സൗദി രാജകുമാരിയുടെ വാര്‍ത്ത ഷെയര്‍ ചെയ്തു; ആഷിഖിനെ അധിക്ഷേപിച്ചു ഫേസ്ബുക്ക് കമന്റുകള്‍

വാര്‍ത്ത ഷെയര്‍ ചെയ്തു അദ്ദേഹമിട്ട പോസ്റ്റിന് കീഴിലാണ് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സിനിമകളേയും കുടുംബത്തേയുമൊക്കെ അധിക്ഷേപിച്ചു ആളുകള്‍ കമന്റുകള്‍ ഇട്ടിരിക്കുന്നത്

സൗദി രാജകുമാരിയുടെ വാര്‍ത്ത ഷെയര്‍ ചെയ്തു; ആഷിഖിനെ അധിക്ഷേപിച്ചു ഫേസ്ബുക്ക് കമന്റുകള്‍

കൊച്ചി: സൗദി രാജകുമാരി ബുര്‍ഖയും ഹിജാബും ഉപേക്ഷിച്ചുവെന്ന വാര്‍ത്ത തന്റെ ഫേസ്ബുക്ക് വാളില്‍ ഷെയര്‍ ചെയ്ത മലയാളം സിനിമ സംവിധായകന്‍ ആഷിഖ് അബുവിന് നേരെ സൈബര്‍ ആക്രമണം. വാര്‍ത്ത ഷെയര്‍ ചെയ്തു അദ്ദേഹമിട്ട പോസ്റ്റിന് കീഴിലാണ് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സിനിമകളേയും കുടുംബത്തേയുമൊക്കെ അധിക്ഷേപിച്ചു ആളുകള്‍ കമന്റുകള്‍ ഇട്ടിരിക്കുന്നത്. യാഥാസ്തിക മതബോധം പിന്തുടരുന്നവരാണ് ആഷിഖിനെതിരെ രംഗത്തെത്തിയിരിക്കുന്നതെന്ന് വേണം മനസിലാക്കാന്‍.
ആഷിക് സംവിധാനം ചെയ്ത ഇടുക്കി ഗോള്‍ഡ് എന്ന ചിത്രം കഞ്ചാവിന്‍റെ ഉപയോഗം പ്രോത്സാഹിപ്പക്കുന്നു എന്നും അദ്ദേഹത്തിന്റെ ഭാര്യ മദ്യപിക്കുന്നുവെന്ന വ്യക്തിപരമായ ആക്ഷേപവുമെല്ലാം കമന്റുകളിലുണ്ട്. സ്വന്തം നാട്ടില്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതങ്ങളില്‍ പ്രതികരിക്കാത്തയാളാണ് ആഷിഖെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.  മതേതരവാദി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വേണ്ടിയാണ് ആഷിക് ഇത്തരം വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നതെന്നും ചിലര്‍ കുറ്റപ്പെടുത്തുന്നു.