മുസ്ലീം ഭീകരത സംബന്ധിച്ച കോലാഹലം ആർഎസ്എസിന്റെയും ഇന്റലിജൻസ് ഏജൻസിയുടേയും സംയുക്ത സൃഷ്ടി; പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എ അബ്ദുൾ സത്താർ എഴുതുന്നു

എൻഐഎ എന്ന രാഷ്ട്രീയ ആയുധമാണ് കേരള പോലീസിനെ കാഴ്ചക്കാരാക്കി നിര്‍ത്തി 'ഭീകരരെ' പിടിക്കാൻ കനകമലയിലേക്ക് ഓടിയെത്തിയതെന്നതാണ് ഈ 'ഭീകരവേട്ടയുടെ' സത്യസന്ധതയില്‍ ആളുകള്‍ക്ക് സംശയം തോന്നാൻ കാരണം. നരേന്ദ്ര മോദി അധികാരത്തിലേറിയ ശേഷം ഒരു ആര്‍എസ്എസ് ഏജൻസിയായിട്ടാണോ എൻഐഎ പ്രവര്‍ത്തിക്കുന്നതെന്ന് പോലും തോന്നിപ്പിക്കുന്ന ധാരാളം അനുഭവങ്ങള്‍ വിവിധ കേസുകളുമായി ബന്ധപ്പെട്ടു കാണാൻ സാധിക്കും.

മുസ്ലീം ഭീകരത സംബന്ധിച്ച കോലാഹലം ആർഎസ്എസിന്റെയും ഇന്റലിജൻസ് ഏജൻസിയുടേയും സംയുക്ത സൃഷ്ടി; പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എ അബ്ദുൾ സത്താർ എഴുതുന്നു

എ അബ്ദുൾ സത്താർ

കണ്ണൂര്‍ ജില്ലയിലെ കനകമലയില്‍ നിന്നും ഐ എസ് ബന്ധമാരോപിച്ച് മുസ്‌ലിം യുവാക്കളെ പിടിച്ച വാര്‍ത്തയെ തുടര്‍ന്ന് പലവിധ കഥകളും അവകാശ വാദങ്ങളുമാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും നിരീക്ഷണങ്ങളുമാണ് ഇവിടെ നടത്താനുദ്ദേശിക്കുന്നത്.

1) എൻഐഎ എന്ന രാഷ്ട്രീയ ആയുധമാണ് കേരള പോലീസിനെ കാഴ്ചക്കാരാക്കി നിര്‍ത്തി 'ഭീകരരെ' പിടിക്കാൻ കനകമലയിലേക്ക് ഓടിയെത്തിയതെന്നതാണ് ഈ 'ഭീകരവേട്ടയുടെ' സത്യസന്ധതയില്‍ ആളുകള്‍ക്ക് സംശയം തോന്നാൻ കാരണം.


2) അറസ്റ്റിലായവരില്‍ പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകനും ഉണ്ടെന്നുള്ളതിനാല്‍ പോപുലര്‍ ഫ്രണ്ട് ഐഎസ് ഏജന്റ് ആണെന്ന് വിശ്വസിക്കണമെന്ന് ചില നിക്ഷിപ്ത താല്പര്യക്കാരും പ്രചരി പ്പിക്കുന്നുണ്ട്

3) ഐഎസ് ബന്ധമാരോപിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ സംഘടനയില്‍ നിന്നും പുറത്താക്കിയത് ശരിയായില്ലെന്നും നിയമ സംരക്ഷണം നൽകണമായിരുന്നുവെന്നും മനപ്പൂര്‍വ്വം ചിലര്‍ വേവലാതിപ്പെടുന്നു.

