ബിജെപി ഹര്‍ത്താലിൽ സംസ്ഥാനത്ത് പരക്കെ അക്രമം

ബിജെപി സംസ്ഥാന വ്യപകമായി നടത്തിയ ഹര്‍ത്താല്‍ അക്രമാസക്തം. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേയ്ക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അക്രമമുണ്ടായി

ബിജെപി ഹര്‍ത്താലിൽ സംസ്ഥാനത്ത് പരക്കെ അക്രമം

തിരുവനന്തപുരം: പിണറായിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന വ്യാപകമായി നടത്തിയ ഹര്‍ത്താല്‍ അക്രമാസക്തം. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേയ്ക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അക്രമമുണ്ടായി. ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകന്‍ കമല്‍ ശങ്കർ, മാതൃഭൂമി ഡോട്ട് കോം ലേഖകന്‍ എസ്.ആര്‍. ജിതിന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സ്റ്റാച്യു ജങ്ഷനില്‍ കൊടിമരങ്ങളും ഫ്‌ളക്‌സുകളും തല്ലിതകര്‍ക്കുന്നത് ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. കൂടാതെ കേരളകൗമുദി ഫോട്ടോഗ്രാഫര്‍ അരുണ്‍ കല്ലറയുടെ ക്യാമറ ലെന്‍സ്‌ തകര്‍ത്തു. കൂടാതെ യുഎന്‍ഐ ഫോട്ടോഗ്രാഫറുടെ ക്യാമറയും തല്ലി തകര്‍ത്തു.


kerala kaumudi

തിരുവനന്തപുരം ബിഗ് ബസാര്‍ ഭാഗത്ത് സര്‍വ്വീസ് നടത്തിയ ഡിവൈഎഫ്‌ഐ പരുന്താനി ലോക്കല്‍ കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള ആംബുലന്‍സ് ബിജെപി പ്രവര്‍ത്തകര്‍ തകര്‍ത്തു.മര്‍ദ്ദനത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ ഷാജിക്ക് ഗുരുതരമായി പരിക്കേറ്റു. കുഞ്ചാലുമൂട്ടില്‍ ബിജെപി- മുസ്ലിം ലീഗ് സംഘര്‍ഷത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഡിവൈഎഫ്‌ഐ ശ്രീവരാഹത്ത് മുക്കോലയ്ക്കൽയൂണിറ്റ് കമ്മിറ്റി അംഗം അരുണിന് ബിജെപി ഗുണ്ടകൾ വെട്ടി പരിക്കേൽപ്പിച്ചു .അരുണിന്റെ തലയ്ക്കും തോളിലും ആണ് വെട്ടേറ്റത്ഹര്‍ത്താലിനെത്തുടര്‍ന്ന് പലയിടങ്ങളിലും ബിജെപി പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ഉടമകളെ ഭീഷണിപ്പെടുത്തി ഹോട്ടലുകളും കടകളും അടപ്പിക്കുന്ന സംഭവങ്ങളുമുണ്ടായി.
കോഴിക്കോട് കുന്ദമംഗലത്ത് വിവാഹ പാര്‍ട്ടി സഞ്ചരിച്ച വാഹനം സമരാനുകൂലികള്‍ എറിഞ്ഞു തകര്‍ത്തു. എറണാകുളത്തും ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കളമശ്ശേരി, കോലഞ്ചേരി, പട്ടിമറ്റം തുടങ്ങിയ സ്ഥലങ്ങളില്‍ സമരാനുകൂലികള്‍ വാഹനങ്ങള്‍ തടയുകയും തുറന്ന കടകള്‍ അടപ്പിക്കുകയും ചെയ്തു. അക്രമം നടത്തിയ  രണ്ടു ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പലസ്ഥലങ്ങളിലും സിപിഐഎം കൊടിമരങ്ങള്‍ നശിപ്പിക്കപ്പെട്ടു.

bjp terror 2

തൊടുപുഴയില്‍ ലേബര്‍ ഓഫീസ് അടിച്ചു തകര്‍ത്തതിന് അറസ്റ്റിലായ പ്രവര്‍ത്തകനെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.തൊടുപുഴയില്‍ രാവിലെ തുറന്ന് പ്രവര്‍ത്തിച്ച ലേബര്‍ ഓഫിസ് ഹര്‍ത്താലനുകൂലികള്‍ അടിച്ചുതകര്‍ത്തു. സ്ത്രീകളടക്കം ജീവനക്കാരെ പുറത്താക്കിയ ശേഷമാണ് ഓഫീസ് ആക്രമിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് ജില്ലാ സേവക് പ്രമുഖ് ഇ.എസ് രാജേന്ദ്രനെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തൊടുപുഴ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചതിനത്തെുടര്‍ന്ന് അര മണിക്കൂറോളം സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നു. ബലപ്രയോഗം വേണ്ടിവരുമെന്ന പൊലീസിന്റെ മുന്നറിയിപ്പിനത്തെുടര്‍ന്ന് പ്രവര്‍ത്തകര്‍ പിന്നീട് പിരിഞ്ഞുപോയി. ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍നിന്ന് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

