പാര്‍ലറുകളില്‍ നിന്ന് ബിയര്‍ പുറത്തേക്ക് വാങ്ങിക്കൊണ്ട് പോകാമെന്ന് ഹൈക്കോടതി

എക്‌സൈസ് കമ്മീഷണറായി ഋഷിരാജ് സിങ് ചുമതല ഏറ്റെടുത്തതിന് ശേഷം സംസ്ഥാനത്തെ ബിയര്‍ പാര്‍ലറുകളില്‍ നിന്നും പുറത്തേക്ക് ബിയര്‍ കൊടുത്തുവിടരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു.

പാര്‍ലറുകളില്‍ നിന്ന് ബിയര്‍ പുറത്തേക്ക് വാങ്ങിക്കൊണ്ട് പോകാമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: ബിയര്‍ പാര്‍ലറുകളില്‍ നിന്നും ബിയര്‍ വാങ്ങി പുറത്തു കൊണ്ട് പോകരുതെന്ന എക്സൈസ് ചട്ടത്തിനെതിരെ ഹൈക്കോടതി.

എക്‌സൈസ് കമ്മീഷണറായി ഋഷിരാജ് സിങ് ചുമതല ഏറ്റെടുത്തതിന് ശേഷം സംസ്ഥാനത്തെ ബിയര്‍ പാര്‍ലറുകളില്‍ നിന്നും പുറത്തേക്ക് ബിയര്‍ കൊടുത്തുവിടരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അങ്ങനെ കൊണ്ടുപോകുന്നതില്‍ തെറ്റില്ലയെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. പൊട്ടിച്ച ബീയര്‍ ബോട്ടിലുകള്‍ മാത്രമേ പുറത്തേക്ക് കൊണ്ട് പോകാന്‍ പാടുള്ളൂവെണ്ണ ചട്ടവും കോടതി എടുത്തുമാറ്റി.


ഹൈക്കോടതി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയതോടെ ഋഷിരാജ് സിങ് ഇപ്രകാരം ചുമത്തിയ കേസുകള്‍ അസാധുവാകും. ഒരു ബിയര്‍പാര്‍ലറില്‍ തന്നെ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

നിലവിലെ ബാര്‍ ലൈസന്‍സില്‍ മദ്യം ഹോട്ടലിന് പുറത്തുകൊണ്ടുപോകുന്നത് നിയമവിരുദ്ധമാണ്. അതെസമയം ബിയര്‍-വൈന്‍ പാര്‍ലറുകളുടെ ലൈസന്‍സില്‍ ഇത്തരം നിയന്ത്രണങ്ങളില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി.

Read More >>