ഓട്ടോ ഡൌണ്‍ലോഡ് പരസ്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി ട്രായ്

ഉപയോക്താക്കളുടെ അനുവാദമില്ലാതെ തനിയെ ഡൌണ്‍ലോഡ് ചെയ്യപ്പെടുന്ന ഇത്തരം പരസ്യങ്ങളിലൂടെ ഡേറ്റ കൂടുതലായി വിനിയോഗിക്കപ്പെടുന്നു എന്നതിനാലാണ് അവയെ നിയന്ത്രിക്കുന്നത്‌

ഓട്ടോ ഡൌണ്‍ലോഡ് പരസ്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി ട്രായ്

ന്യൂഡൽഹി: തനിയെ ഡൌണ്‍ലോഡ് ചെയ്യപ്പെടുന്ന ഓണ്‍ലൈന്‍ വീഡിയോ പരസ്യങ്ങള്‍ക്ക് ( Auto download Ads) നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി ട്രായ് ( ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ). ഉപയോക്താക്കളുടെ അനുവാദമില്ലാതെ തനിയെ ഡൌണ്‍ലോഡ് ചെയ്യപ്പെടുന്ന ഇത്തരം പരസ്യങ്ങളിലൂടെ ഡേറ്റ കൂടുതലായി വിനിയോഗിക്കപ്പെടുന്നു എന്നതിനാലാണ് അവയെ നിയന്ത്രിക്കുന്നത്‌.

പരസ്യത്തിലെ ഉള്ളടക്കം ഇവിടെ വിഷയമല്ലെന്നും ഡേറ്റ ഉപയോഗം കുറയ്ക്കുക എന്നത് മാത്രമാണ് നിയന്ത്രണത്തിലൂടെ ലക്ഷ്യമാക്കുന്നതെന്നും ട്രായ് അധികൃതര്‍ പറയുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍  ചര്‍ച്ചകള്‍ ഒക്ടോബര്‍ 24ന് ഹൈദരാബാദ് ഐഐടിയില്‍ വെച്ച് നടക്കും. ചര്‍ച്ചയില്‍ വ്യവസായ പ്രമുഖരും സോഷ്യല്‍ മീഡിയ കമ്പനികളും ഉപഭോക്താക്കളും പങ്കെടുക്കും എന്നാണ് അറിയാന്‍ കഴിയുന്നത്‌. പരസ്യം ചെയ്യുന്ന കമ്പനികള്‍ക്കും ഉപയോക്താക്കള്‍ക്കും നഷ്ടം വരാതെ ഡേറ്റ ഉപയോഗം എത്രത്തോളം കുറയ്ക്കാം എന്നതിനെക്കുറിച്ച് ചര്‍ച്ചയില്‍ തീരുമാനമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.