4) കേരള ത്തിലെ 'ഭീകരവാദ കേസുകളില്‍' പതിവിനു വിപരീതമായി സംശയത്തിന്റെ ആനുകൂല്യം ഇരകള്‍ക്ക് നല്‍കണമെന്ന നിലപാട് ഇടതുപക്ഷമുള്‍പ്പടെയുള്ളവര്‍ എടുക്കുന്നു. ഇത്തരത്തില്‍ സവിശേഷതകള്‍ ധാരാളമുണ്ട്. ഇപ്പോൾ  പ്രചരിക്കുന്ന ഐഎസ് കഥകള്‍ക്ക്. ഇതല്‍പ്പം വിശദീകരണം അര്‍ഹിക്കുന്നതാണെന്നു തോന്നുന്നു

1) കേരള പൊലീസിന്റെ മൂക്കിൻ തുമ്പിൽ നിന്നാണ് ‘രാജ്യത്തെ അപകപ്പെടുത്തുന്ന' നിഗൂഢ സംഘത്തെ എൻഐഎഅറസ്റ്റ് ചെയ്യുന്നത്. കേന്ദ്ര ഏജൻസികളുടെ നാളിതുവരെയുള്ള ഇടപെടലുകള്‍ പക്ഷപാതപരമാണെന്ന ആക്ഷേപം ഇപ്പോഴും നിലനില്‍ക്കുന്നത് കൊണ്ടു തന്നെ ഈ അറസ്റ്റിലും സംശയമുണ്ടാവുക സ്വാഭാവികം. നരേന്ദ്ര മോദി അധികാരത്തിലേറിയ ശേഷം ഒരു ആര്‍എസ്എസ് ഏജൻസിയായിട്ടാണോ എൻഐഎ പ്രവര്‍ത്തിക്കുന്നതെന്ന് പോലും തോന്നിപ്പിക്കുന്ന ധാരാളം അനുഭവങ്ങള്‍ വിവിധ കേസുകളുമായി ബന്ധപ്പെട്ടു കാണാൻ സാധിക്കും.

രാജ്യത്തെ നടുക്കിയ ഒട്ടനവധി കേസുകളില്‍ പ്രതികളായ ഹിന്ദുത്വ ഭീകരര്‍ക്ക് ക്ലീൻ ചിറ്റ് നല്‍കുകയും പകരം നിരപരാധികളായ മുസ്ലീം ചെറുപ്പക്കാരെ പീഡിപ്പിക്കുകയും ചെയ്യുന്ന പണിയാണ് എൻഐഎ എടുക്കുന്നതെന്ന ആക്ഷേപം ന്യായമുള്ളതാണ്. മുസ്‌ലിം ഭീകരത സ്ഥാപിക്കാൻ ഇന്ത്യൻ മുജാഹിദീൻ എന്ന സംഘടനയുണ്ടാക്കിയത് ഇന്റലിജൻസ്  വിഭാഗമാണെന്ന് ഈയടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുറന്ന് പറഞ്ഞിരുന്നു. ഗുജറാത്തില്‍ മോദി കഴിഞ്ഞാല്‍ രണ്ടാമൻ  ആയിരുന്ന, ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവായ ശങ്കര്‍ സിംഗ് വഗേല പറഞ്ഞത് ഇന്ത്യൻ മുജാഹിദീന്റെ ഉറവിടം കിടക്കുന്നത് നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്താണെന്നാണ്.

[caption id="attachment_48238" align="alignleft" width="300"]Abdul എ അബ്ദുൾ സത്താർ[/caption]

രണ്ടും ചേര്‍ത്ത് വായിക്കുമ്പോൾ  മനസ്സിലാകുന്നത് മുസ്‌ലിം ഭീകരത സംബന്ധി ച്ച കോലാഹലങ്ങള്‍ ആര്‍എസ്എസിന്റെയും ഇന്റലിജൻസ് ഏജൻസികളുടെയും സംയുക്ത സൃഷ്ടിയാണെന്നാണ്. ഇത്തരം അനുഭവങ്ങള്‍ മുന്നിലുള്ളത് കൊണ്ടാണ് കനകമലയിലെ ഭീകരവേട്ട സംശയം ജനിപ്പിക്കുന്നത്. സംശയത്തിന്റെ പേരില്‍ ആളുകളെ പിടിച്ചിട്ടുങ്കെില്‍ തന്നെ അതിന് ഒരു ഷോ കിട്ടാനും, രാഷ്ട്രീയ പ്രചരണത്തിനുമാണ് കനകമല എന്ന ആശയം ഉപയോഗി ച്ചതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. കനകമലയുമായി ബന്ധപ്പെട്ട നാടകങ്ങളിലെ വൈരുദ്ധ്യങ്ങള്‍ അതാണ് വ്യക്തമാക്കുന്നത്.

