എഴുത്തും വായനയും അറിയില്ലെങ്കിലും എന്റെ അമ്മയായിരുന്നു എന്റെ ടീച്ചര്‍; കേരള സര്‍വ്വകലാശാല എംഎ മലയാളം പരീക്ഷയില്‍ ഒന്നാം റാങ്കുകാരിയായ അശ്വനിയുടെ ഫേസ്ബുക്ക് പോസ്റ്റ്

താന്‍ മത്സവേദികളില്‍ സമ്മാനങ്ങള്‍ വാരി കൂട്ടുമ്പോഴൊക്കെ അമ്മ ടീച്ചറാണോ എന്ന പലരുടേയും ചോദ്യത്തിന് അമ്മ എന്റെ ടീച്ചര്‍ ആണ് എന്ന് പറഞ്ഞ കാര്യവും അശ്വനി സ്മരിക്കുന്നു....

എഴുത്തും വായനയും അറിയില്ലെങ്കിലും എന്റെ അമ്മയായിരുന്നു എന്റെ ടീച്ചര്‍; കേരള സര്‍വ്വകലാശാല എംഎ മലയാളം പരീക്ഷയില്‍ ഒന്നാം റാങ്കുകാരിയായ അശ്വനിയുടെ ഫേസ്ബുക്ക് പോസ്റ്റ്

'ബോംബേയില്‍ നിന്ന് അച്ഛന്‍ അയക്കുന്ന കത്തുകള്‍ വായിക്കാന്‍ കഷ്ട്ട്ടപ്പെടുന്ന അമ്മയെ കണ്ടപ്പോഴാണ് വായിക്കാന്‍ പഠിക്കണം എന്ന ചിന്ത ആദ്യം മനസില്‍ ഉണ്ടായത്. പിന്നെ ബസ്സിലെ ചെറിയ ചെറിയ ബോര്‍ഡുകള്‍ വായിച്ച് തുടങ്ങി. എന്നിലൂടെയാണ് എന്റെ അമ്മ എഴുത്തു പഠിക്കുന്നത്. ചെറുതായെങ്കിലും വായിക്കാന്‍ പഠിക്കുന്നത്. ഞാന്‍ എഴുതുമ്പോള്‍, പഠിക്കുമ്പോള്‍, സംസാരിക്കുമ്പോള്‍ കൗതുകത്തോടെ നോക്കുന്ന കണ്ണുകളെ ഇപ്പോഴും അമ്മയില്‍ കാണാം' - കേരള സര്‍വ്വകലാശാല എംഎ മലയാളം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ എപി അശ്വനിയുടെ ഫേസ്ബുക്ക് പോസ്റ്റിലെ ഒരു ഭാഗമാണിത്. തന്റെ വിജയത്തില്‍ പിന്‍ബാലമായി മാറിയ അമ്മയ്ക്കും അധ്യാപകര്‍ക്കും മറ്റ് അഭ്യുദയ കാംക്ഷികള്‍ക്കും സനേഹവും സന്തോഷവും പങ്കുവെച്ചുകൊണ്ടുള്ളതാണ് അശ്വനിയുടെ പോസ്റ്റ്.


അടുക്കളയുടെ പുകക്കുള്ളില്‍ എല്ലാര്‍ക്കും വച്ച് വിളമ്പി തീര്‍ന്നു പോയ ബാല്യത്തെക്കുറിച്ച് തനിക്ക് പറഞ്ഞുതന്ന അമ്മയേയും ഡിപ്പാര്‍ട്‌മെന്റിലെ ആദ്യദിവസം, നന്നായി സംസാരിച്ച് രക്ഷകര്‍ത്താക്കളുടെ അഭിനന്ദനം ഏറ്റു വാങ്ങിയ തന്നെക്കണ്ട് 'സന്തോഷം' എന്ന ഒറ്റവാക്കില്‍ ഒതുക്കി കണ്ണ്‌ നിറഞ്ഞ അമ്മയേയും അശ്വനി ഓര്‍ക്കുന്നുണ്ട്. താന്‍ മത്സവേദികളില്‍ സമ്മാനങ്ങള്‍ വാരി കൂട്ടുമ്പോഴൊക്കെ അമ്മ ടീച്ചറാണോ എന്ന പലരുടേയും ചോദ്യത്തിന് അമ്മ എന്റെ ടീച്ചര്‍ ആണ് എന്ന് പറഞ്ഞ കാര്യവും അശ്വനി സ്മരിക്കുന്നു.

തന്റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ അച്ഛന്‍ ഉള്‍പ്പെടെയുള്ള മറ്റ് വ്യക്തികളെയെല്ലാം പരാമര്‍ശിച്ചാണ് അശ്വനി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Read More >>