ലോകത്തിന് പാക്കിസ്ഥാന്റെ ഭീകരവിരുദ്ധ നിലപാടില്‍ വിശ്വാസമില്ലെന്ന് അമേരിക്ക

പാക്കിസ്ഥാന്റെ നിലപാടിനെതിരേ അമേരിക്ക ശക്തമായ ഭാഷ ഉപയോഗിച്ചാണ് വിമര്‍ശിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. തങ്ങള്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്കു തയാറാണെന്നും എന്നാല്‍ ഇന്ത്യ ചര്‍ച്ചയ്ക്കു തയാറാകുന്നില്ലെന്നുമാണ് പാക്കിസ്ഥാന്‍ അമേരിക്കയെ അറിയിച്ചിരുന്നത്.

ലോകത്തിന് പാക്കിസ്ഥാന്റെ ഭീകരവിരുദ്ധ നിലപാടില്‍ വിശ്വാസമില്ലെന്ന് അമേരിക്ക

ലോകത്തിന് പാക്കിസ്ഥാന്റെ ഭീകരവിരുദ്ധ നിലപാടില്‍ വിശ്വാസമില്ലെന്ന് അമേരിക്കയുടെ തുറന്നുപറച്ചില്‍. തുറന്നടിച്ചു. ഇന്ത്യയുമായുള്ള ചര്‍ച്ച വീണ്ടും ആരംഭിക്കണമെന്ന നിര്‍ദേശങ്ങള്‍ക്കിടെയാണ് പാക്കിസ്ഥാന്റെ ഭീകരവിരുദ്ധ നിലപാടിനെ വിമര്‍ശിച്ച് അമേരിക്ക വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

പാക്കിസ്ഥാന്റെ നിലപാടിനെതിരേ അമേരിക്ക ശക്തമായ ഭാഷ ഉപയോഗിച്ചാണ് വിമര്‍ശിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. തങ്ങള്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്കു തയാറാണെന്നും എന്നാല്‍ ഇന്ത്യ ചര്‍ച്ചയ്ക്കു തയാറാകുന്നില്ലെന്നുമാണ് പാക്കിസ്ഥാന്‍ അമേരിക്കയെ അറിയിച്ചിരുന്നത്.

പാക്കിസ്ഥാന്റെ ഭീകരവിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യക്ക് സംശയമുണ്ടെന്ന് വാഷിംഗ്ടണ്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചതായി പാക് വിദേശകാര്യമന്ത്രാലയവും വ്യക്തമാക്കി. പാക്കിസ്ഥാന്റെ ഉദ്യമം അമേരിക്കയ്ക്ക് മനസിലായതായും ഉറി ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനു പങ്കില്ലെന്നും പാക് വിദേശകാര്യ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.