കണ്ണൂരില്‍ പട്ടാളഭരണം വേണമെന്ന് കെ സുരേന്ദ്രന്‍

കണ്ണൂരിൽ കുറച്ചു കാലത്തേക്കെങ്കിലും പട്ടാളഭരണം വേണമെന്നും കേന്ദ്ര സർക്കാർ അതിനു മടിക്കരുതെന്നും പറയുന്ന സുരേന്ദ്രന്‍ ഇതു സമാധാനം ആഗ്രഹിക്കുന്നവരുടെയെല്ലാം ആവശ്യമാണ് എന്നും തന്റെ പോസ്റ്റില്‍ കൂട്ടിചേര്‍ക്കുന്നു.

കണ്ണൂരില്‍ പട്ടാളഭരണം വേണമെന്ന് കെ സുരേന്ദ്രന്‍

കണ്ണൂര്‍: കണ്ണൂരില്‍ പട്ടാളഭരണം വേണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. കണ്ണൂർ പിണറായിയിൽ ബിജെപി പ്രവർത്തകന്‍ രമിത്ത് വെട്ടേറ്റു കൊല്ലപ്പെട്ട സാഹചര്യത്തിലാണ് അക്രമം അടിച്ചമർത്തുന്നതിൽ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് ചൂണ്ടികാണിച്ചു സുരേന്ദ്രന്‍ പോസ്റ്റിട്ടത്.  കൊലപാതകത്തിന് പിന്നിൽ സിപിഐ(എം) ആണെന്നാണ് ബിജെപിയുടെ ആരോപണം.ഈ സാഹചര്യത്തില്‍ കണ്ണൂരിൽ കുറച്ചു കാലത്തേക്കെങ്കിലും പട്ടാളഭരണം വേണമെന്നും കേന്ദ്ര സർക്കാർ അതിനു മടിക്കരുതെന്നും പറയുന്ന സുരേന്ദ്രന്‍  ഇതു സമാധാനം ആഗ്രഹിക്കുന്നവരുടെയെല്ലാം ആവശ്യമാണ് എന്നും തന്റെ പോസ്റ്റില്‍ കൂട്ടിചേര്‍ക്കുന്നു.

നേരത്തെ കണ്ണൂരില്‍, സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ കെ മോഹനന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നില്‍ ആര്‍എസ്എസ്സാണ് എന്നാണ് സിപിഐ(എം) ആരോപണം.