ദീപാവലിക്ക് വമ്പന്‍ ഓഫറുകളുമായി ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍

ആറാം തീയതി വരെയാണ് ആന്വല്‍ ബിഗ് ബില്ല്യന്‍ ഡേ വില്‍പന

ദീപാവലിക്ക് വമ്പന്‍ ഓഫറുകളുമായി ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍

ദീപാവലി ആഘോഷങ്ങള്‍ പൊടിപൊടിക്കാന്‍ ഒരുങ്ങി ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍. ദീപാവലി പ്രമാണിച്ചു ഫ്ലിപ്പ്കാര്‍ട്ട്, ആമസോണ്‍, സ്‌നാപ്ഡീല്‍ എന്നീ വെബ്സൈറ്റുകളിൽ പുതുപുത്തന്‍ ഓഫറുകളുടെ ബഹളമാണ്. ആറാം തീയതി വരെയാണ് ആന്വല്‍ ബിഗ് ബില്ല്യന്‍ ഡേ വില്‍പന. സ്മാര്‍ട്ട്ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ടാബ്‌ലറ്റുകള്‍ എന്നിവയ്‌ക്കെല്ലാം ഡിസ്‌കൌണ്ടും എക്‌സ് ചേഞ്ച് ഓഫറുകളുമുണ്ട്.

ബിഗ് ബില്ല്യന്‍ ഡേയില്‍ പ്രധാനപ്പെട്ട ബ്രാന്‍ഡുകളായ Asus ZenFone 2, LeEco Le 2, LeEco Le 1s Eco, Moto X Play എന്നിവയ്ക്ക് ഡിസ്‌കൗണ്ടുണ്ട്. പതിനായിരം രൂപ കുറച്ച് വെറും 9,999 യ്ക്ക് Asus ZenFone 2 സ്വന്തമാക്കാം. LeEco Le 2 വിനാകട്ടെ 11,999 ആണ് യഥാര്‍ഥ വിലയെങ്കിലും 10,499 രൂപയ്ക്ക് സ്വന്തമാക്കാം. LeEco Le 1s Eco വിനു രണ്ടായിരം രൂപ കുറച്ച് 7,999 രൂപയാണ് വില.


ആപ്പിളിന്റെ 25,990 രൂപ വിലയുള്ള വാച്ച് 12,999 രൂപയ്ക്ക് നല്‍കുന്നു എന്നാണു ഫ്‌ലിപ്പ്കാര്‍ട്ട് പ്രിവ്യൂ പേജിലെ മറ്റൊരു വൻ ഓഫര്‍. ഗൂഗിള്‍ ക്രോംകാസ്റ്റ് ടു വിന്റെ യഥാര്‍ഥ വിലയായ 3,399 രൂപയില്‍ ഡിസ്‌കൗണ്ട് നല്‍കി 2,999 രൂപയ്ക്കാണ് നല്‍കുന്നത്.

15,500 രൂപ വിലയുള്ള Altec Lansing speaker 4,999 രൂപയ്ക്ക് ലഭിക്കും. 7,990 രൂപ വിലയുള്ള JBL Flip 2 Speaker ആവട്ടെ 3,999 രൂപയ്ക്കാണ് ലഭ്യമാവുക. ലെനോവോയുടെ 900 രൂപയുടെ 10400mAh പവർ ബാങ്ക് വിലക്കുറവില്‍ 799 രൂപയ്ക്ക് കിട്ടും. ബോസ് ഹെഡ്ഫോണുകൾക്ക് മുപ്പതു ശതമാനം ഡിസ്‌കൗണ്ടുണ്ട്.

ഇലക്ട്രോണിക്‌സ് സാധനങ്ങളില്‍ മാത്രമല്ല, ഫാഷനിലുമുണ്ട് വിലക്കുറവും ഓഫറുകളും. തുണിത്തരങ്ങള്‍, ഫുട്‌വെയര്‍, വാച്ചുകള്‍, സണ്‍ഗ്ലാസുകള്‍, വിവിധ ആക്‌സസറികള്‍ എന്നിവയ്‌ക്കെല്ലാം നാല്‍പ്പതു ശതമാനം ഓഫര്‍ ഉണ്ട്.

ഹോം ഇലക്ട്രോണിക്‌സ്, അപ്ലയന്‍സ് എന്നിവയ്ക്കും ഡിസ്‌കൗണ്ടുണ്ട്. 22,990 രൂപയുടെ ഒനിഡ ഫ്രണ്ട് ലോഡിങ് വാഷിംഗ് മെഷീന്‍ 15,990 രൂപയ്ക്ക് കിട്ടും. 6,995 ന്റെ Prestige Air Fryer ആവട്ടെ, 3,499 രൂപയ്ക്കാണ് ലഭ്യമാവുക. എസ്ബിഐയുടെ എല്ലാ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഹോള്‍ഡര്‍മാര്‍ക്കും ഫ്ലിപ്കാർട്ടിൽ നിന്നു പത്തു ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും.

Read More >>