കൊച്ചി ബിനാലേയില്‍ ശില്‍പ്പിയായി ആനന്ദ്

എഴുത്തുകാരന്‍ ആനന്ദ് ഇത്തവണ കൊച്ചി- മുസിരിസ് ബിനാലെയില്‍ ശില്‍പ്പിയായി പങ്കെടുക്കും. കലാപ്രവര്‍ത്തനങ്ങള്‍ 'പതനത്തിന്റെ വഴികള്‍' എന്ന പ്രഭാഷണത്തോടെ നാളെ ആരംഭിക്കും.

കൊച്ചി ബിനാലേയില്‍ ശില്‍പ്പിയായി ആനന്ദ്

ആള്‍ക്കൂട്ടങ്ങളും മരുഭൂമികള്‍ ഉണ്ടാകുന്നതും മുതലുള്ള നോവലുകളിലൂടെയും വിവിധ ശാഖകളിലെ എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും പ്രിയങ്കരനായ ചിന്തകന്‍ ആനന്ദിന്റെ കലാസൃഷ്ടികളുടെ വിന്യാസം ഇത്തവണ കൊച്ചി- മുസിരിസ് ബിനാലെയില്‍ ഉണ്ടാകും. അദ്ദേഹത്തിന്റെ പല നോവലുകളുടേയും മുഖചിത്രങ്ങളായി ശില്‍പ്പ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും ശില്‍പ്പി എന്ന നിലയില്‍ ആനന്ദിന്റെ കല കാണുന്നതിനുള്ള അവസരമാകും ഇത്തവണ. ശില്‍പ്പികള്‍ക്കൊപ്പം കവികളും എഴുത്തുകാരും സംഗീതജ്ഞരുമെല്ലാം നിറയുന്നതാണ്  ബിനാലെയിലെ കലാസംഘം. ആനന്ദിന്റെ കലാസൃഷ്ടികള്‍ ഇക്കാലത്തോട് രാഷ്ട്രീയമായി സംവദിക്കുന്നവയായിരിക്കും.

ആനന്ദിന്റെ ബിനാലെയില്‍ കലാപ്രവര്‍ത്തനങ്ങള്‍ 'പതനത്തിന്റെ വഴികള്‍' എന്ന പ്രഭാഷണത്തോടെ ആരംഭിക്കും. ഉപയോഗിക്കാനും അഭിമാനിക്കാനുമായി സമൂഹം പണിതുയര്‍ത്തിയ നിര്‍മ്മിതികളില്‍ അകം ചേര്‍ന്ന ആശയങ്ങളെയാകും ആനന്ദ് പ്രഭാഷണത്തിന് വിഷയമാക്കുക. ഞായറാഴ്ച (23.10.2016) എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ വൈകിട്ട് അഞ്ചിനാണ് പ്രഭാഷണവും സംവാദവും.

Story by