വയര്‍ലെസ്സ് ചാര്‍ജറുമായി ഐഫോണ്‍-8 അടുത്ത കൊല്ലം! ഇസ്രായേലിലെ 'ആപ്പിള്‍ രഹസ്യ പ്രോജക്റ്റ്' വിവരങ്ങള്‍ പുറത്ത്

ആപ്പിള്‍ പുതിയതായി നേടിയ ''Capacitive fingerprint sensor including an electrostatic lens’' പേറ്റന്റ് വഴി ഇപ്പോഴുള്ള ഹോം ബട്ടണ്‍ അടുത്തതായി ഇറങ്ങുന്ന ഫോണില്‍ ഉണ്ടാവില്ല എന്നത് ഐഫോണിന്‍റെ ആരാധകര്‍ക്ക് ഇരട്ടിമധുരമാണ്. കൂടാതെ ഇപ്പോള്‍ ഉള്ളതിനെക്കാളും കൂടുതല്‍ സമയം ചാര്‍ജ് നില്‍ക്കുന്ന സുരക്ഷിതമായ ലിഥിയം ബാറ്ററി ആണ് അടുത്ത മോഡലില്‍ ആപ്പിള്‍ ഒരുക്കുന്നത്.

വയര്‍ലെസ്സ് ചാര്‍ജറുമായി ഐഫോണ്‍-8 അടുത്ത കൊല്ലം! ഇസ്രായേലിലെ

ഐഫോണ്‍ 7 ഇറങ്ങിയതിന്‍റെ വാര്‍ത്തകള്‍ക്ക് പിന്നാലെ ഏവരെയും ഞെട്ടിക്കാന്‍ വേണ്ടി സീരീസിലെ ഏറ്റവും പുതിയ ഐഫോണ്‍-8 അടുത്ത കൊല്ലം ഇറക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നു. ഇത് തങ്ങളുടെ പത്താം വര്‍ഷ ഉത്പന്നം ആയതു കൊണ്ട് ഉന്നത സാങ്കേതിക മികവോടാവും പുതിയ ഫോണ്‍ വരുന്നത്.

ഇസ്രായേലില്‍ നടക്കുന്ന സീക്രറ്റ് പ്രൊജകറ്റ് ആണ് ഈ ഫോണിന്‍റെ നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കുന്നത്.

ഓരോ തവണ ഇറക്കുമ്പോഴും അതിനൂതനമായ സാങ്കേതിക തികവാര്‍ന്ന ഫോണ്‍ തന്നെ ഉപഭോക്താക്കള്‍ക്ക് എത്തിക്കാന്‍ വേണ്ടി ശ്രമിക്കുന്ന ആപ്പിള്‍ ഇത്തവണ ഐഫോണ്‍8 ലൂടെ ഏവരെയും ഞെട്ടിക്കാന്‍ തന്നെയാണ് കച്ച കെട്ടിയിരിക്കുന്നത് എന്നാണു ഇതുവരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്.


ഇതുവരെ നടന്ന ഫോണ്‍ റിലീസുകള്‍ ആയി ബന്ധപെടുത്തി നോക്കുമ്പോള്‍ അടുത്ത വര്ഷം സെപ്റ്റംബര്‍ ആയിരിക്കും ഐഫോണ്‍8 മാര്‍ക്കെറ്റില്‍ ഇറങ്ങുക എന്ന് ആപ്പിളുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു

  • സെപ്റ്റംബര്‍ 2016: iPhone 7s and iPhone 7s Plus

  • മാര്‍ച്ച് 2017: iPhone SE 3

  • സെപ്റ്റംബര്‍ 2017: iPhone 8 and iPhone 8 Plus


ആപ്പിള്‍ പുതിയതായി നേടിയ Capacitive fingerprint sensor including an electrostatic lens’ പേറ്റന്റ് വഴി ഇപ്പോഴുള്ള ഹോം ബട്ടണ്‍ അടുത്തതായി ഇറങ്ങുന്ന ഫോണില്‍ ഉണ്ടാവില്ല എന്നത് ഐഫോണിന്‍റെ ആരാധകര്‍ക്ക് ഇരട്ടിമാധുരമാണ്.

അത് കൂടാതെ ആപ്പിള്‍ ഉപയോക്താക്കള്‍ എന്നും നേരിട്ടിരുന്ന ചാര്‍ജിംഗ് പ്രശ്നങ്ങള്‍ ഇനി വരുന്ന മോഡലില്‍ ഏറ്റവും നന്നായി തന്നെ പരിഹരിക്കും. വയര്‍ലെസ്സ് ചാര്‍ജിംഗ് എന്നതായിരിക്കും ഐഫോണ്‍8 ഇല്‍ ഉണ്ടാവാന്‍ പോവുന്ന ഏറ്റവും വലിയ ഒരു മാറ്റം. ഇപ്പോള്‍ ഉള്ളതിനെക്കളും കൂടുതല്‍ സമയം ചാര്‍ജ് നില്‍ക്കുന്ന സുരക്ഷിതമായ ലിഥിയം ബാറ്ററി ആണ് അടുത്ത മോഡലില്‍ ആപ്പിള്‍ ഒരുക്കുന്നത്. ബാറ്ററി പൊട്ടിത്തെറിച്ചു സാംസങ്ങ് നേരിട്ട പ്രശ്നങ്ങള്‍ ഈ ലിഥിയം ബാറ്ററിയിലൂടെ പാടെ ഇല്ലാതാവും എന്ന് ആപ്പിള്‍ വ്യക്തമാക്കുന്നു.

ഐഫോണ്‍ ഫോട്ടോഗ്രഫി ഒരു ഹോബി തന്നെ ആക്കിയവര്‍ക്ക് കൂടുതല്‍ ദ്രിശ്യമികവാര്‍ന്ന ചിത്രങ്ങള്‍ എടുക്കാനും, വെളിച്ചത്തെ ഏറ്റവും നന്നായി സ്വാംശീകരിക്കാനും വേണ്ട സാങ്കേതിക പുതിയ മോഡലില്‍ ഉണ്ടാവും എന്നും കണക്കാക്കപ്പെടുന്നു.

എഴുപതിനായിരത്തിനും എണ്‍പതിനായിരത്തിനും ഇടയില്‍ ആയിരിക്കും ഐഫോണ്‍-8 ന്‍റെ വില.

പുതിയ മോഡലിനെ പറ്റി ഇതുവരെ അറിവായ വിവരങ്ങള്‍ താഴെ കൊടുക്കുന്നുSpecifications & FeaturesApple iPhone 8 Specs
Battery Power8: 2700 mAh 8+: 3300 mAh
Camera FeaturesAuto focus, Optical image stabilization, rapid charging, 3D-4K Resolution, Live Photo
Camera – Primary14 MP Primary Camera
Camera – Front Facing4 MP Front-Facing Camera
ColorsSilver/Space Grey/Gold/Rose Gold
FeaturesOLED, Gorilla, Eye+Fingerprint Scanner, Retina Display
Memory(16/32/64/128/256) GB
Operating SystemiOS 11, upgradable to iOS 11.3.2
Price$1200 USD, 1069.38 Euro, 827.07 GBP
ProcessorA10
Release DateQ-4, 2017
Screen Display6.2” – 6.5” 4K screen corning, retina display
SensorsBarometer, compass, dustproof, heart rate, shockproof, SPO2, thermometer
Video Recording2160p @ 30 fps, 1080p @ 60 fps, 720p @ 90 fps

Source : Apple Insider , Fortune, iPhone8look

Read More >>