ദേശസുരക്ഷയുടെ മറവില്‍ ഇത്തരം സംശയങ്ങള്‍ ഉന്നയിക്കുന്നവരുടെ നാവടപ്പിക്കാൻ അധികാരമുപയോഗിച്ച് ശ്രമിക്കുന്നതിനിടയിലും പതിവിന് വിപരീതമായി എതിര്‍ ചി ന്തകള്‍ ഉയര്‍ന്നു വരുന്നുവെന്നത് സാമൂഹിക മാധ്യമങ്ങള്‍ സജീവമായ ഇക്കാലത്ത് പഴയതുപോലെ എല്ലാം മൂടിവയ്ക്കാനാവില്ലെന്നു തെളിയിക്കുന്നു.

2)  അറസ്റ്റു ചെയ്യപ്പെട്ടവരില്‍ തേജസ് ദിനപത്ര ത്തിലെ ജീവനക്കാരനായ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനും ഉള്‍പ്പെട്ടിരിക്കുന്നുവെന്നത് സംഘടനക്ക് ഇതുമായി ബന്ധമുന്നെ് പറയാൻ ന്യായമല്ല. ഐഎസ് പോലുള്ള വിദേശ നിഗൂഢ സംഘങ്ങളുമായി ബന്ധം സ്ഥാപിക്കുകയോ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയോ ചെയ്യേണ്ട സാഹചര്യം ഇന്ത്യയിലെ മുസ്ലിംകള്‍ക്കില്ലെന്ന് വളരെ മുമ്പേ തന്നെ പോപുലര്‍ ഫ്രണ്ട് വ്യക്തമാക്കിയതാണ്. ഇന്ത്യൻ മുസ്ലിംകളുടെ പൊതു ശത്രുവായ സംഘപരിവാര്‍ ഭീകരതക്കെതിരെ പ്രവര്‍ത്തിക്കേണ്ട അനിവാര്യമായ സാഹചര്യമുള്ളപ്പോൾ വിദേശത്ത് പോയി സമരം ചെയ്യുന്നത് അതി വൈകാരികതയാണെന്നും അത് അപകടമാണെന്നും സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  മാത്രമല്ല അത്തരം നിഗൂഢ സംഘങ്ങളുമായി ബന്ധം സ്ഥാപിക്കുന്നത് സംഘടനാ വിരുദ്ധമാണെന്ന് അംഗങ്ങള്‍ക്ക് പോപുലര്‍ ഫ്രണ്ട് വിദ്യാഭ്യാസം നല്‍കുകയും ചെയ്തിട്ടുണ്ട്.  ശരിയായ വിധത്തിലുള്ള സാമൂഹിക വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് സംഘടന അത്തരം ഒരു നിലപാട് സ്വീകരി ച്ചത്.

ഐ എസ് പോലുള്ള സംഘങ്ങളുമായി ബന്ധപ്പെട്ട  പോപുലര്‍ ഫ്രണ്ടിന്റെ നിലപാട് പക്ഷെ ആവശ്യമായ പരിഗണന നല്‍കി പ്രക്ഷേപണം ചെയ്യാനോ പ്രസിദ്ധീകരിക്കാനോ മാധ്യമങ്ങള്‍ തയ്യാറായില്ല. ഏറ്റവും ഒടുവില്‍ പോപുലര്‍ ഫ്രണ്ട് നട ത്തിയ ‘നിര്‍ത്തൂ വെറു പ്പിന്റെ രാഷ്ട്രീയം' എന്ന ക്യാമ്പെയിനിലും  സമ്മേളനത്തിലും  ഐ എസ് സംബന്ധി ച്ച നിലപാട് വ്യക്തമാക്കിയതാണ്. എന്നാല്‍ ഇപ്പോൾ  വേവലാതിപ്പെടുന്ന  മാധ്യമങ്ങള്‍ അതിനോട് പുറം തിരിഞ്ഞു  നില്‍ക്കുകയാണ് ചെയ്തത്. ഐ എസ് പോലുള്ള സംഘങ്ങള്‍ക്കെതിരായ പ്രചാരണം ആത്മാര്‍ഥമാണെങ്കില്‍ എന്തുകൊണ്ട്  മാധ്യമങ്ങള്‍ ആ വാര്‍ത്തകള്‍ തിരസ്‌കരി ച്ചു.

