തേഞ്ഞിപ്പാലം എസ്‌ഐയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത് സായുധസംഘം

കാര്‍ പരിശോധിക്കുന്നതിനിടെ ഒരു ബാഗില്‍ നിന്ന് കുറുവടി, മുഖംമൂടി, വടിവാള്‍ എന്നിവ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് കാറിലുണ്ടായിരുന്ന നാലംഗ സംഘത്തെ എസ്‌ഐ അഭിലാഷ് ചോദ്യം ചെയ്യുന്നതിനിടെ വാഹനത്തിലേക്ക് പിടിച്ചുകയറ്റി ഓടിച്ചുപോവുകയായിരുന്നു. കൂടെയുണ്ടായിരുന്ന പൊലീസുകാര്‍ ജീപ്പില്‍ പിന്‍തുടര്‍ന്നാണ് എസ്‌ഐയെ രക്ഷപ്പെടുത്തിയത്.

തേഞ്ഞിപ്പാലം എസ്‌ഐയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത് സായുധസംഘം

മലപ്പുറം: തേഞ്ഞിപ്പാലത്തിനടുത്ത് കോഹിനൂരില്‍ വാഹനപരിശോധനയ്ക്കിടെ എസ്‌ഐ എം. അഭിലാഷിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത് സായുധ സംഘം. ദേശീയപാതയില്‍ ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം. തിരുവനന്തപുരം രജിസ്‌ട്രേഷനുള്ള  കാര്‍ പരിശോധിക്കുന്നതിനിടെ ഒരു ബാഗില്‍ നിന്ന് കുറുവടി, മുഖംമൂടി, വടിവാള്‍ എന്നിവ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് കാറിലുണ്ടായിരുന്ന നാലംഗ സംഘത്തെ എസ്‌ഐ അഭിലാഷ് ചോദ്യം ചെയ്യുന്നതിനിടെ വാഹനത്തിലേക്ക് പിടിച്ചുകയറ്റി ഓടിച്ചുപോവുകയായിരുന്നു. കൂടെയുണ്ടായിരുന്ന പൊലീസുകാര്‍ ജീപ്പില്‍ പിന്‍തുടര്‍ന്നാണ് എസ്‌ഐയെ രക്ഷപ്പെടുത്തിയത്.

ഇവര്‍ സഞ്ചരിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും നാലു പേരും ഓടിരക്ഷപ്പെട്ടു. ക്വട്ടേഷന്‍ സംഘമാണ് എസ്‌ഐയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നാണ് പൊലീസ് നിഗമനം.

Story by
Read More >>