ഇഷാന്തിന് പിന്നാലെ ഭുവനേശ്വറും പുറത്ത്; ഷര്‍ദ്ദുല്‍ താക്കൂര്‍ പകരക്കാരന്‍

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തില്‍ ടീമിലുണ്ടായിരുന്ന ഷര്‍ദ്ദുല്‍ താക്കൂര്‍ ഇതുവരെ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചിട്ടില്ല.

ഇഷാന്തിന് പിന്നാലെ ഭുവനേശ്വറും പുറത്ത്;  ഷര്‍ദ്ദുല്‍ താക്കൂര്‍ പകരക്കാരന്‍

ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ വിജയ ശില്‍പ്പിയായ മീഡിയം ഫാസ്റ്റ് ബൌളര്‍ ഭുവനേശ്വര്‍ കുമാര്‍ മൂന്നാം ടെസ്റ്റില്‍ കളിക്കില്ല. രണ്ടാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് പ്രകടനവുമായി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഭുവനേശ്വര്‍ കുമാറിന് പരിക്കേറ്റതിനെത്തുടര്‍ന്നാണ് മൂന്നാം ടെസ്റ്റില്‍ നിന്നുള്ള ടീമില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്.

ഷര്‍ദ്ദുല്‍ താക്കൂറാണ് ഭുവനേശ്വറിന്റെ പകരക്കാരന്‍. ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തില്‍ ടീമിലുണ്ടായിരുന്ന ഷര്‍ദ്ദുല്‍ താക്കൂര്‍ ഇതുവരെ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചിട്ടില്ല.

നേരത്തെ, ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിനു തൊട്ടു മുമ്പ് പരിക്കേറ്റ ഇഷാന്ത് ശര്‍മ ആദ്യ രണ്ടു ടെസ്റ്റിലും കളിച്ചിരുന്നില്ല. ഭുവിയുടെ അഭാവത്തില്‍ മൂന്നാം ടെസ്റ്റില്‍ മുഹമ്മദ് ഷാമിക്കൊപ്പം രണ്ടാം പേസറായി ഉമേഷ് യാദവ് ഇടം പിടിക്കുമെന്നാണ് സൂചന.

Read More >>