എല്ലാ 'ഭീകര സംഭവങ്ങളുമായും' പോപുലര്‍ ഫ്രണ്ടിനെ  ബന്ധി പ്പിക്കാനുള്ള ശ്രമങ്ങള്‍ ഇത് ആദ്യത്തേതല്ല.  ഹവാല ഇടപാട്, മാറാട് കൂട്ടക്കൊല, കശ്മീര്‍ റിക്രൂട്ട്‌മെന്റ്, ഐ എസ് റിക്രൂട്ട്‌മെന്റ് തുടങ്ങി പലവിധ കേസുകളുമായി ബന്ധിപ്പിച്ച് പോപുലര്‍ ഫ്രണ്ടിനെതിരെ വലിയ തോതിലുള്ള പ്രചാരണങ്ങളാണ് അരങ്ങേറിയത്. അന്നും സംഘടനയുടെ രക്തത്തിന് വേണ്ടി ദാഹിക്കുന്നവരോടൊ പ്പം ചേര്‍ന്ന് പോപുലര്‍ഫ്രണ്ടിനെ വേട്ടയാടാനാണ് മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ശ്രമിച്ചത്. പോപുലര്‍ ഫ്രണ്ട് ഇന്ത്യൻ  ജനതക്ക് നല്‍കുന്ന സന്ദേശം നിര്‍ഭയത്വത്തിന്റേതാണ്. സ്വാതന്ത്ര്യവും തുല്യനീതിയും സുരക്ഷയും പൗരന്റെ ജന്മാവകാശമാണെന്നും അതിന് വേണ്ടി ജാഗ്രത പുലര്‍ത്തല്‍ പൗരന്റെ ബാധ്യതയാണെന്നും പോപുലര്‍ ഫ്രണ്ട് കഴിഞ്ഞ കാൽ  നൂറ്റാണ്ടു കാലമായി ബോധവല്‍ക്കരിച്ച് കൊണ്ടിരിക്കുന്നത് . ജാതി ഉച്ച നീചത്വങ്ങള്‍ക്കെതിരെയും അവകാശ നിഷേധങ്ങള്‍ക്കെതിരെയും സംഘടന മുഖം നോക്കാതെ നിലപാട് സ്വീകരി ച്ചു. ഹിന്ദുത്വ ഭീകരത സംഹാര താണ്ഡവമാടിയ മുസ്ലിം പ്രദേശങ്ങളില്‍ ജനകീയ ചെറു ത്ത് നിൽപിന്റെയും നിര്‍ഭയത്വ ത്തിന്റെയും സന്ദേശം നല്‍കാൻ ശ്രമി ച്ചു. എല്ലാവിധ അധീശത്വത്തിനും മേല്‍ക്കോയ്മക്കും എതിരായിരുന്നു പോപുലര്‍ ഫ്രണ്ട് നിലപാട്. അതു കൊണ്ടു തന്നെ വ്യവസ്ഥയുടെ മൂടു താങ്ങുന്നവര്‍ക്ക് പോപുലര്‍ ഫ്രണ്ട് കണ്ണിലെ കരടായി. നട്ടാല്‍ മുളക്കാത്ത നുണകള്‍ നിരന്തരം സംഘടനയുമായി ബന്ധപ്പെടുത്തി എഴുതിപ്പിടി പ്പി ച്ചു.

