ഒറ്റപ്പാലത്ത് ബിജെപി ഹർത്താലിനിടെ അക്രമം; മൂന്നു ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റു

സി പി ഐ എമ്മിന്റെ പ്രചരണ ബോർഡുകൾ ആർ എസ് എസ് പ്രവർത്തകർ നശിപ്പിക്കാൻ ശ്രമിച്ചത് തടയാൻ ശ്രമിച്ചപ്പോഴാണ് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റത്

ഒറ്റപ്പാലത്ത് ബിജെപി ഹർത്താലിനിടെ അക്രമം; മൂന്നു ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റു

പാലക്കാട്: ഒറ്റപ്പാലത്ത്  ഹർത്താലിനിടെയുണ്ടായ സംഘർഷത്തിൽ മൂന്നു  ഡി വൈ എഫ് ഐ പ്രവർത്തകർക്ക് വെട്ടേറ്റു . രണ്ടു പേർക്ക് ഇരുമ്പു ദണ്ഡു കൊണ്ട് തലയ്ക്കടിയേറ്റു. രണ്ടുഒറ്റപ്പാലം കണ്ണിയമ്പുറം പനമണ്ണ ആൽത്തറ തെരുവിൽ കിരൺ (18 ) , ശിവരാജ് (19) , സുജിത്ത് (24) എന്നിവർക്കാണ് വെട്ടേറ്റത് . കൂടെയുണ്ടായിരുന്ന ജിഷ്ണു (16) ,കാർത്തികേയൻ (24) എന്നിവർക്ക് തലക്ക് ദണ്ഡു കൊണ്ടുള്ള അടിയേറ്റ് പരിക്കു പറ്റിയത് . കിരണിന്റെ കൈയ്ക്കും കാലിനും കാലിലും വെട്ടേറ്റിട്ടുണ്ട് . ശിവരാജന്റെ തലക്കാണ് വെട്ടുള്ളത് . പരിക്കേറ്റവരെ കണ്ണിയമ്പുറത്തെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് . പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ് .

ഹർത്താലിനോട് അനുബന്ധിച്ച് രാവിലെ സംഘപരിവാർ സംഘടനകൾ ഒറ്റപ്പാലത്ത് നടത്തിയ പ്രകടനത്തിനിടെ സി പി എമ്മിന്റെ ബാനറുകളും പരസ്യബോർഡുകളും തകർത്തിരുന്നു .  ഉച്ചക്കും  സി പി ഐ എമ്മിന്റെ പ്രചരണ ബോർഡുകൾ ആർ എസ് എസ് പ്രവർത്തകർ നശിപ്പിക്കാൻ ശ്രമിച്ചത് തടയാൻ ശ്രമിച്ചപ്പോഴാണ് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റത്. സംഘർഷത്തിൽ ആർഎസ്എസ് പ്രവർത്തകർ പത്തിരിപ്പാലയിൽ ഒരു തകർത്തു .

Read More >>