വിജയ്‌ ചിത്രം ഭൈരവയുടെ ടീസര്‍ ഇറങ്ങി

വിജയ്‌യുടെ അറുപതാമത്തെ ചിത്രമാണ് ഭൈരവ

വിജയ്‌ ചിത്രം ഭൈരവയുടെ ടീസര്‍ ഇറങ്ങി







ഇളയദളപതി വിജയ്‌ നായകനാകുന്ന ഭൈരവയുടെ ടീസര്‍ പുറത്തിറങ്ങി. വിജയ്‌യുടെ അറുപതാമത്തെ ചിത്രമാണ് ഭൈരവ.

അഴകിയ തമിഴ് മകന്‍ എന്ന വിജയ് ചിത്രം ഒരുക്കിയ ഭരതന്‍ സംവിധാനം ചെയ്യുന്ന ഭൈരവയില്‍ മലയാളിയായ കീര്‍ത്തി സുരേഷാണ്  നായികയായി എത്തുന്നത്.

മലയാളി നടി അപര്‍ണ വിനോദ്, വിജയരാഘവന്‍, ഡാനിയേല്‍ ബാലാജി, ജഗപതി ബാബു, ഹരീഷ് ഉത്തമന്‍, സതീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഈ ചിത്രത്തിലും വിജയ് ഡബിള്‍ റോളിലാണ് എത്തുന്നത്.










Read More >>