എടിഎം കാലിയാക്കി വീണ്ടും കൂട്ട ബാങ്ക് അവധി

രണ്ടാം ശനിയാഴ്ച, ഞായറാഴ്ച, മഹാനവമി, വിജയദശമി, മുഹ്റം എന്നിങ്ങനെ തുടർച്ചയായ അഞ്ച് ദിവസമാണ് അവധി

എടിഎം കാലിയാക്കി വീണ്ടും കൂട്ട ബാങ്ക് അവധി

ന്യൂഡൽഹി: എടിഎമ്മുകള്‍ കാലിയാക്കി വീണ്ടും കൂട്ട ബാങ്ക് അവധിയെത്തുന്നു.

ഇന്ന് മുതൽ വരുന്ന ബുധനാഴ്ചവരെയാണ് ബാങ്കുകൾ തുടര്‍ച്ചയായി അടഞ്ഞുകിടക്കുക. രണ്ടാം ശനിയാഴ്ച, ഞായറാഴ്ച, മഹാനവമി, വിജയദശമി, മുഹ്റം എന്നിങ്ങനെ തുടർച്ചയായ അഞ്ച് ദിവസമാണ് അവധി. അതുകൊണ്ട് തന്നെ ഈ ദിവസങ്ങളില്‍ എടിഎമ്മുകളില്‍ പണം നിക്ഷേപ്പിക്കാന്‍ ബാങ്കുകള്‍ക്ക് സാധിക്കുകയില്ല. അവധി മുൻകൂട്ടിക്കണ്ട് പലരും പണം പിൻവലിക്കാൻ തുടങ്ങിയതോടെ പല എടിഎമ്മുകളും ഇപ്പോഴേ ശൂന്യമായിരിക്കുകയാണ്.

Read More >>