സ്ഥാനത്തായിരുന്നു മലയാളികളുടെ പ്രിയ ടീം. ബെൽഫോർട്ടിനെ കൂടാതെ മലയാൡ താരം മുഹമ്മദ് റാഫിയും യെല്ലോ ബ്രിഗേഡ്‌സിനായി ഗോവൻ വല കുലുക്കി. ആതിഥേയർക്കു വേണ്ടി ബ്രസീലിയൻ താരം ജൂലിയോ സീസറാണ് സ്‌കോർ ചെയ്തത്. സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം വിജയമാണിത്. എവേ മൽസരത്തിലെ ആദ്യ വിജയവും.

വിജയത്തോടെ ആറു കളികളിൽ നിന്ന് എട്ടു പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തേക്കു കയറി. ആറു മത്സരങ്ങളിൽ നിന്ന് നാലു പോയിന്റുള്ള സീക്കോയുടെ  ഗോവ അവസാന സ്ഥാനത്തു തുടരുകയാണ്.

കഴിഞ്ഞ മത്സരത്തിൽ പൂനെയ്‌ക്കെതിരെ ഇറങ്ങിയ ടീമിൽ മാറ്റങ്ങളില്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ സ്റ്റീവ് കോപ്പൽ ടീമിനെ കളത്തിലിറക്കിയത്. ഗോവ പരിശീലകൻ സീക്കോയും കഴിഞ്ഞ മത്സരത്തിലെ ടീമിനെ നിലനിറുത്തി. മുഹമ്മദ് റാഫിയെ ഏക സ്‌ട്രൈക്കറാക്കി 4-2-3-1 ശൈലിയിലാണ് ബ്ലാസ്റ്റേഴ്‌സ് കളി തുടങ്ങിയത്. മുഹമ്മദ് റഫീഖ്, ബെൽഫോർട്ട്, മൈക്കൽ ചോപ്ര എന്നിവർ മുന്നേറ്റത്തെ സഹായിക്കാൻ റാഫിക്ക് പിന്നിൽ അണിനിരന്നു. അസ്രാക്ക്, മെഹ്
താബ് ഹുസൈൻ എന്നിവർ ഇറങ്ങിക്കളിച്ചു. ഹോസു, ജിങ്കാൻ, ഹ്യൂഗ്‌സ്, ഹെങ്ബാർത്ത് എന്നിവർ പ്രതിരോധം കാത്തു.

ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ മുന്നേറ്റത്തോടെയായിരുന്നു മത്സരത്തിന്റെ തുടക്കം. മധ്യനിരയിൽ നിറഞ്ഞു കളിച്ച ബെൽഫോർട്ടിന്റെ മികവിൽ ഗോൾ തേടി കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഗോവ ഗോൾമുഖം ആക്രമിച്ചു. 18-ആം മിനുറ്റിൽ അക്കൗണ്ട് തുറക്കാൻ ബ്ലാസ്റ്റേഴ്‌സിന് മികച്ചൊരു അവസരം ലഭിച്ചെങ്കിലും ബെൽഫോർട്ടിന് ലക്ഷ്യത്തിലെത്തിക്കാനായില്ല. പിന്നീട്, കളിയുടെ ഗതിക്കെതിരെ മത്സരത്തിലെ ആദ്യ ഗോൾ നേടിയത് എഫ്.സി ഗോവയാണ്. 24-ആം മിനുറ്റിൽ ബ്രസീലിയൻ താരം ജൂലിയോ സീസറാണ് ബ്ലാസ്റ്റേഴ്‌സിന്റെ വല കുലുക്കിയത്. ഇടതുവിങ്ങിൽ നിന്നും പന്തുമായെത്തിയ റിച്ചാർലിസൻ ബ്ലാസ്റ്റേഴ്‌സ് ഗോൾമുഖത്തേക്ക് പന്ത് ഉയർത്തി വിടുമ്പോൾ
പ്രതിരോധത്തിലെ കരുത്തരെല്ലാം പോസ്റ്റിന് മുന്നിൽ നിൽക്കെ മാർക്ക് ചെയ്യപ്പെടാതെ നിന്ന സെസാർ പന്ത് കുത്തി വലയിലിട്ടു. ഇതോടെ ഗോവയ്ക്ക് ലീഡ്.