പോപുലര്‍ ഫ്രണ്ടിന്റെ ജനകീയ ഇടപെടലുകള്‍ വാര്‍ത്തയാക്കുന്നതിന് പകരം നുണക്കഥകളുടെ ചീട്ടുകൊട്ടാരം തീര്‍ക്കാനാണ് പലരും ശ്രമി ച്ചത്. ശരിയായ നിലപാടില്‍ ഉറച്ചു നിന്നത് കൊണ്ട്  സംഘടനക്ക് ഒരിടത്തും പിന്തിരിഞ്ഞു പോകേണ്ടി വന്നിട്ടില്ല.

ഇപ്പോൾ  കനകമല കഥയിലേക്കും പോപുലര്‍ ഫ്രണ്ടിനെ വലിച്ചിഴക്കുന്നതിന്റെ താൽപര്യം ഇതു തന്നെയാണ്. വിവാദങ്ങളുടെ ആഘോഷ സമയത്ത് പോപുലര്‍ ഫ്രണ്ട് കഥകള്‍ പടച്ചുവിടുക. അങ്ങനെ യാഥാര്‍ഥ്യത്തെ  കുഴിച്ച് മൂടുക. ഐ എസ് പോലുള്ള സംഘങ്ങളിലേക്ക് ആളുകള്‍ പോകുന്നത് അപകടമാണെന്ന് വിശ്വസിക്കുന്നവര്‍, അവരുടെ നിലപാട് സത്യസന്ധമെങ്കില്‍ ചെയ്യേണ്ട കാര്യങ്ങളെ യാഥാര്‍ഥ്യബോധത്തോടെ സമീപിക്കുകയാണ്. അതിന് പകരം പോപുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളെ ലക്ഷ്യം വെക്കുന്നത് സംഭവങ്ങളെ വഴിതിരിച്ച് വിടാനാണ് കാരണമാകുക. സംഘഭീകരതക്കെതിരെ അതിശക്തമായി നിലപാടുള്ള ഒരു സംഘടനക്കെതിരെ കെട്ടുകഥകള്‍പ്രചരിപ്പിക്കുന്നത് ഭീകരതയെ സഹായിക്കലാണ്.

3) ഐ എസ് വിഷയവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ പോപുലര്‍ ഫ്രണ്ട്  പ്രവര്‍ത്തകനെ സംഘടനയില്‍ നിന്നും പുറത്താക്കിയിരിക്കുന്നു. സംഘടനക്ക് പുറത്ത് വ്യക്തതയില്ലാത്ത കൂട്ടുകെട്ടില്‍ ഇടപെടരുതെന്നത് സംഘടനയുടെ ആഭ്യന്തര അ ച്ചടക്കമാണ്. കനകമല സംഭവത്തിന്റെ യാഥാര്‍ഥ്യം പുറത്ത് വരാനിരിക്കുന്നെയുള്ളൂവെങ്കിലും പ്രഥമദൃഷ്ട്യാ സംഘടനയുടെ ആഭ്യന്തര അച്ചടക്കം ലംഘിച്ചതിന്റെ പേരിലാണ് ആരോപിതനായ പ്രവര്‍ത്തകനെ സംഘടനയില്‍ നിന്നും പുറത്താക്കുന്നത്. ഐ എസ് പോലുള്ള നിഗൂഢ സംഘങ്ങളുടെ കാര്യത്തില്‍ പോപുലര്‍ ഫ്രണ്ട് പുലര്‍ത്തുന്ന സൂക്ഷ്മതയുടെ ഭാഗം കൂടിയാണിത്. വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടെ സാധാരണ നടപടിയാണത്. അതിനര്‍ഥം പിടിക്കപ്പെവരെല്ലാം കുറ്റക്കാരാണെന്നോ, എൻ ഐ എ കഥ അപ്പടി വിശ്വസിക്കുന്നുവെന്നോ അല്ല. അത് നിയമപരമായ ഇടപെടലുകളിലൂടെയും സത്യസന്ധമായ അന്വേഷണ ത്തിലൂടെയും പുറ ത്ത് വരേണ്ടതാണ്.

