ഗോവിന്ദച്ചാമിയെ രക്ഷിച്ച അഡ്വ ആളൂര്‍ ജിഷവധക്കേസ് പ്രതിക്ക് വേണ്ടി വാദിക്കും; വിശ്വാസം ആളൂരിനെയെന്ന് അമീറുള്‍ ഇസ്ലാം

കേരളത്തിലെ അഭിഭാഷകരെ തനിക്ക് വിശ്വാസമില്ലെന്നും അസാം സ്വദേശിയായ തനിക്ക് ഹിന്ദി അറിയുന്നവരെ അഭിഭാഷകനായി വേണമെന്നും അമീറുള്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നുണ്ട്. തന്റെ കേസ് ആളൂര്‍ ഏറ്റെടുക്കുന്നില്ലെങ്കില്‍ വേറെ വക്കീലിനെ വേണ്ടെന്ന വാശിയിലായിരുന്നു അമീറുള്‍ ഇസ്ലാം.

ഗോവിന്ദച്ചാമിയെ രക്ഷിച്ച അഡ്വ ആളൂര്‍ ജിഷവധക്കേസ് പ്രതിക്ക് വേണ്ടി വാദിക്കും; വിശ്വാസം ആളൂരിനെയെന്ന് അമീറുള്‍ ഇസ്ലാം

കൊച്ചി: കൊച്ചി: സൗമ്യവധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി കേസ് വാദിച്ച അഡ്വ ബി എ ആളൂര്‍ ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിന് വേണ്ടി ഇനി കോടതിയിലെത്തും. അമീറുള്ളിന്റെ കേസ് താന്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വക്കാലത്തില്‍ ഒപ്പിട്ടെന്ന് ബി എ ആളൂര്‍ നാരദാ ന്യൂസിനോട് പറഞ്ഞു. താന്‍ ഉടന്‍ തന്നെ ജയിലെത്തി അമീറുളിനെ കാണുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

തനിക്ക് അഭിഭാഷകനായി അഡ്വക്കേറ്റ് ബിജു ആളൂരിനെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജിഷാ വധക്കേസ് പ്രതി അമിറുള്‍ ഇസ്ലാം നേരത്തേ വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. കാക്കനാട് ജില്ലാ ജയില്‍ സൂപ്രണ്ട് മുഖേനയാണ് അമീര്‍ അപേക്ഷ തയാറാക്കി കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.


AMMERUL LETTER

തനിക്ക് ഹിന്ദി അറിയുന്നവരെ അഭിഭാഷകനായി വേണമെന്നും അമീറുള്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നുണ്ട്. തന്റെ കേസ് ആളൂര്‍ ഏറ്റെടുക്കുന്നില്ലെങ്കില്‍ വേറെ വക്കീലിനെ വേണ്ടെന്ന വാശിയിലായിരുന്നു അമീറുള്‍ ഇസ്ലാം.

മുന്‍പ്,  അമീറുമായി സംസാരിക്കാനും വക്കാലത്ത് ഒപ്പിടാനും അഡ്വ. ആളൂര്‍ ശ്രമിച്ചിരുന്നുവെങ്കിലും കോടതിയുടെ അനുമതി ലഭിക്കാത്തതിനാല്‍ അതിന് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് അമിരുള്‍ കോടതിയില്‍ ഇതുസംബന്ധിച്ച് പ്രത്യേക അപേക്ഷ നല്‍കിയത്.

സൗമ്യവധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്ക് പിന്നില്‍ ലഹരിമരുന്ന് മാഫിയയുമായി ബന്ധപ്പെട്ടവരാണെന്ന് അഡ്വ ആളൂര്‍ സ്വകാര്യ ചാനല്‍ അഭിമുഖത്തിനിടെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിവാദമായ ജിഷ വധക്കേസിലെ പ്രതിക്ക് വേണ്ടി അഡ്വ ആളൂര്‍ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നത്.

ജിഷ വധക്കേസിന്റെ വിചാരണ അടുത്ത മാസം രണ്ടിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കാനിരിക്കെയാണ് അഡ്വ ആളൂര്‍ കേസ് ഏറ്റെടുത്തത്. അടുത്ത വര്‍ഷം ജനുവരി 23 വരെ തുടര്‍ച്ചയായി വിചാരണാ നടപടികള്‍ നടക്കും. ജിഷ വധക്കേസില്‍ അന്വേഷണ സംഘം അമീറുള്‍ ഇസ്ലാമിനെ ഏക പ്രതിയാക്കി 1500 പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഏപ്രില്‍ 28നായിരുന്നു പെരുമ്പാവൂരിലെ വീട്ടില്‍ നിയമ വിദ്യാർത്ഥിയായ ജിഷയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് .