ഇംഗ്ലീഷ് ലീഗ് കപ്പിൽ ആഴ്‌സനലിനും ലീഡ്‌സ് യുണൈറ്റഡിനും ലിവർപൂളിനും ന്യൂ കാസിലിനും വിജയം

മിഡ്ഫീൽഡർ അലക്‌സ് ഓക്‌സ്ലേഡ് ചേംബർലെയിന്റെ ഇരട്ട ഗോളുകളുടെ മികവിലാണ് ആഴ്‌സനൽ റീഡിങിനെതിരെ വിജയിച്ചത്

ഇംഗ്ലീഷ് ലീഗ് കപ്പിൽ ആഴ്‌സനലിനും ലീഡ്‌സ് യുണൈറ്റഡിനും ലിവർപൂളിനും ന്യൂ കാസിലിനും വിജയം

ലണ്ടൻ: ഇംഗ്ലീഷ് ലീഗ് കപ്പിൽ റീഡിങിനെതിരെ ആഴ്‌സനലിനും ബ്രിസ്റ്റൾ സിറ്റിക്കെതിരെ ഹൾ സിറ്റിക്കും നോർവിച്ച് സിറ്റിക്കെതിരെ ലീഡ്‌സ് യുണൈറ്റഡിനും ടോട്ടെൻഹാം ഹോട്ട്‌സ്പുരിനെതിരെ ലിവർപൂളിനും പ്രിസ്റ്റൺ നോർത്ത് എൻഡിനെതിരെ ന്യൂ കാസിൽ യുണൈറ്റഡിനും വിജയം.
മിഡ്ഫീൽഡർ അലക്‌സ് ഓക്‌സ്ലേഡ് ചേംബർലെയിന്റെ ഇരട്ട ഗോളുകളുടെ മികവിലാണ് ആഴ്‌സനൽ റീഡിങിനെതിരെ വിജയിച്ചത്. 33-ആം മിനുറ്റിലും 78-ആം മിനുറ്റിലുമായിരുന്നു ചേംബർലെയിന്റെ ഗോളുകൾ റീഡിങിന്റെ വലയിൽ പതിഞ്ഞത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബ്രിസ്റ്റൾ സിറ്റിക്കെതിരെ ഹൾ സിറ്റിയുടെ ജയം. 44-ആം മിനുറ്റിൽ മാഗ്വിറും 47-ആം മിനുറ്റിൽ ഡോവ്‌സനുമാണ് ഹൾ സിറ്റിക്ക് വേണ്ടി ഗോൾ നേടിയത്. ഇതിനെതിരെ രണ്ടാം പകുതി അവസാനിക്കാനിരിക്കെ ഇൻജ്വറി ടൈമിൽ ബ്രിസ്റ്റൾ സിറ്റിയുടെ ടോംലിൻ ആശ്വാസ ഗോൾ നേടിയെങ്കിലും ഒരു ഗോളിന്റെ ലീഡോടെ ഹൾ സിറ്റി വിജയത്തിലേക്ക്.

അത്യന്തം ആവേശം നിറഞ്ഞ ലീഡ്‌സ് യുണൈറ്റഡ് - നോർവിച്ച് സിറ്റി മത്സരം നിശ്ചിത സമയത്തിൽ 2-2 എന്ന് സമിനില പാലിച്ചതിനെ തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിൽ 3-2ന് വിജയം ലീഡ്‌സ് യുണൈറ്റഡിനൊപ്പം. ആന്റൺസനും വുഡും ലീഡ്‌സിന് വേണ്ടിയും പ്രിച്ചാർഡും നെൽസൺ ഒലിവേരയും നോർവിച്ച് സിറ്റിക്കു വേണ്ടിയും ഫീൽഡ് ഗോളുകൾ നേടി.
ടോട്ടെൻഹാമിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ലിവർപൂൾ വിജയിച്ചത്. ലിവർപൂളിന് വേണ്ടി സ്റ്ററിഡ്ജ് ഒമ്പതാം മിനുറ്റിലും 64-ആം മിനുറ്റിലും ഗോൾ നേടിയപ്പോൾ ടോട്ടെൻഹാമിന് വേണ്ടി ജാൻസൺ 76-ആം മിനുറ്റിൽ ഏകഗോൾ നേടി. പ്രിസ്റ്റൺ നോർത്ത് എൻഡിനെ ഗോളിൽ മുക്കിയായിരുന്നു ന്യൂ കാസിൽ യുണൈറ്റഡിന്റെ വിജയം. മിട്രോവിക്കിന്റെയും ഡിയാമിയുടെയും ഇരട്ട ഗോളുകളുടെയും റിച്ചിയും അയോസ് പെരസും നേടിയ ഗോളുകളുടെയും പിൻബലത്തിലാണ് ന്യൂകാസിലിന്റെ തിളങ്ങുന്ന ജയം.
ഒമ്പതു കളികളിൽ നിന്നും 20 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് ഇംഗ്ലീഷ് ലീഗ് കപ്പിന്റെ പോയിന്റ് പട്ടികയിൽ മുൻപിൽ. ഇത്രയും തന്നെ കളിയിൽ നിന്നും 20 പോയിന്റ് തന്നെയുള്ള ആഴ്‌സനൽ രണ്ടാം സ്ഥാനത്താണ്. 20 പോയിന്റ് തന്നെയുള്ള ലിവർപൂൾ മൂന്നാം സ്ഥാനത്തും 19 പോയിന്റുള്ള ചെൽസി നാലാം സ്ഥാനത്തുമാണ്. ടോട്ടൻഹാം, എവർട്ടൻ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ടീമുകളാണ് യഥാക്രമം പിന്നിൽ.

Story by
Read More >>