പരാജയചിത്രങ്ങളുടെ പ്രതിഫലം തിരികെനല്‍കാറുണ്ടെന്ന് നടന്‍ ആസിഫ് അലി

''തന്‍റെ സ്വഭാവം കൊണ്ടാണ് തനിക്ക് ലഭിച്ച മികച്ച വേഷങ്ങള്‍ പലതും കൈവിട്ടുപോയത്.ഫോണ്‍ എടുക്കാത്തതും തിരിച്ചുവിളിക്കാത്തതും മൂലം പല ഹിറ്റ്‌ ചിത്രങ്ങളിലെ റോളുകള്‍ നഷ്ടപ്പെട്ടു''

പരാജയചിത്രങ്ങളുടെ പ്രതിഫലം തിരികെനല്‍കാറുണ്ടെന്ന് നടന്‍ ആസിഫ് അലി

താന്‍ നായകനായി അഭിനയിച്ച് പരാജയപ്പെട്ട മൂന്ന് ചിത്രങ്ങളുടെ പ്രതിഫലം തിരിച്ചുകൊടുത്തിട്ടുണ്ടെന്ന് നടന്‍ ആസിഫ് അലി. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആസിഫിന്റെ പരാമര്‍ശം.

അഞ്ചു വര്‍ഷം കൊണ്ടു താന്‍ 35 ചിത്രങ്ങള്‍ ചെയ്തുവെന്നും അവയില്‍ പലതും ചെയ്യേണ്ടിയിരുന്നില്ല എന്ന് പിന്നീട് തോന്നിയതായും ആസിഫ് വെളിപ്പെടുത്തുന്നു. കഥ കേള്‍ക്കുമ്പോള്‍ നമ്മെ ആകര്‍ഷിക്കുന്ന എന്തെങ്കിലും ഒരു ഘടകം കാണും. ചിത്രീകരണവേളയിലാകും മനസ്സിലാകുക നമ്മള്‍ ഉദ്ദേശിക്കുന്ന രീതിയിലൊന്നുമല്ല ചിത്രം മുന്നോട്ടുപോകുന്നതെന്ന്. എങ്കിലും പരാതി പറയാതെ അഭിനയിച്ചു മടങ്ങും. പണത്തിനു വേണ്ടി സിനിമ ചെയ്യരുതെന്ന എന്റെ ബാപ്പയുടെ ഉപദേശം ഞാന്‍ അനുസരിച്ചിട്ടുണ്ട്. ജീവിക്കാനുള്ള പണം മാത്രമേ താന്‍ ആഗ്രഹിച്ചിട്ടുള്ളൂ.


തന്‍റെ സ്വഭാവം കൊണ്ടാണ് തനിക്ക് ലഭിച്ച മികച്ച വേഷങ്ങള്‍ പലതും കൈവിട്ടുപോയതെന്ന് ആസിഫ് വ്യക്തമാക്കുന്നു. ഫോണ്‍ എടുക്കാത്തതും തിരിച്ചുവിളിക്കാത്തതും മൂലം പല ഹിറ്റ്‌ ചിത്രങ്ങളിലെ റോളുകള്‍ നഷ്ടപ്പെട്ടു. ഇന്ന് അറിയാവുന്ന സംവിധായകരെയെല്ലാം വിളിച്ചു റോളുകള്‍ ചോദിക്കാറുണ്ട്. നായകവേഷം തന്നെ വേണമെന്ന വാശിയില്ല. സ്വഭാവറോളിലൂടെയാണെങ്കിലും മറ്റൊരു വേഷത്തിനായി അദ്ദേഹത്തിന്റെ മനസ്സില്‍ കയറാന്‍ ഞാന്‍ ശ്രമിക്കും.

കഥ കേള്‍ക്കാനും മറ്റുമുള്ള സൗകര്യത്തിനായി കൊച്ചിയിലായിരുന്നു താമസിച്ചിരുന്നത്. സംവിധായകന്‍ സിദ്ദിഖ് ലാലാണ് വീടും കുടുംബവും ഉപേക്ഷിച്ച് മറ്റൊരു സ്ഥലത്ത് താമസിക്കേണ്ട കാര്യമില്ലെന്ന് ഉപദേശിച്ചത്. കഥ കേള്‍ക്കാന്‍ ഏതെങ്കിലുമൊരു ഹോട്ടലില്‍ മുറിയെടുത്താല്‍ പോരെയെന്നും അതിന് തൊടുപുഴയിലെ വീട് എന്തിന് ഉപേക്ഷിക്കുന്നുവെന്നുമുള്ള അദ്ദേഹത്തിന്റെ ചോദ്യം തന്റെ കണ്ണ് തുറപ്പിച്ചെന്ന് ആസിഫ് പറയുന്നു.Story by