ബാഹുബലി പുതിയ ടീസര്‍ പുറത്ത്

2017ല്‍ റിലീസ് ചെയ്യുന്ന ബാഹുബലി പരമ്പരയുടെ ടീസര്‍ സംവിധായകന്‍ രാജമൗലിയാണ് പുറത്തുവിട്ടത്

ബാഹുബലി പുതിയ ടീസര്‍ പുറത്ത്

ബാഹുബലി ഒന്നോ രണ്ടോ ഭാഗങ്ങളില്‍ പറയാത്ത രഹസ്യ കഥകളുമായി ബാഹുബലി അനിമേഷന്‍ പരമ്പര വരുന്നു. പരമ്പരയുടെ ടീസര്‍ സംവിധായകന്‍ എസ്എസ് രാജമൗലി മണിക്കൂറുകള്‍ക്കു മുന്‍പ് സ്വന്തം ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു.

ആമസോണ്‍ പ്രൈം വീഡിയോ അര്‍ക്ക മീഡിയ വര്‍ക്ക്‌സ്, ഗ്രാഫിക്‌സ് ഇന്ത്യ എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് ബാഹുബലിയുടെ പരമ്പര സൃഷ്ടിക്കുന്നത്.

ബാഹുബലി ലോകത്തിലെ അറിയാക്കഥകളും അതികായരും നിറഞ്ഞതാകും അനിമേഷന്‍ പരമ്പരയെന്ന് ആമസോണിന്റെ ഡയറക്ടര്‍ നിതേഷ് കൃപാലിനി പറഞ്ഞു. കാലകേയ വരുന്നതിനു മുന്‍പുള്ള കാലമാണ് ബാഹുബലി, ദി ലോസ്റ്റ് ലജന്‍ഡ് എന്ന ആദ്യ പരമ്പരയില്‍ ഉണ്ടാവുന്നത്. ബാഹുബലിയും ബല്ലാല ദേവയും യുവരാജാക്കന്മാരായ കാലമാണത്. ബാഹുബലി, ബല്ലാലദേവ, കട്ടപ്പ, ശിവഗാമിയടക്കമുള്ളവരുടെ സിനിമയില്‍ പറയാത്ത കഥകളും അനിമേഷനില്‍ പറയും.


രാജമൊലിയാണ് പരമ്പയുടേയും പിന്നില്‍. കഥകള്‍ രൂപപ്പെടുത്തുന്നതിനും സൃഷ്ടിക്കുന്നതിനും വലിയൊരു പ്രതിഭാസംഘം തന്നെ പിന്നിലുണ്ട്. അശ്വിന്‍ പാണ്ഡേയുടെ നേതൃത്വത്തില്‍ കഥയെഴുത്തും പ്രധാന കഥാപാത്രങ്ങളുടെ അനിമേഷന്‍ ചെയ്ത് ജീവന്‍ ജെ കാങ് ഗ്രാഫിക് ക്രിയേറ്റീവു നയിക്കും. 2017ല്‍ ആദ്യ പരമ്പര പുറത്തിറങ്ങും. ഒക്ടോബര്‍ 10ന് ബാഹുബലി രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വരുമെന്നും രാജമൗലി അറിയിച്ചിട്ടുണ്ട്.

ടീസര്‍ കാണാന്‍ ക്ലിക്ക് ചെയ്യുക