സിപിഐഎമ്മിനെ ചൈനീസ് പക്ഷപാതികളാക്കി ബിജെപി കേരള ഘടകത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

''ചൈനീസ് പക്ഷപാതികളായ കേരളത്തിലെ ഭരണ വർഗ്ഗം ഒരു പക്ഷേ ഇത് ചെവിക്കൊള്ളണമെന്നില്ല''

സിപിഐഎമ്മിനെ ചൈനീസ് പക്ഷപാതികളാക്കി ബിജെപി കേരള ഘടകത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സിപിഐഎമ്മിനെ ചൈനീസ് പക്ഷപാതികളാക്കി ബിജെപി കേരള ഘടകത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വരാന്‍ പോകുന്ന ദീപാവലി ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച മധുരപലഹാരങ്ങളും പടക്കങ്ങളും മാത്രം ഉപയോഗിക്കാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് സിപിഐഎമ്മിനെ ചൈനീസ് പക്ഷപാതികളാക്കി സൂചിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയുടെ സ്വന്തം ഉത്പന്നങ്ങള്‍ നമ്മള്‍ ഉപയോഗിക്കുന്നതുവഴി നമ്മുടെ രാജ്യത്തെ ലോക രാഷ്ട്രങ്ങളില്‍ മുന്‍ പന്തിയില്‍ എത്തിക്കാം എന്ന പ്രധാനമന്ത്രിയുടെ സന്ദേശത്തോടൊപ്പമാണ് ബിജെപിയുടെ പോസ്റ്റ്. ചൈനീസ് പക്ഷപാതികളായ കേരളത്തിലെ ഭരണ വര്‍ഗ്ഗം ഒരു പക്ഷേ ഇത് ചെവിക്കൊള്ളണമെന്നില്ല എന്നും ഫേസ്ബുക്കില്‍ പറയുന്നു.


നാം ചിലവഴിക്കുന്ന പണം നമുക്കെതിരെയുള്ള ആയുധമാക്കരുതെന്നും കേരള ജനതയോട് ബിജെപി അഭ്യര്‍ത്ഥിക്കുന്നു. ദേശസ്‌നേഹികളായ കേരളത്തിലെ ജനങ്ങള്‍ ഈ നിര്‍ദ്ദേശം അനുസരിക്കുമെന്ന് തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും പോസ്റ്റില്‍ പറയുന്നു.