ബഡായി ബംഗ്ലാവിൽ പിഷാരടിയെ കാണാനില്ല; ധര്‍മജന്‍ മറുപടി പറയുന്നു

പിഷാരടിയും ധര്‍മജനും ഇല്ലാത്ത ബഡായി ബംഗ്ലാവ് ഉപ്പില്ലാത്ത കഞ്ഞിപോലാണെന്ന് ട്രോളുകള്‍ പറയുന്നത്.

ബഡായി ബംഗ്ലാവിൽ പിഷാരടിയെ കാണാനില്ല; ധര്‍മജന്‍ മറുപടി പറയുന്നു

കൊച്ചി: ഏഷ്യാനെറ്റിലെ ജനപ്രിയ ഹാസ്യപരിപാടിയായ ബഡായി ബംഗ്ലാവിലെ കഴിഞ്ഞ എപ്പിസോഡില്‍ രമേഷ് പിഷാരടി പങ്കെടുക്കാത്തതിനക്കെുറിച്ച് സോഷ്യല്‍ മീഡയില്‍ വൻ ചര്‍ച്ചയാണ് നടക്കുന്നത്. പിഷാരടിയും ധര്‍മജനും ഇല്ലാത്ത ബഡായി ബംഗ്ലാവ് ഉപ്പില്ലാത്ത കഞ്ഞിപോലാണെന്ന് ട്രോളുകള്‍ പറയുന്നത്. പിഷാരടിയുടെ  അസാന്നിധ്യത്തെ കുറിച്ച് സഹതാരവും സുഹൃത്തുമായ ധർമ്മജൻ ബോൾഗാട്ടി പറയുന്നതിങ്ങനെ.

''പിഷാരടി സ്‌റ്റേജ് പ്രോഗ്രാമുമായി അമേരിക്കയിലാണ് . അതുകൊണ്ടാണ് കഴിഞ്ഞ എപ്പിസോഡിൽ പങ്കെടുക്കാതിരുന്നത്. ലാലേട്ടന്‍ അതിഥിയായി എത്തിയ  പ്രോഗ്രാമായതിനാല്‍ ലെങ്ത് കൂടുതലായിരുന്നു. അതുകൊണ്ട് ഞാന്‍ അഭിനയിച്ച ഭാഗം കട്ട് ചെയ്യേണ്ടിവന്നു. അതാണ് എന്നെയും കാണാത്തത്. കഴിഞ്ഞ ദിവസത്തെ പ്രോഗ്രാം ചെയ്ത ആളോടുള്ള എല്ലാ ബഹുമാനം നിലനിര്‍ത്തി പറയുകയാണ്, ആ സീറ്റിലിരിക്കാന്‍ ഏറ്റവും യോജിച്ചത് പിഷാരടിയാണ്. ഇനി മൂന്നാഴ്ച കൂടി പിഷാരടി ഉണ്ടാകാന്‍ സാധ്യതയില്ല''pisharady 1

പിഷാരടി പെട്ടന്ന് തിരിച്ചുവരുമെന്ന് പ്രോഗ്രാം പ്രൊഡ്യൂസര്‍ ഡയാന സില്‍വസ്റ്റര്‍ പറഞ്ഞു. ധര്‍മജനോടും രമേഷ് പിഷാരിടിയോടും സിനിമാല മുതലുള്ള പരിചയമാണ്. ബഡായി ബംഗ്ലാവ് ആലോചിക്കുന്ന സമയത്ത് ഇവരുടെ മുഖമാണ് ആദ്യം വന്നത്. ആര്യയും മുകേഷും മാത്രമാണ് സിനിമാലയ്ക്ക് പുറത്തു നിന്നുള്ളവര്‍. പിഷാരിടിക്ക് കൗണ്ടര്‍ നല്‍കാന്‍ ഏറ്റവും യോജിച്ച ആൾ മുകേഷാണ്, അങ്ങനെയാണ് മുകേഷിനെ പ്രോഗ്രാമിലേക്ക് ക്ഷണിച്ചതെന്നും ഡയാന സില്‍വസ്റ്റര്‍ പറഞ്ഞു.