യുഎപിഎ ഇരകളുടെ സംഗമം വിളി ച്ച് ചേര്‍ത്ത ഒരു സംഘടനയോട്, യുഎപിഎ ചുമത്തിയ നിരപരാധികളായ മുസ്ലിം യുവാക്കളെ സംഗമത്തില്‍ നിന്നും ഒഴിവാക്കിയതിന്റെ കാരണം ചോദി ച്ചപ്പോൾ  പറഞ്ഞത് “അല്ലെങ്കില്‍ തന്നെ ചരിത്രത്തിന്റെ ഭാരം പേറുന്നുണ്ട്. ഇനി വര്‍ത്തമാന ത്തിന്റെ കൂടി വയ്യ” എന്നാണ്. ഈ ന്യായം പറഞ്ഞവരാണ് സങ്കടപ്പെടുന്നവരില്‍ മുൻപന്തിയില്‍. പാര്‍ട്ടിക്ക് വേണ്ടി കൊല്ലപ്പെട്ടവരെ പരസ്യമായി തള്ളി പറഞ്ഞവരും വ്യാകുലപ്പെടുന്നവരില്‍ ഒപ്പത്തിനൊപ്പം ഉണ്ട്. അവര്‍ക്ക് അവരുടെ ശരികള്‍ ഉള്ളപ്പോള്‍ തന്നെ പോപുലര്‍ ഫ്രണ്ടിന് അതിന്റേതായ ശരികളുമുണ്ട്. കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കാലം നട്ടെല്ല് വളക്കാതെ നിവര്‍ന്ന് നിന്നത് സംഘടന ശരിയുടെ പക്ഷത്ത് നിലയുറ പ്പിച്ചത് കൊണ്ടാണ്.

4. കനകമലയിലെ അറസ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് വൈകാരികമായി പ്രതികരിക്കുന്നതിന് പകരം സമചി ത്തതയോടെയാണ് ഇടതുപക്ഷമുള്‍പ്പടെ പലരും പ്രതികരിച്ചിട്ടുള്ളത്. കേരളത്തില്‍ നിന്ന് തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഇത്തരം കേസുകളില്‍ സംഘ്പരിവാരത്തോടും ഔദ്യോഗിക ഭാഷ്യത്തോടും ചേര്‍ന്ന് നിന്നിരുന്ന ഇടതുപക്ഷം ഈ വിഷയത്തില്‍ ഔചിത്യം കാണിക്കുന്നത്തിന്റെ സാംഗത്യം ഇനിയും വ്യക്തമാകാനിരിക്കുന്നേയുള്ളൂ. സംശയത്തിന്റെ ആനുകൂല്യം ഇരകള്‍ക്ക് നൽകണമെന്നത് തന്നെയാണ് പോപുലര്‍ ഫ്രണ്ടിന്റെയും നിലപാട്. കഴിഞ്ഞ കാലങ്ങളില്‍ സംഘടന സ്വീകരി ച്ച പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ അതിന് തെളിവാണ്.

വൈകിയാണെങ്കിലും പലരും ആ മാര്‍ഗത്തിലേക്ക് വരുന്നുന്നെത് ശുഭ സൂചനയാണ്. എന്നാല്‍ തികച്ചും നിരപരാധികളായവര്‍ ഇപ്പോഴും കരിനിയമങ്ങള്‍ ചാര്‍ത്തപ്പെട്ട്  കേരളത്തിലെ തന്നെ വിവിധ ജയിലുകളില്‍ കഴിയുമ്പോൾ  അതിനെ കുറിച്ച് ഒരക്ഷരം മിണ്ടാതെ ഇപ്പോൾ ഇരയുടെ പക്ഷം ഉന്നയിക്കുന്നത് ആത്മാര്‍ത്ഥമാകാൻ ഇടയില്ല. എൻ ഐ എ യുടെ രാഷ്ട്രീയവും കേരള പോലീസിന്റെ രാഷ്ട്രീയവും തമ്മിലുള്ള സംഘര്‍ഷം ഈ നിലപാടിന് കാരണമാണെന്ന് കരുതുന്നു. ഉദ്യോഗസ്ഥര്‍ക്കിടയിലെ മൂപ്പിളമ തര്‍ക്കം ഭരണ തലത്തിലെ മൂപ്പിളമ തര്‍ക്കമായി മാറിയത് കൊണ്ടാണ് ഇത്തരം ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് കാരണമെന്ന സംശയം പലരും ഉന്നയിക്കുന്നുണ്ട്. അത് അസ്ഥാനത്താണെന്ന് കരുതുക വയ്യ.

