ബിജെപി ഹര്‍ത്താല്‍: തിരുവനന്തപുരത്ത് ആംബുലന്‍സ് തല്ലിത്തകര്‍ത്തു; സെക്രട്ടേറിയേറ്റിനു മുന്നില്‍ മാധ്യമപ്രവര്‍ത്തകരുടെ ക്യാമറ തല്ലിപ്പൊട്ടിച്ചു

സെക്രട്ടറിയേറ്റിനു സമീപത്തെ പങ്കജ് ഹോട്ടലിനു മുന്നിലെ എ.ഐ.വൈ.എഫിന്റെ കൊടികള്‍ ബി. ജെ. പി. പ്രവര്‍ത്തകര്‍ നശിപ്പിച്ചു. അതിന്റെ ഫോട്ടോയെടുത്ത ദേശാഭിമാനി ഫോട്ടൊഗ്രാഫറെ ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി.

ബിജെപി ഹര്‍ത്താല്‍: തിരുവനന്തപുരത്ത് ആംബുലന്‍സ് തല്ലിത്തകര്‍ത്തു; സെക്രട്ടേറിയേറ്റിനു മുന്നില്‍ മാധ്യമപ്രവര്‍ത്തകരുടെ ക്യാമറ തല്ലിപ്പൊട്ടിച്ചു

സംസ്ഥാന വ്യാപകമായി ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അങ്ങിങ്ങ് അക്രമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. കോവളത്ത് ബിജെപി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്ന് ചെറിയ രീതിയില്‍ സംഘര്‍ഷം ഉണ്ടായി. പോലീസ് ഇടപെടലിനെ തുടര്‍ന്ന് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.

സെക്രട്ടറിയേറ്റിനു സമീപത്തെ പങ്കജ് ഹോട്ടലിനു മുന്നിലെ എ.ഐ.വൈ.എഫിന്റെ കൊടികള്‍ ബി. ജെ. പി. പ്രവര്‍ത്തകര്‍ നശിപ്പിച്ചു. അതിന്റെ ഫോട്ടോയെടുത്ത ദേശാഭിമാനി ഫോട്ടൊഗ്രാഫറെ ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി. ഇവിടെ ആരും ഫോട്ടോ എടുത്തുപോകരുതെന്ന മുന്നറയിപ്പു മുണ്ടായി. പ്രവര്‍ത്തകരുടെ കൂടെ അകത്തു നിന്ന് ഫോട്ടൊയെടുക്കാന്‍ ശ്രമിച്ച യുഎന്‍ഐ ഫോട്ടോഗ്രാഫറുടെ ക്യാമറ ബിജെപി പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു.


Ambulance Final

സെക്രട്ടറിയേറ്റിനു മുന്നിലെ കൊടികളും ഫ്‌ളക്‌സുകളും നശിപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപി പ്രവര്‍ത്തകരുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരുടെ നേരെ വെല്ലുവിളികളും ആക്രമണവും ഉണ്ടായി. ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ സ്ഥലത്തെത്തിയാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്. ഇന്ത്യന്‍ എക്‌സ്പ്രസിലെ കമല്‍ശങ്കറെ മര്‍ദ്ദനമേറ്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം ബിഗ് ബസാര്‍ ഭാഗത്തുവെച്ച് സര്‍വ്വീസ് നടത്തിയ ഡിവൈഎഫ്‌ഐയുടെ ആംബുലന്‍സ് ബിജെപി പ്ര്വര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. മര്‍ദ്ദനത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ ഷാജിക്ക് ഗുരുതരമായി പരിക്കേറ്റു. കുഞ്ചാലുമൂട്ടില്‍ ബിജെപി മുസ്ലിം ലീഗ് സംഘര്‍ഷത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Read More >>