പാകിസ്ഥാന്‍ നടപടി എടുത്തില്ലെങ്കില്‍ തങ്ങള്‍ക്ക് എടുക്കേണ്ടി വരുമെന്ന് അമേരിക്ക

രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ ഭീകരസംഘടനകൾക്കെതിരെയും പാകിസ്ഥാന്‍ നടപടിയെടുക്കണമെന്നും ഇക്കാര്യത്തിൽ പാകിസ്ഥാനെ സഹായിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും അമേരിക്ക വ്യക്തമാക്കി.

പാകിസ്ഥാന്‍ നടപടി എടുത്തില്ലെങ്കില്‍ തങ്ങള്‍ക്ക് എടുക്കേണ്ടി വരുമെന്ന് അമേരിക്ക

വാഷിംഗ്‌ടണ്‍:  ഭീകര സംഘടനകൾക്കെതിരെ നടപടിയെടുക്കാൻ പാകിസ്ഥാന്‍ ഇനിയും തയ്യാറായില്ലെങ്കില്‍ ഒറ്റയ്ക്ക് അത് ചെയ്യാൻ മടിക്കില്ലെന്ന് അമേരിക്ക പ്രഖ്യാപിച്ചു. ഭീകരപ്രവർത്തനങ്ങൾക്ക് പണം നൽകുന്നത് തടയാൻ നേതൃത്വം നൽകുന്ന അമേരിക്കയുടെ ആക്ടിങ് അണ്ടര്‍ സെക്രട്ടറി ആദം സൂബിനാണു പാകിസ്ഥാന് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്.

രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ ഭീകരസംഘടനകൾക്കെതിരെയും പാകിസ്ഥാന്‍ നടപടിയെടുക്കണമെന്നും ഇക്കാര്യത്തിൽ  പാകിസ്ഥാനെ സഹായിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും അമേരിക്ക വ്യക്തമാക്കി.

പക്ഷേ, ഇനിയും  ഭീകരസംഘടനകൾക്ക് പിന്തുണയും സാമ്പത്തിക സഹായവും നൽകുന്നത് തടുർന്നാൽ യുഎസ് ഒറ്റയ്ക്ക് നടപടിയെടുക്കുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്നും ആദം സൂബിന്‍ പറയുന്നു.

ഭീകരവാദത്തിന് പാക്കിസ്ഥാൻ തന്നെ നിരവധി തവണ ഇരയായിട്ടുണ്ട്. പലപ്പോഴും ഭീകരർക്കെതിരെ നടപടിയെടുക്കുന്നതിൽനിന്നു അവര്‍ പിന്നോട്ടുപോയിട്ടുണ്ട്. പാക് സർക്കാർ ഭീകരര്‍ക്ക്‌ എതിരെനടപടിയെടുക്കുമ്പോഴും അവരുടെ ചാരസംഘടനയായ ഐഎസ്ഐ ഭീകരസംഘടനകൾക്ക് ഇപ്പോഴും സഹായം നൽകുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലയെന്നും സൂബിന്‍ കൂട്ടിചേര്‍ത്തു.