ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ; ജയം ജവാന്മാര്‍ക്ക് സമര്‍പ്പിച്ചു ക്യാപ്റ്റന്‍ ശ്രീജേഷ്

1-2ന് പിന്നില്‍ നിന്നശേഷം രണ്ടു മിനിറ്റിന്റെ ഇടവേളയില്‍ രണ്ട്ഗോള്‍ നേടിയാണ്‌ ഇന്ത്യ ജയം പിടിച്ചെടുത്തത്.

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ; ജയം ജവാന്മാര്‍ക്ക് സമര്‍പ്പിച്ചു ക്യാപ്റ്റന്‍ ശ്രീജേഷ്







ക്വാലാലംപൂര്‍: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ പാകിസ്ഥാനെ തകര്‍ത്തത്.  അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തുന്ന പ്രകോപനത്തിന് ഹോക്കിയിലെ ജയത്തിലൂടെ മറുപടി പറയുമെന്ന നായകന്‍ ശ്രീജേഷിന്റെ വാക്കുകള്‍ പൊന്നായി. ജയം ശ്രീജേഷ് ജവാന്മാര്‍ക്ക് സമര്‍പ്പിച്ചു.

1-2ന് പിന്നില്‍ നിന്നശേഷം രണ്ടു മിനിറ്റിന്റെ ഇടവേളയില്‍ രണ്ട്ഗോള്‍ നേടിയാണ്‌ ഇന്ത്യ ജയം പിടിച്ചെടുത്തത്.






ഗോള്‍രഹിതമായ ആദ്യ ക്വാര്‍ട്ടറിനുശേഷം രണ്ടാം ക്വാര്‍ട്ടറില്‍  പ്രദീപ് മോറായിലൂടെ ഇന്ത്യയാണ് ആദ്യം ഗോള്‍ നേടിയത്. മൂന്നാം ക്വാര്‍ട്ടറില്‍ മുഹമ്മദ് റിസ്‌വാന്‍ സീനിയര്‍ പാക്കിസ്ഥാനെ ഒപ്പമെത്തിച്ചു. പിന്നീട് മുഹമ്മദ് ഇര്‍ഫാന്‍ ജൂനിയറിലൂടെ പാക്കിസ്ഥാന്‍ മുന്നിലെത്തി.

തുടര്‍ന്ന് ആക്രമിച്ചു കളിച്ച ഇന്ത്യ പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് സമനില ഗോള്‍ നേടി. രൂപീന്ദര്‍ പാല്‍ സിംഗാണ് ഗോള്‍ നേടിയത്. മിനിട്ടുകള്‍ക്കകം രമണ്‍ദീപ് ഇന്ത്യയുടെ മൂന്നാം ഗോളും നേടി.



ജയത്തോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെത്തി. ആതിഥേയരായ മലേഷ്യായാണ് ഒന്നാമത്.

Read More >>