രണ്ടു വിക്കറ്റ് ശേഷിക്കെ ബംഗ്ലാ ജയം 33 റണ്‍സ് അകലെ...

9 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്ന സാബിര്‍ റഹ്മാനിലാണ് ബംഗ്ലാദേശിന്റെ മുഴുവന്‍ പ്രതീക്ഷയും.

രണ്ടു വിക്കറ്റ് ശേഷിക്കെ ബംഗ്ലാ ജയം 33 റണ്‍സ് അകലെ...

ചിറ്റഗോംഗ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിന് ജയിക്കാന്‍ ഇനി 33 റണ്‍സ് കൂടി നേടണം. ഈ ചരിത്ര ജയം സ്വന്തമാക്കാന്‍ ഒരു ദിവസവും രണ്ട് വിക്കറ്റുമാണ് ബംഗ്ലാദേശിനു മുന്നിലുള്ളത്.

സ്കോര്‍ ഇംഗ്ലണ്ട്  293,240, ബംഗ്ലാദേശേ് 248, 253/8.

9 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്ന സാബിര്‍ റഹ്മാനിലാണ് ബംഗ്ലാദേശിന്റെ മുഴുവന്‍ പ്രതീക്ഷയും. 11 റണ്‍സെടുത്ത തൈജുല്‍ ഇസ്ലാമാണ് സാബിറിന് ക്രീസിലെ കൂട്ട്.

228/8 എന്ന സ്കോറില്‍ നാലാം ദിനം രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇംഗ്ലണ്ട് 240 റണ്‍സിന് ഓള്‍ ഔട്ടായി. അഞ്ച് വിക്കറ്റെടുത്ത ഷാക്കിംബ് അല്‍ ഹസനാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.


286 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ബംഗ്ലാദേശിന് തുടക്കത്തിലെ തമീം ഇഖ്ബാലിനെ(9) നഷ്മായെങ്കിലും ഇമ്രുന്‍ കെയ്സ്(43), മുഷ്ഫീഖുര്‍ റഹീം(39), മോനിമുള്‍ ഹഖ്(27), ഷക്കീബ് അല്‍ ഹസന്‍(24) എന്നിവരുടെ ചെറുത്തുനില്‍പ്പിലൂടെയാണ് ജയപ്രതീക്ഷ ഉയര്‍ത്തിയത്.

ഇംഗ്ലണ്ടിനായി ഗരെത് ബാറ്റി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മോയിന്‍ അലിയും സ്റ്റുവര്‍ട്ട് ബ്രോഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Read More >>