അനീമിയ തകര്‍ക്കുന്നത് ആരോഗ്യത്തെ മാത്രമല്ല, രാജ്യത്തിന്‍റെ ഉത്പാദനക്ഷമതയെ കൂടിയാണ്

ദാരിദ്യം, പോഷകാഹാരക്കുറവ്, ശുചിത്വമില്ലായ്മ, സസ്യേതര ഭക്ഷണത്തിന്റെ കുറവ് എന്നിവ വിളർച്ചയ്ക്കു കാരണമാകുകയും ഇത് ഇന്ത്യയുടെ ക്ഷമതയെ ചൂഷണം ചെയ്യുകയും ചെയ്യുന്നു.

അനീമിയ തകര്‍ക്കുന്നത് ആരോഗ്യത്തെ മാത്രമല്ല, രാജ്യത്തിന്‍റെ ഉത്പാദനക്ഷമതയെ കൂടിയാണ്

അനീമിയ (വിളർച്ച) നിസ്സാരമായി കണക്കാക്കേണ്ട ഒരു ശാരീരികാവസ്ഥയല്ല. ഭാരതത്തിന്റെ സാമൂഹിക-സാമ്പത്തിക ക്ഷമതയിൽ വൻതോതിൽ കുറവ് വരുത്താൻ ഈ രോഗാവസ്ഥയ്ക്ക് സാധിക്കും എന്നു indiaspend നടത്തിയ സർവ്വേ ഫലം പറയുന്നു.

കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ശാരീരിക ദൗർബല്യത്തിന്റെ പ്രധാന കാരണം അനീമിയയാണ്. 2005 ന് ശേഷം ഇത്തരത്തിൽ ദൗർബല്യം അനുഭവിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. എങ്കിലും, അനീമിയ മൂലമുള്ള വൈകല്യം ഏറ്റവുമധികം ബാധിച്ചിട്ടുള്ള രാജ്യം ഇന്ത്യയാണെന്നും ഈ പഠനം പറയുന്നു.


ദാരിദ്യം, പോഷകാഹാരക്കുറവ്, ശുചിത്വമില്ലായ്മ, സസ്യേതര ഭക്ഷണത്തിന്റെ കുറവ് എന്നിവ വിളർച്ചയ്ക്കു കാരണമാകുകയും ഇത് ഇന്ത്യയുടെ ക്ഷമതയെ ചൂഷണം ചെയ്യുകയും ചെയ്യുന്നു.
ശാരീരിക വൈകല്യം എന്നു കൊണ്ട് അർത്ഥമാക്കുന്നത് ശരിയായ ആരോഗ്യമില്ലായ്മയെ കൂടിയാണ്. വിളര്‍ച്ച, ക്ഷീണം, ശക്തിക്കുറവ്, നെഞ്ചിടിപ്പ്, ശ്വാസംമുട്ടല്‍, തലവേദന എന്നിവയാണ് അനീമിയയുടെ ലക്ഷണങ്ങള്‍.

ദൈനംദിന പ്രവൃത്തികൾ ചെയ്യാൻ താൽപര്യമില്ലായ്മ, നൈരാശ്യം, അമിതവികാരത്തിന് അടിമപ്പെടുക എന്നിവയും അനീമിയയുടെ പാർശ്വഫലങ്ങളായി ഈ സർവ്വേയിൽ വിലയിരുത്തിയിട്ടുണ്ട്.

രക്തത്തിലുള്ള ഹീമോഗ്ലോബിന്റെ കുറവാണ് അനീമിയ ക്ക് കാരണമാകുന്നത്. തന്മൂലം ശരീരത്തിന് ആവശ്യമായ ഓക്സിജന്‍ ലഭിക്കാതെ വരികയും ശരീരത്തിന്‍റെ പ്രവര്‍ത്തനത്തെ ഇത് സാരമായി ബാധിക്കുകയും ചെയ്യുന്നു.

മൂന്ന് വയസ്സിൽ താഴെയുള്ള കുട്ടികളിൽ 78.9% , സ്ത്രീകളിൽ 55 % , പുരുഷൻമാരിൽ 24% എന്നിങ്ങനെ ആളുകളുടെ രക്തത്തില്‍ ഇരുമ്പിന്‍റെ അംശം കുറവുണ്ടെന്ന് 2004-05 കാലഘട്ടത്തിൽ ദേശീയ കുടുംബാരോഗ്യ വിഭാഗം നടത്തിയ സർവ്വേയിൽ സൂചിപ്പിച്ചിരുന്നു.

വിളര്‍ച്ച എങ്ങനെ രാജ്യത്തിന്‍റെ ഉത്പാദന-കായികക്ഷമതയെ ബാധിക്കുന്നു?

അധ്വാന വിഭാഗത്തിന്റെ ആരോഗ്യം ചൂഷണം ചെയ്യുക വഴി രാജ്യത്തിൻെ വികസനക്കാര്യത്തിൽ ചെറുതല്ലാത്ത തടസ്സം 'അനീമിയ' സൃഷ്ടിക്കുന്നുണ്ട് എന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ക്ഷീണം അനുഭവിക്കുന്ന ഒരു വ്യക്തിയുടെ കാര്യത്തിൽ കാര്യക്ഷമത കുറയും എന്നുള്ളത് യാഥാർത്ഥ്യമാണ്. ആ വ്യക്തിയില്‍ നിന്നും പ്രതീക്ഷിക്കുന്ന
ഉത്പാദിതദ്രവ്യസംഭാരത്തില്‍ സാരമായ കുറവുണ്ടാകും.


