മദ്യപിച്ച് ലക്കുകെട്ട ഏഷ്യന്‍ വംശജന്‍ കുവൈറ്റില്‍ അറസ്റ്റില്‍

സ്‌കൂളിനടുത്ത് ഒരാള്‍ ബോധമില്ലാതെ കിടക്കുന്ന വിവരം കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചതിനെതുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. സംഭവമറിഞ്ഞ് പോലീസിനൊപ്പം സ്ഥലത്തെത്തിയ ആരോഗ്യ വകുപ്പ് അധികൃതരാണ് ഇയാളെ ആശുപത്രിയിലാക്കിയത്.

മദ്യപിച്ച് ലക്കുകെട്ട ഏഷ്യന്‍ വംശജന്‍ കുവൈറ്റില്‍ അറസ്റ്റില്‍

കുവൈറ്റ്‌: മദ്യപിച്ച് ബോധമില്ലാതെ കുവൈറ്റിലെ ഖൈത്താന്‍നിലെ സ്‌കൂള്‍ പരിസരത്ത് കിടന്ന ഏഷ്യന്‍ വംശജനെ പോലീസ്  അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കി. സ്‌കൂളിനടുത്ത് ഒരാള്‍ ബോധമില്ലാതെ കിടക്കുന്ന വിവരം കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചതിനെതുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. സംഭവമറിഞ്ഞ് പോലീസിനൊപ്പം സ്ഥലത്തെത്തിയ ആരോഗ്യ വകുപ്പ് അധികൃതരാണ് ഇയാളെ ആശുപത്രിയിലാക്കിയത്.

സ്ഥലത്തെത്തിയ അധികൃതര്‍ നടത്തിയ പ്രാധമിക അന്വേഷണത്തിലാണ് ഇയാള്‍ ഏഷ്യന്‍ വംശജനാണെന്ന് തിരിച്ചറിഞ്ഞത്. പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. 'താനിനി ജീവിച്ചിട്ട് കാര്യമില്ല. എനിക്ക് മരിക്കണം.' ഇയാള്‍ അറസ്റ്റ് മധ്യേ അധികൃതരോട് പറഞ്ഞു. തുടര്‍ന്ന് ഇയാളെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയതിനുശേഷമാണ് അശുപത്രിയിലാക്കിയത്.


drunkard

സംഭവവുമായി ബന്ധപ്പെട്ട് കുവൈറ്റിലെ സാല്‍മിയയില്‍നിന്നും കുവൈറ്റ് പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളില്‍നിന്നും ലഹരി ഗുളികകള്‍ പിടിച്ചെടുത്തു. ഹവാലി പ്രദേശത്ത് പട്രോളിങ്ങിനിടെയാണ് ഇയാളെ പിടികൂടിയത്. റോഡിനരുകില്‍ നിര്‍ത്തിയ കാറിലിരിക്കുകയായിരുന്നു ഇയാള്‍ ഇയാളെ പരിശോധനയിക്ക് വിധേയനാക്കിയപ്പോഴാണ് ഇയാള്‍ കുവൈറ്റ് പൗരനാണെന്ന് തിരിച്ചറിഞ്ഞത്. ഇയാളെ കോടതി ഉത്തരവ് പ്രകാരം അന്വേഷിച്ചുവരികയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.

കസ്റ്റഡിയിലെടുക്കുന്നതിന് മുന്നോടിയായി ഇയാളെ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ് ഇയാള്‍ കീശയില്‍ സൂക്ഷിച്ചിരുന്ന ലഹരി ഗുളികകള്‍ കണ്ടെടുത്തത്. ഇയാളെ അറസ്റ്റ് ചെയ്ത് ഡ്രഗ് കണ്ട്രോള്‍ ജെനറല്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ഹാജരാക്കിയതായാണ് വിവരം. കൂടാതെ ഫഹീലില്‍ മറ്റൊരാളെ മദ്യപിച്ച അവസ്ഥയില്‍ പോലീസ് പിടികൂടി.

Story by
Read More >>