എംഎന്‍എസ് ചാടികടന്ന യെ ദിൽ ഹെ മുഷ്കിലിന് സെൻസർ കത്രിക; ചുംബന രംഗങ്ങൾ മുറിച്ചുമാറ്റി

ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് കത്രിക.

എംഎന്‍എസ് ചാടികടന്ന യെ ദിൽ ഹെ മുഷ്കിലിന് സെൻസർ കത്രിക; ചുംബന രംഗങ്ങൾ മുറിച്ചുമാറ്റി

മുംബൈ: പാക് താരമായ ഫവാദ് ഖാന്‍ അഭിനയിച്ച ചിത്രം യെ ദിൽ ഹെ മുഷ്കിൽ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലയെന്ന മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ വെല്ലുവിളി ചാടി കടന്നെത്തിയ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് കത്രിക.

ഇനി ഒരിക്കലും പാക് താരങ്ങളെ തന്റെ ചിത്രങ്ങളില്‍ അഭിനയിപ്പിക്കില്ലയെന്ന സംവിധായകന്‍ കരണ്‍ ജോഹറിന്റെ വാക്കിന്റെ പുറത്ത് അവസാനിച്ച എംഎൻഎസ് പ്രതിഷേധത്തിന് പിന്നാലെയാണ് സെൻസർ ബോർഡ് പടത്തിൽ കത്രികവെച്ചു എന്ന വാർത്തയും പുറത്തുവരുന്നത്. സിനിമയിൽ അനുഷ്ക ശര്‍മ്മയുടെ ചുംബന രംഗങ്ങള്‍ക്കാണ് ബോര്‍ഡ് കത്രിക വച്ചിരിക്കുന്നത്.

അഞ്ചിടങ്ങളിൽ സംഭാഷണങ്ങൾക്കും കത്രികവെച്ചിട്ടുണ്ട്. സെൻസർ ബോർഡിന്റെ നിലപാടിനെതിരെ സംവിധായകൻ കരൺജോഹർ ഇതുവരെ പ്രതികരിച്ചിട്ടില്ല.