മാര്‍പ്പാപ്പയുടെ കണ്ണുകളെ കരയിച്ച അല്‍ബേനിയന്‍ പുരോഹിതനെ കര്‍ദിനാളാക്കി ഉയര്‍ത്തി

അല്‍ബേനിയന്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങി രണ്ട് ദശാബ്ദത്തോളം തടവില്‍ കഴിഞ്ഞ സിമോണി പോപ്പിന്റെ സന്ദര്‍ശന വേളയില്‍ വിശ്വാസത്തിലുളച്ചു നില്‍ക്കാന്‍ സെമിനാരിക്കാലം മുതല്‍ അനുഭവിച്ച യാതനകളൊന്നൊന്നായി വിവരിച്ചു. സഹോദരാ എന്നു വിളിച്ച്, നിറഞ്ഞ കണ്ണുകളുമായി ആലിംഗനം നല്‍കിയായിരുന്നു പോപ്പ് സിമോണിയോട് പ്രതികരിച്ചത്.

മാര്‍പ്പാപ്പയുടെ കണ്ണുകളെ കരയിച്ച അല്‍ബേനിയന്‍ പുരോഹിതനെ കര്‍ദിനാളാക്കി ഉയര്‍ത്തി


 വത്തിക്കാന്‍: പുരോഹിതര്‍ക്കു നേരെ നടന്നിട്ടുള്ള കമ്യൂണിസ്റ്റ് ക്രൂരതയുടെ ജീവിക്കുന്ന സാക്ഷ്യത്തിന് ഇനി കര്‍ദ്ദിനാള്‍ പദവി. 2014 ലെ അല്‍ബേനിയന്‍ സന്ദര്‍ശനത്തിനിടെ തന്റെ കണ്ണുകളെ ഈറനണിയിപ്പിച്ച പുരോഹിതനെ പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ കര്‍ദിനാളാക്കി ഉയര്‍ത്തിയത്. ഫാദര്‍ ഏണസ്റ്റ് ട്രിഷാനി സിമോണി എന്ന എണ്‍പത്തെട്ടുകാരനായ സിമോണിയച്ചനാണ് പുതിയ പദവി ലഭിക്കുന്നത്. അല്‍ബേനിയന്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങി രണ്ട് ദശാബ്ദത്തോളം തടവില്‍ കഴിഞ്ഞ സിമോണി പോപ്പിന്റെ സന്ദര്‍ശന വേളയില്‍ വിശ്വാസത്തിലുളച്ചു നില്‍ക്കാന്‍ സെമിനാരിക്കാലം മുതല്‍ അനുഭവിച്ച യാതനകളൊന്നൊന്നായി വിവരിച്ചു. സഹോദരാ എന്നു വിളിച്ച്, നിറഞ്ഞ കണ്ണുകളുമായി ആലിംഗനം നല്‍കിയായിരുന്നു പോപ്പ് സിമോണിയോട് പ്രതികരിച്ചത്. ഇക്കാര്യം വന്‍ പ്രാധാന്യത്തോടെയാണ് ലോകമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. നംവംബര്‍ 19 ന് നടക്കുന്ന ചടങ്ങില്‍ സിമോണി അടക്കം 17 പേരാണ് കര്‍ദ്ദിനാള്‍മാരാകുന്നത്.


1944 ഡിസംബറില്‍ കമ്യൂണിസ്റ്റുകാര്‍ അല്‍ബേനിയ കീഴടക്കുമ്പോള്‍ സിമോണി സെമിനാരിയില്‍ വിദ്യാര്‍ഥിയായിരുന്നു. വിശ്വാസത്തിനും ആരാധനയ്ക്കും എതിരായിരുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടം കത്തോലിക്ക പുരോഹിതരെ കൂട്ടത്തോടെ വധശിക്ഷക്ക് വിധിച്ചു. സിമോണിയെുടെ സുപ്പീരിയര്‍ ആയ പുരോഹിതരെ കമ്മ്യൂണിസ്റ്റ്കാര്‍ വെടിവെച്ചുകൊന്നു. ഇതെ തുടര്‍ന്ന് രഹസ്യ സങ്കേതത്തിലാണ് സിമോണി പഠനം പൂര്‍ത്തിയാക്കിയത്.


നാലു വര്‍ഷങ്ങള്‍ക്കു ശേഷം കമ്മ്യൂണിസ്റ്റ് നേതാക്കള്‍ അവശേഷിച്ചിരുന്ന പുരോഹിതന്മാരെ വിളിക്കുകയും മാര്‍പാപ്പായില്‍ നിന്നും വത്തിക്കാനില്‍ നിന്നും അകന്ന് നിന്നാല്‍ സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാല്‍ സിമോണിയടക്കമുള്ള വൈദികര്‍ ആ നിര്‍ദേശം തള്ളുകയാണുണ്ടായത്.


1963 ലെ ക്രിസ്മസ് രാവില്‍ കുര്‍ബാന അര്‍പ്പിക്കുന്നതിനിടെ സിമോണി വീണ്ടും അറസ്റ്റിലായി. ചോദ്യം ചെയ്യലിനിടെ തൂക്കിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും സിമോണി അതിനെ അതിജീവിച്ചു. മരണ ശിക്ഷയ്ക്ക് പകരം 28 കൊല്ലത്തെ നിര്‍ബന്ധിത ജോലിയായിരുന്നു കമ്യൂണിസ്റ്റ് ഭരണകൂടം വിധിച്ചത്. ഈ കാലഘട്ടത്തില്‍ തടവുകാര്‍ക്കിടയില്‍ രഹസ്യമായി പ്രവര്‍ത്തിച്ച സിമോണി കമ്മ്യൂണിസ്റ്റ് ഭരണം തകര്‍ന്നപ്പോഴാണ് സ്വതന്ത്രാനായത്.Story by
Read More >>