മെസ്സിയുടെ മികവില്‍ ബാര്‍സയ്ക്ക് മിന്നും ജയം

ലയണല്‍ മെസ്സിയുടെ ഹാട്രിക്ക് മികവില്‍, എതിരില്ലാത്ത നാല് ഗോളിനാണ് ബാര്‍സ സിറ്റിയെ തകര്‍ത്തത്

മെസ്സിയുടെ മികവില്‍ ബാര്‍സയ്ക്ക് മിന്നും ജയം

നൂകാംമ്പ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ബാര്‍സിലോണയ്ക്ക് മിന്നും ജയം. ലയണല്‍ മെസ്സിയുടെ ഹാട്രിക്ക് മികവില്‍, എതിരില്ലാത്ത നാല് ഗോളിനാണ് ബാര്‍സ സിറ്റിയെ തകര്‍ത്തത്. ബ്രസീലിയന്‍ താരം നെയ്മരാണ് നാലാമത്തെ ഗോള്‍ അടിച്ചത്.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ തന്നെബാര്‍സിലോണയുടെ ആക്രമണത്തില്‍ സിറ്റി പ്രതിരോധ നിര പതറി. മെസ്സി, സുവാരസ്, നെയ്മര്‍ സഖ്യം മുന്നേറ്റങ്ങള്‍ക്ക് ചുക്കന്‍ പിടിച്ചതോടെ പന്ത് സിറ്റിയുടെ ഗോള്‍മുഖത്ത് കേന്ദ്രീകരിക്കപ്പെട്ടു. ബാര്‍സയുടെ മുന്നേറ്റങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിക്കാനുള്ള സിറ്റിയുടെ നീക്കങ്ങള്‍ക്ക് മൂര്‍ച്ച പോരാതെ വരികയായിരുന്നു.

Read More >>