മഹേന്ദ്ര ബാഹുബലി രൂപം പുറത്താക്കി രാജമൗലി

സംവിധായകന്‍ എസ്എസ് രാജമൗലി നിലനിര്‍ത്തിയ സര്‍പ്രൈസ് ഇന്ന് വൈകുന്നേരം പ്രഭാസിന്റെ പിറന്നാള്‍ സമ്മാനാമായാണ് രാജമൗലി പുറത്തുവിട്ടത്.

മഹേന്ദ്ര ബാഹുബലി രൂപം പുറത്താക്കി രാജമൗലി

ഇടംകൈയില്‍ ചുറ്റിയ ചങ്ങലയും വലകയ്യില്‍ മഹിഷ്മതിയുടെ ഉടവാളുമായി മഹേന്ദ്ര ബാഹുബലി വരുന്നു. ബാഹുബലി എങ്ങനെയിരിക്കുനമെന്നറിയാന്‍ ഇന്ത്യയൊട്ടാകെയുള്ള കാത്തിരിപ്പിന് വിരാമം. ഇടംകൈയില്‍ ചുറ്റിയ ചങ്ങലയും വലകയ്യില്‍ മഹിഷ്മതിയുടെ ഉടവാളുമായി മിന്നലും മഴയും നനഞ്ഞ് ബാഹുബലി വന്നു. സംവിധായകന്‍ എസ്എസ് രാജമൗലി നിലനിര്‍ത്തിയ സര്‍പ്രൈസ് ഇന്ന് വൈകുന്നേരം പ്രഭാസിന്റെ പിറന്നാള്‍ സമ്മാനാമായാണ് പുറത്തുവിട്ടത്. ഒരു മണിക്കൂറിവനുള്ളില്‍ അമ്പതിനായരത്തിലേറേ ലൈക്കുകളും ഷെയറുകളുമായി മഹേന്ദ്ര ബാഹുബലിയുടെ രൂപം വൈറലാവുകയാണ്. ഇത് പ്രഭാസ് അത്രെയൊന്നും വര്‍ക്കൗട്ട് ചെയ്യാതെ ഗ്രാഫിക്‌സില്‍ തയ്യാരാക്കിയ രൂപമാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
ബാഹുബലിയുടെ കേരളത്തിലെ വിതരണക്കാരായ ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. അടുത്തവര്‍ഷം ഏപ്രില്‍ 18ന് ബാഹുബലി 2 തിയറ്ററുകളിലെത്തും. സിനിമയുടെ ട്രെയിലര്‍ ജനുവരി മാസം പുറത്തുവിടും. ഹൈദരാബാദിലെ റമോജി ഫിലിംസിറ്റി തന്നെയാണ് രണ്ടാംഭാഗത്തിലെയും ലൊക്കേഷന്‍. കൂടാതെ ഹിമാചല്‍പ്രദേശിലെ കാടും കേരളത്തിലെ കണ്ണൂരിലും ചിലഭാഗങ്ങല്‍ ചിത്രീകരിച്ചിരുന്നു.

https://www.youtube.com/watch?v=wwrskAnE8F4&feature=youtu.be