എന്നെ പോലുള്ള നിരവധി സ്ത്രീകളുടെയും കുടുംബാംഗ ങ്ങളുടെയും അനിശ്ചിതത്വത്തിലായ ഭാവിയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം മീഡിയ വണ്‍ മാനേജ്മന്റിന്; മീഡിയ വണ്ണിന് അമ്പിളി ഇടയത്തിന്റെ തുറന്ന കത്ത്

തനിക്കും എന്നെപ്പോലെ ഭര്‍ത്താവിന്റെ ജോലിയെ ആശ്രയിച്ച് ജീവിക്കുന്ന സ്ത്രീകള്‍ക്കും ഇത് ജീവിത പ്രശ്‌നമാണെന്നും തൊഴില്‍ നഷ്ടപ്പെട്ട് എന്ത് എന്നറിയാതെ പ്രതിസന്ധിയുടെയും നിസ്സഹായതയുടെയും ഭീകരാവസ്ഥയാണ് മുന്നിലുള്ളതെന്നും അമ്പിളി പറയുന്നു.

എന്നെ പോലുള്ള നിരവധി സ്ത്രീകളുടെയും കുടുംബാംഗ ങ്ങളുടെയും അനിശ്ചിതത്വത്തിലായ ഭാവിയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം മീഡിയ വണ്‍ മാനേജ്മന്റിന്; മീഡിയ വണ്ണിന് അമ്പിളി ഇടയത്തിന്റെ തുറന്ന കത്ത്

മീഡിയാ വണ്‍ മാനേജ്‌മെന്റിന് ഒരു തുറന്ന കത്തുമായി അമ്പിളി ഇടയത്ത്. ചാനലില്‍ നിന്നും തൊഴില്‍ നഷ്ടപ്പെടാന്‍ പോവുന്ന നാല്‍പത്തഞ്ച് തൊഴിലാളികളില്‍ ഒരാളായ അഭിജിത്ത് ഇടയത്തിന്റെ ഭാര്യയെന്ന നിലയിലാണ് അമ്പിളി കത്തെഴുതിയിരിക്കുന്നത്. കുഞ്ഞിനെയും കുടുംബത്തെയും സംരക്ഷിക്കാന്‍ വേണ്ടി ജോലി രാജിവെച്ച് ഭര്‍ത്താവിന്റെ ജോലിയെ മാത്രം അശ്രയിച്ച് ജീവിക്കുന്ന തികച്ചും സാധാരണക്കാരിയായ സ്ത്രീക്ക് ഭര്‍ത്താവിന്റെ തൊഴില്‍ നഷ്ടപ്പെട്ടുവെന്ന് തോന്നുമ്പോഴുള്ള അരക്ഷിതാവസ്ഥയാണ് ഇത്തരത്തിലൊരു കത്തെഴുതാന്‍ പ്രേരിപ്പിച്ചതെന്ന് അമ്പിളി പറയുന്നു.


തനിക്കും എന്നെപ്പോലെ ഭര്‍ത്താവിന്റെ ജോലിയെ ആശ്രയിച്ച് ജീവിക്കുന്ന സ്ത്രീകള്‍ക്കും ഇത് ജീവിത പ്രശ്‌നമാണെന്നും തൊഴില്‍ നഷ്ടപ്പെട്ട് എന്ത് എന്നറിയാതെ പ്രതിസന്ധിയുടെയും നിസ്സഹായതയുടെയും ഭീകരാവസ്ഥയാണ് മുന്നിലുള്ളതെന്നും അമ്പിളി പറയുന്നു. വീട്ടു ചിലവുകളും ലോണ്‍ തിരിച്ചടവുകളും എല്ലാമായി ഞെങ്ങിയും ഞെരുങ്ങിയും ജീവിക്കുന്നതിനിടയിലാണ് മീഡിയ വണ്ണില്‍ നിന്നും 40ഓളം തൊഴിലാളികളെ പിരിച്ചുവിടുന്നുവെന്നും അക്കൂട്ടത്തില്‍ തന്റെ ഭര്‍ത്താവും ഉള്‍പ്പെടുന്നുണ്ടെന്ന് താന്‍ അറിയുന്നതെന്നും കത്തില്‍ പറയുന്നുണ്ട്. അത് തനിക്ക് ഉണ്ടാക്കിയ ഞെട്ടല്‍ ചെറുതല്ല.

ഈ വാര്‍ത്ത നേരത്തെ തൊഴിലാളികളെ അറിയിക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം മേനേജ്‌മെന്റ് കാണിച്ചില്ലെന്നും അമ്പിളി കുറ്റപ്പെടുത്തുന്നു. അന്നു മുതല്‍ മറ്റ് ജോലി അന്വേഷിച്ചുവെങ്കിലും ചാനലുകളില്‍ ഇപ്പോള്‍ ഒഴിവുകള്‍ ഇല്ല എന്ന മറുപടിയാണ് ലഭിക്കുന്നത് അപൂര്‍വമായി വരുന്ന ഓഫറുകള്‍ക്കാവട്ടെ വാഗ്ദാനം ചെയ്യുന്ന ശമ്പളം ഇപ്പോഴുള്ളതിനേക്കാള്‍ തുച്ഛമാണെന്നും കത്തിലൂടെ അമ്പിളി വെളിപ്പെടുത്തുന്നു.

ഈ പ്രതിസന്ധിയെ ഞങ്ങള്‍ എങ്ങനെ തരണം ചെയ്യണമെന്നും അമ്പിളി ചോദിക്കുന്നു. ഈ തുറന്ന കത്ത് ഒരു വിവാദ വിഷയമാക്കേണ്ടതില്ലെന്നും പക്ഷെ എന്നെ പോലുള്ള നിരവധി സ്ത്രീകളുടെയും കുടുംബാംഗ ങ്ങളുടെയും അനിശ്ചിതത്വത്തിലായ ഭാവി യുടെ പൂര്‍ണ്ണ ഉത്തരവാദിത്വം മീഡിയ വണ്‍ മാനേജ്മന്റിന് മാത്രമാണെന്ന് കുറിച്ചാണ് അമ്പിളി കത്ത് അവസാനിപ്പിക്കുന്നത്.

Read More >>