കഠിനമായി ശാരീരികാധ്വാനം ചെയ്യുന്ന അനീമിയ ബാധിച്ച തൊഴിലാളികളുടെ 17% ക്ഷമതയും പൊതുവായി പ്രയോജനപ്പെടാതെ പോവുകയാണ്.

സ്ത്രീകളിലും കുട്ടികളിലും സർവ്വസാധാരണമാകും വഴി അനീമിയ എങ്ങനെ സാമൂഹിക ജീവിതത്തെ ബാധിക്കുന്നു എന്നറിയാൻ ഗർഭസ്ഥ / നവജാത ശിശുക്കളുടെ മരണനിരക്കും സ്കൂളിൽ നിന്നും പൊഴിഞ്ഞു പോയ വിദ്യാർത്ഥികളുടെ എണ്ണവും പരിശോധിച്ചാൽ മതി.

2014ൽ 'ന്യൂട്രീഷൻ ' പ്രസിദ്ധപ്പെടുത്തിയ കണക്കുകൾ പ്രകാരം ഗർഭസ്ഥ ശിശുക്കളുടെ മരണത്തിന് ഇടയാക്കുന്ന പ്രധാന കാര്യങ്ങളിൽ ഒന്നാണ് അനീമിയ എന്ന് വിവരിക്കുന്നുണ്ട്. കഴിഞ്ഞ വർഷം മാത്രം രാജ്യത്ത് ഇപ്രകാരം റിപ്പോർട്ട് ചെയ്യപ്പെട്ട മരണത്തിന്റെയും 45 ശതമാനവും അനീമിയ മൂലമായിരുന്നു.

അനീമിയ ബാധിച്ച കുട്ടികളുടെ ഐ.ക്യൂ നിലവാരവും താരതമേന്യ കുറവായിരിക്കും. കൂടാതെ ഈ രോഗാവസ്ഥ അവരുടെ വളർച്ച മുരടിപ്പിക്കും. രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത് രോഗപ്രതിരോധ ശക്തിയെ സാരമായി ബാധിക്കുന്നതിനാൽ മറ്റ് രോഗങ്ങൾ പിടിപെടാനുള്ള സാധ്യതകളും വളരെ കൂടുതലാണ്.

എന്തുക്കൊണ്ടാണ് ഇന്ത്യയില്‍ അനീമിയ ബാധിതരുടെ എണ്ണം ഇത്രയധികമാകുന്നത്?

ദാരിദ്യം, പോഷകാഹാരക്കുറവ്, ശുചിത്വമില്ലായ്മ, സസ്യേതര ഭക്ഷണത്തിന്റെ കുറവ് എന്നിവയാണ് ഇതിനു പ്രധാനകാരണമായി വിലയിരുത്തപ്പെടുന്നത്. ഇടയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാംക്രമികരോഗങ്ങളുടെ കടന്നാക്രമണവും ഇതിനൊരു കാരണമാണ്.
സസ്യാഹാരത്തില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ടെങ്കിലും ശരീരം വേഗത്തില്‍ ആഗിരണം ചെയ്യുന്നത് സസ്യേതരഭക്ഷണത്തിലുള്ള ഇരുമ്പിന്‍റെ അംശമാണ്. അതിനാല്‍ തന്നെ സസ്യേതരഭക്ഷണം ഒഴിവാക്കുന്നതും അനീമിയക്ക് കാരണമാകുന്നു.

1970 മുതല്‍ ദേശീയ പദ്ധതിയായ NNAP നടപ്പിലാക്കി വരുന്നുണ്ട്. മൂന്ന്‍ വര്ഷം മുന്‍പ് മുതല്‍ ഈ പദ്ധതിയുടെ കീഴില്‍ ഗര്‍ഭിണികള്‍ക്ക് അയണും ഫോളിക് ആസിഡ് ഗുളികളും നല്‍കി അനീമിയയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നുണ്ട്. കൂടാതെ കൗമാരപ്രായക്കാര്‍ക്ക് വേണ്ടിയുള്ള പോഷകാഹാരപദ്ധതിയും നടപ്പിലാക്കുന്നു. എന്നാല്‍ ഇതൊന്നും പൂര്‍ണ്ണമായും പ്രയോജനം ചെയ്യുന്നു എന്നും വിലയിരുത്താന്‍ കഴിയില്ല.

അനീമിയ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം വളരെ പിന്നോക്കമാണ്. സ്ത്രീകള്‍ക്കിടയില്‍ ഇത്തരമൊരു നീക്കത്തിന് പ്രവര്‍ത്തിക്കുന്ന 180 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 170 ആണ്. അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കിടയിലെ പ്രവര്‍ത്തനത്തിന് 132 രാജ്യങ്ങളില്‍ 114മതുമാണ് ഇന്ത്യ.

പോഷകാഹാര ലഭ്യതക്കുറവിനെ നിയന്ത്രിക്കുവാന്‍ അവികസിത രാജ്യങ്ങളായ ബ്രസീല്‍, പെറു,വിയെറ്റ്നാം, ഘാനാ എന്നീ രാജ്യങ്ങള്‍ സ്വീകരിച്ച നടപടികളെ ഇന്ത്യയ്ക്ക് മാതൃകയാക്കാം എന്ന് ഗ്ലോബല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ഷികമേഖലയിലെ നവോത്ഥാനത്തിലാണ് ഈ രാജ്യങ്ങള്‍ ദാരിദ്യത്തെയും അതിനെ തുടര്‍ന്നുണ്ടാകുന്ന വിപത്തുകളെയും അതിജീവിക്കുവാന്‍ ശ്രമിക്കുന്നത്.