ശ്രീജേഷിന്റെ മിന്നും പ്രകടനം; ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ഫൈനലില്‍ കടന്നു

നിശ്ചിത സമയത്തും അധിക സമയത്തും 2-2 ന് ഇരുടീമും തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

ശ്രീജേഷിന്റെ മിന്നും പ്രകടനം; ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ഫൈനലില്‍ കടന്നു

ഇന്ത്യയുടെ മലയാളി ഗോള്‍ കീപ്പര്‍ പി.ആര്‍ ശ്രീജേഷിന്റെ മികവില്‍ ദക്ഷിണ കൊറിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ഫൈനലില്‍ കടന്നു. ഷൂട്ടൗട്ടില്‍ ഇന്ത്യയുടെ അഞ്ചു ഷോട്ടുകളും കൊറിയന്‍ വലയില്‍ കയറിയപ്പോള്‍ കൊറിയക്കാരുടെ നാലു ഷോട്ടുകള്‍ മാത്രമാണ് ശ്രീജേഷിനെ മറികടന്നു പോയത്.

ദക്ഷിണ കൊറിയയുടെ നിര്‍ണായകമായ അവസാന ഷോട്ട് ശ്രീജേഷ് തട്ടിയകറ്റുകയായിരുന്നു. നേരത്തെ നിശ്ചിത സമയത്തും അധിക സമയത്തും 2-2 ന് ഇരുടീമും തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.


ഫൈനലില്‍ ഇന്ത്യയുടെ എതിരാളിയായി എത്തുന്നത് പാക്കിസ്ഥാനാണ്. രണ്ടാം സെമിയിൽ മലേഷ്യയെ പരാജയപ്പെടുത്തിയാണ് പാക്കിസ്‌ഥാൻ ഫൈനലിലെത്തിയത്. ഇന്ത്യയുടെ അതേ വഴിയിൽ ഷൂട്ടൗട്ടിൽ എതിരാളികളെ വീഴ്ത്തിയാണ് പാക്കിസ്‌ഥാന്റെയും വരവ്. ഷൂട്ടൗട്ടിൽ നാലിനെതിരെ അഞ്ചു ഗോളുകൾക്ക് പാക്കിസ്‌ഥാൻ ജയിച്ചു. നിശ്ചിത സമയത്തും അധിക സമയത്തും 1–1 ൽ സമനില പാലിച്ചതിനെ തുടർന്നാണ് ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങിയത്.

നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ പാക്കിസ്‌ഥാനെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്ത്യ ജയിച്ചത്. തുടർച്ചയായ നാലാം തവണയാണ് പാക്കിസ്‌ഥാൻ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ എത്തുന്നത്.

Read More >>