എന്നിരുന്നാലും പതിവിന് വിപരീതമായി ഇരകളുടെ മനുഷ്യാവകാശവും കേന്ദ്ര ഏജൻസികളുടെ മുസ്‌ലിം വിരുദ്ധതയും ചര്‍ച്ചക്ക് വരികയും സംശയ ത്തിന്റെ ആനുകൂല്യം ഇരകള്‍ക്ക് നല്‍കണമെന്ന വാദം ഉയരുകയും ചെയ്തത് ആശാവാഹമാണ്. ഇപ്പോൾ മാത്രമല്ല തുടര്‍ന്നും ഭരണകൂടത്തിന്റെ ഇരകളാക്കപ്പെടുന്നവര്‍ക്ക് സഹായകരമാകുന്ന നിലപാടാണത്.

വിരലിലെണ്ണാവുന്നവരുടെ സാഹസിക അന്വേഷണങ്ങള്‍ രണ്ടു തരത്തില്‍ അപകടകരമാണ്

ഒന്ന്-  ഇന്ത്യയില്‍ പച്ചപിടി ച്ചുവരുന്ന മുസ്‌ലിം ശാക്തീകരണത്തെ തുരങ്കം വെക്കാനാണ് അത് കാരണമാകുന്നത്. സ്വാതന്ത്ര്യാനന്തര  ഇ ന്ത്യയില്‍ ഏഴു പതിറ്റാണ്ട് ചരിത്രത്തിനിടയില്‍ കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മുസ്ലികളടക്കമുള്ളവരുടെ അതിജീവന ശ്രമങ്ങള്‍ക്ക്, നിഗൂഢ സംഘങ്ങളില്‍ ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളല്ല വേണ്ടത് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ജനകീയവും ജനാധിപത്യപരവുമായ ചെറ ത്ത്‌നില്‍പ്പും പോരാട്ടവുമാണ്. കുറഞ്ഞ പേരെങ്കിലും ഇത്തരം സംഘങ്ങളിലേക്ക് പോകുമ്പോൾ  മുസ്ലിംകളെ മൊത്തത്തില്‍ കുറ്റവാളികളാക്കാനും അതിന്റെ മറവില്‍ സമൂഹത്തിന്റെ അതിജീവന ശ്രമങ്ങളെ തകര്‍ക്കാനുള്ള അവസരമുണ്ടാക്കുകയുമാണ് ചെയ്യുന്നത്.

രണ്ട്- ഇന്ത്യയുടെ ശത്രുക്കള്‍ സംഘപരിവാര ഫാഷിസമാണ്. മനുഷ്യരക്തത്തിന്റെ മുകളിലാണ് ഇപ്പോൾ സംഘപരിവാരം അധികാരം കൈയ്യടക്കിയിരിക്കുന്നത്. രാജ്യത്തു നടക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും ഭീകരപ്രവര്‍ത്തനങ്ങളുടെയും ഉറവിടം ഹിന്ദുത്വ ഫാഷിസമാണ്. ഐഎസ് പോലുള്ള സംശയകരമായ സംഘങ്ങളില്‍ പ്രവര്‍ത്തിക്കുന്നുവെന്ന പ്രചരണത്തിലൂടെ രക്ഷപ്പെടുന്നത് ഇന്ത്യയുടെ പൊതുശത്രുവായ ഫാഷിസ്റ്റുകളാണ്. ആത്മീയതയുടെയും അതി വൈകാരികതയുടെയും മേച്ചില്‍പ്പുറങ്ങള്‍ തേടി പോകുന്നവര്‍ അതിന്റെ അപകടത്തില്‍ നിന്ന് അകലം പാലിക്കുക തന്നെയാണ് വേണ്ടത്.

പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എ അബ്ദുൾ സത്താർ നാരദ ന്യൂസിന് അയച്ചു തന്നെ ലേഖനം