ആദ്യപകുതിയിൽ തിരിച്ചടിക്കാനുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമങ്ങളൊന്നും ലക്ഷ്യം കാണാതെ പോയി. എന്നാൽ, രണ്ടാം പകുതിയുടെ തുടക്കം തന്നെ ഗോൾ മടക്കി ബ്ലാസ്‌റ്റേഴ്‌സ് കളിയിലേക്ക് തിരിച്ചുവന്നു. മലയാളി താരം മുഹമ്മദ് റാഫിയായിരുന്നു സ്‌കോറർ. എന്നാൽ ഗോളിന്റെ മുഴുവൻ ക്രെഡിറ്റും മധ്യനിര താരം മെഹ്താബ് ഹുസൈന് കൂടി അവകാശപ്പെട്ടതാണ്.വലതു വിംഗിൽ നിന്നും പോസ്റ്റിന് സമാന്തരമായി മെഹ്താബ് നീട്ടിനൽകിയ പന്ത് തടയാൻ ഗോവൻ ഗോളിക്കായില്ല. തടയാനെത്തിയ രാജു ഗെയ്ക്ക് വാദിന്റെ കാലിൽത്തട്ടിയ പന്ത് റാഫിയുടെ കാലുകളിൽ സ്പർശിച്ച് വലയിലേക്ക്.

ബ്ലാസ്റ്റേഴ്‌സ് നിറഞ്ഞുനിന്ന നിമിഷങ്ങളായിരുന്നു പിന്നീട് കളത്തിൽ. ബെൽഫോർട്ടും മൈക്കൽ ചോപ്രയുമെല്ലാം നിരന്തരം ഗോളവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. 61-ആം മിനുറ്റിൽ ബെൽഫോർട്ടും 79-ആം മിനുറ്റിൽ മൈക്കൽ ചോപ്രയും മികച്ച അവസരങ്ങൾ പാഴാക്കി. ഗോളി മാത്രം മുന്നിൽ നിൽക്കെ ചോപ്ര തൊടുത്ത ഷോട്ട് പാഴായി. തൊട്ടുപിന്നാലെ പരിക്കേറ്റ ചോപ്ര കളം
വിട്ടു. പകരമെത്തിയത് ഡക്കൻസ് നാസോൺ. ഇടയ്ക്ക് അസ്രാക്കിന് പകരം ബോറിസ് ക്ലാഡിയോയുമെത്തി. 84-ആം മിനുറ്റിൽ ഗോവയെ ഞെട്ടിച്ച്ബെൽഫോർട്ടിലൂടെ ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഗോൾ നേടി. ബോക്‌സിന് പുറത്തുനിന്നും ബെൽഫോർട്ട് തൊടുത്ത തകർപ്പൻ ഷോട്ട് നേരെ ഗോവൻ വലയിൽ.  ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരുന്ന വിജയം.അത്‌ലറ്റികോ ഡി കൊൽക്കത്തയും മുംബൈ എഫ്.സിയും ഇന്ന് നേർക്കുനേർ


ഇന്ത്യൻ സൂപ്പർ ലീഗിൽ ഇതുവരെ തോൽവി അറിയാത്ത ഏക ടീം എന്ന മികവോടെ  അത്‌ലറ്റിക്കോ ഡി കൊൽക്കത്ത രബീന്ദ്ര സരോബർ സ്റ്റേഡിയത്തിൽ മുംബൈ സിറ്റി എഫ്.സിയെ നേരിടും. രണ്ടാം പാദ മത്സരങ്ങൾക്കും ഇതോടെ തുടക്കം കുറിക്കും. മുംബൈയിൽ നടന്ന ആദ്യ പാദത്തിൽ രണ്ടു ടീമുകളും 1-1ന് സമനിലയിൽ പിരിയുകയായിരുന്നു.

അത്‌ലറ്റിക്കോ ഡി കൊൽക്കത്ത ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളിൽ രണ്ടെണ്ണം ജയിച്ചു. മൂന്നെണ്ണത്തിൽ സമനില. എല്ലാ മത്സരങ്ങളിലും ഗോളടിച്ചുവെന്ന പ്രത്യേകതയും കൊൽക്കത്തയ്ക്കു മാത്രം അവകാശപ്പെട്ടതാണ്. കൊൽക്കത്ത തന്നെയാണ് രണ്ടാം പകുതിയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ടീം. സ്വന്തം ഗ്രൗണ്ടിൽ മുഴുവൻ പോയിന്റും നേടിയെടുക്കുകയാണ് അത്‌ലറ്റിക്കോ ഡി കൊൽക്കത്തയുടെ ലക്ഷ്യം.

മറുവശത്ത് മുംബൈ സിറ്റി എഫ്.സി. ഈ സീസണിൽ ഉജ്ജ്വല തുടക്കമാണ് കുറിച്ചത്. ആദ്യ രണ്ട് മത്സരങ്ങളും മുംബയ് ജയിച്ചു എന്നാൽ കഴിഞ്ഞ നാല് മത്സരങ്ങളിൽ ഒന്നിൽപ്പോലും ജയിക്കാൻ കഴിഞ്ഞിട്ടില്ല. ഈ ആഘാതത്തിൽ നിന്നും മുംബൈക്ക് മോചനം ലഭിക്കണമെങ്കിൽ കൊൽക്കത്തയെ കീഴടക്കണം. ഇന്ന് വൈകീട്ട് ഏഴിനാണ്.

Read More >>