ബന്ധുനിയമന വിവാദത്തില്‍ ഇപി ജയരാജനെ കൈയൊഴിഞ്ഞ് സഹപ്രവര്‍ത്തകരും; ജയരാജന്റെ നടപടി തെറ്റാണെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

ജയരാജന്റെ നടപടിയെ എല്‍ഡിഎഫിലെ ആരും തന്നെ ന്യായീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നടപടി തെറ്റാണ് എന്ന് പൂര്‍ണ ബോധ്യമുള്ളതിനാലാണ് ഭരണത്തലവനായ മുഖ്യമന്ത്രി തന്നെ ഇത് തിരുത്താനാവശ്യപ്പെട്ടത്- ശശീന്ദ്രന്‍ പറഞ്ഞു.

ബന്ധുനിയമന വിവാദത്തില്‍ ഇപി ജയരാജനെ കൈയൊഴിഞ്ഞ് സഹപ്രവര്‍ത്തകരും; ജയരാജന്റെ നടപടി തെറ്റാണെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

ബന്ധുനിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇപി ജയരാജനെ മന്ത്രിസഭാംഗങ്ങളും കൈയൊഴിയുന്നു. ജയരാജനെ കുറ്റപ്പെടുത്തി ഗതാഗതമന്ത്രി എകെ ശശീന്ദ്രനാണ് രംഗത്തെത്തിയത്. ജയരാജന്‍ ചെയ്തത് തെറ്റുതന്നെയാണെന്നും ജയരാജന്റെ നടപടി തെറ്റാണ് എന്നു മനസിലായതിനാലാണ് മുഖ്യമന്ത്രി അത് ന്യായീകരിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

ജയരാജന്റെ നടപടിയെ എല്‍ഡിഎഫിലെ ആരും തന്നെ ന്യായീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നടപടി തെറ്റാണ് എന്ന് പൂര്‍ണ ബോധ്യമുള്ളതിനാലാണ് ഭരണത്തലവനായ മുഖ്യമന്ത്രി തന്നെ ഇത് തിരുത്താനാവശ്യപ്പെട്ടത്- ശശീന്ദ്രന്‍ പറഞ്ഞു. അതേസമയം ഇത്തരം വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Read More >>