ന്യൂയോര്‍ക്ക് സിറ്റിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന് അഭിവാദ്യമര്‍പ്പിച്ച് ബാനര്‍

റഷ്യന്‍ കൊടിക്ക് മുന്നില്‍ സ്യൂട്ട് ധരിച്ചു നില്‍ക്കുന്ന റഷ്യന്‍ പ്രസിഡന്റ് പുടിന്റെ ചിത്രം മാന്‍ഹട്ടന്‍ പാലത്തിന്റെ കൈവരികളില്‍ തൂക്കിയിരിക്കുന്നത് രാത്രി രണ്ടേ മുക്കാലോടെയാണ് പൊലീസ് അറിഞ്ഞത്. സമാധാന സ്ഥാപകന്‍ എന്നാണ് ബാനറില്‍ എഴുതിയിരുന്നത്.

ന്യൂയോര്‍ക്ക് സിറ്റിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന് അഭിവാദ്യമര്‍പ്പിച്ച് ബാനര്‍

ന്യൂയോര്‍ക്ക്: യുഎസിലെ ന്യൂയോര്‍ക്ക് സിറ്റിയിലുള്ള മാന്‍ഹട്ടന്‍ പാലത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന് അഭിവാദ്യം അര്‍പ്പിച്ച് വലിയ ബാനര്‍. റഷ്യന്‍ കൊടിക്ക് മുന്നില്‍ സ്യൂട്ട് ധരിച്ചു നില്‍ക്കുന്ന റഷ്യന്‍ പ്രസിഡന്റ് പുടിന്റെ ചിത്രം മാന്‍ഹട്ടന്‍ പാലത്തിന്റെ കൈവരികളില്‍ തൂക്കിയിരിക്കുന്നത് രാത്രി രണ്ടേ മുക്കാലോടെയാണ് പൊലീസ് അറിഞ്ഞത്. സമാധാന സ്ഥാപകന്‍ എന്നാണ് ബാനറില്‍ എഴുതിയിരുന്നത്. വ്യാഴാഴ്ച അര്‍ധരാത്രിയില്‍ കണ്ടെത്തിയ ബാനര്‍ അരമണിക്കൂറിനകം ന്യൂയോര്‍ക്ക് സിറ്റി പൊലീസ് നീക്കം ചെയ്തു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല.


റഷ്യന്‍ പ്രസിഡന്റിനെ അനുകൂലിച്ചുള്ള പോസ്റ്റര്‍ പ്രത്യക്ഷപ്പെടാനുള്ള കാരണമെന്ന് പൊലീസിന് വ്യക്തമായിട്ടില്ല. ബാനറിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമം ന്യൂയോര്‍ക്ക് പോലീസ് ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. പാലത്തിന് പരിസരത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ബാനര്‍ രാഷ്ട്രീയത്തിന് പിന്നിലുള്ളത് ആരാണെന്ന് കണ്ടെത്താനാണ് ശ്രമം നടക്കുന്നത്. നേരത്തെ 2014ല്‍ വലിയ പലസ്തീന്‍ ദേശീയപതാക മാന്‍ഹട്ടന്‍ പാലത്തില്‍ കെട്ടി സോളിഡാരിറ്റി ഗ്രൂപ്പുകള്‍ പ്രതിഷേധം നടത്തിയിരുന്നു.

Read More >>