bjp terror

ഒറ്റപ്പാലത്ത് ഹർത്താലിനിടെയുണ്ടായ സംഘർഷത്തിൽ  മൂന്ന് ഡി വൈ എഫ് ഐ പ്രവർത്തകർക്ക് വെട്ടേറ്റു.കണ്ണിയമ്പുറം പനമണ്ണ ആൽത്തറ തെരുവിൽ കിരൺ (18 ) , ശിവരാജ് (19) , സുജിത്ത് (24) എന്നിവർക്കാണ് വെട്ടേറ്റത്.

14686534_10153739396312811_1821226201_n

കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സഞ്ചരിച്ച ബസ് പണിമുടക്ക് അനുകൂലികള്‍ തടഞ്ഞു. തൃപ്പൂണിത്തുറയില്‍ പരിശീലനത്തിനെത്തിയപ്പോഴായിരുന്നു സംഭവം. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ കാറ് സമരാനുകൂലികള്‍ തകര്‍ത്തു. സദാനന്ദപുരത്ത് കെസ്ടിസി ബസിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്തു.

തൃശ്ശൂര്‍, ചേര്‍ത്തല എന്നിവിടങ്ങളിലും ബിജെപി മാര്‍ച്ചിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കൈയ്യേറ്റമുണ്ടായി. സംഘര്‍ഷത്തില്‍ ഏഷ്യാനെറ്റിന്റെയും ജീവന്‍ ടിവിയുടെയും കാമറാമാന്‍മാര്‍ക്ക് പരിക്കേറ്റു.

ഹര്‍ത്താലിനെത്തുടര്‍ന്ന് പൊതു വാഹനങ്ങളൊന്നും റോഡിലിറങ്ങിയില്ല. കെഎസ്ആര്‍ടിസിയും സര്‍വീസ് നടത്തുന്നില്ല. ചില സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് റോഡിലിറങ്ങിയിട്ടുള്ളത്. സംസ്ഥാനമൊട്ടാകെ കനത്ത ജാഗ്രതയിലാണ് പോലീസ്. ഹര്‍ത്താലില്‍ സമാധാനം ഉറപ്പുവരുത്താനും അതിക്രമവും പൊതുമുതല്‍ നശീകരണവും തടയുന്നതിനും എല്ലാവരും സഹകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ആവശ്യപ്പെട്ടു.

harthal

വാഹനഗതാഗതം തടസ്സപ്പെടുത്തുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്താല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിന് രാത്രി മുതല്‍ പട്രോളിങ് തുടങ്ങി. ആവശ്യമായ സ്ഥലങ്ങളില്‍ പോലീസ് കാവലുമുണ്ട്.
അതിക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ യുക്തമായ വകുപ്പുകള്‍ ഉപയോഗിച്ച് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

bjp terror

പിണറായിയില്‍ ആര്‍.എസ്.എസ്.പ്രവര്‍ത്തകന്‍ രമിത്ത് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് എ.ഡി.ജി.പി.സുകേഷ് കുമാര്‍ തലശ്ശേരിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ആറു കമ്പനി അധികസേനയെ സംഘര്‍ഷ സാധ്യതയുള്ള കൂത്തുപറമ്പ്, തലശ്ശേരി മേഖലകളില്‍ വിന്യസിച്ചു.

പാലക്കാട്, തൃശ്ശൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പോലീസ്സേനയെയാണ് തലശ്ശേരി, കൂത്തുപറമ്പ് മേഖലകളില്‍ വിന്യസിച്ചത്.
കൊളശ്ശേരി, പിണറായി, കതിരൂര്‍ മേഖലകള്‍ പോലീസിന്റെ നിയന്ത്രണത്തിലാണ്. എ.ഡി.ജി.പി.ക്കു പുറമെ ഐ.ജി.ദിനേന്ദ്ര കശ്യപും എസ്.പി.കെ.കാര്‍ത്തിക്കും തലശ്ശേരിയില്‍ ക്യാമ്പ് ചെയ്യുകയാണ്. കൊലപാതകം നടന്ന പിണറായിയിലെ സ്ഥലം സന്ദര്‍ശിച്ചു.

Read More >>