സന്തോഷ് പണ്ഡിറ്റിനോടുള്ള മനുഷ്യത്വരഹിതമായ അവഹേളനത്തില്‍ അദ്ദേഹത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്ന് അജു വര്‍ഗ്ഗീസ്

അദ്ദേഹത്തിന്റെ സിനിമകളോട് നമ്മുക്ക് വ്യത്യസ്ഥമായ അഭിപ്രായങ്ങള്‍ ഉണ്ടാകാം. എന്നാല്‍ സന്തോഷ് പണ്ഡിറ്റിനോടുള്ള മനുഷ്യത്വരഹിതമായ അവഹേളനത്തില്‍ അദ്ദേഹത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നു...

സന്തോഷ് പണ്ഡിറ്റിനോടുള്ള മനുഷ്യത്വരഹിതമായ അവഹേളനത്തില്‍ അദ്ദേഹത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്ന് അജു വര്‍ഗ്ഗീസ്

ചാനല്‍ ഷോയില്‍ സന്തോഷ് പണ്ഡിറ്റിനെ വ്യക്തിഹത്യ നടത്തിയ സംഭവത്തില്‍ സോഷ്യല്‍ മീഡിയ പണ്ഡിറ്റിനൊപ്പം. സന്തോഷ് പണ്ഡിറ്റിന്റെ സിനിമകളോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കേണ്ടിയിരുന്നത് ഇത്തരത്തിലായിരുന്നില്ലെന്ന് സോഷ്യല്‍ മീഡിയഒന്നടംങ്കം അഭിപ്രായപ്പെടുന്നു. പണ്ഡിറ്റിനോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കേണ്ടത് ഇത്തരത്തില്‍ വംശീയ പരാമര്‍ശം നടത്തിക്കൊണ്ടല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ട്രോള്‍ പേജുകളും സന്തോഷ് പണ്ഡിറ്റിന് പിന്തുണയേകി പോസ്റ്റുകള്‍ വന്നിട്ടുണ്ട്. ഈ വിഷയത്തില്‍ വന്ന ഒരു ട്രോള്‍ ഷെയര്‍ ചെയ്താണ് നടന്‍ അജു വര്‍ഗ്ഗീസ് സന്തോഷ് പണ്ഡിറ്റിന് ഐക്യദാര്‍ഡ്യം അറിയിച്ചത്. ഫ്‌ളവേഴ്‌സ് ചാനലില്‍ നടന്ന ഓണം സ്‌പെഷ്യല്‍ ശ്രീകണ്ഠന്‍ നായര്‍ ഷോയില്‍ സന്തോഷ് പണ്ഡിറ്റിനെ അവതാരകനും മിമിക്രി താരങ്ങളുമാണ് അവഹേളിക്കുകയായിരുന്നെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.


എന്തിന്റെ അടിസ്ഥാനത്തിലാണ് സന്തോഷ് പണ്ഡിറ്റിനെ ആളുകള്‍ അവഹേളിക്കുന്നത് എന്ന് ആലോചിക്കുമ്പോള്‍ അത്ഭുതം തോന്നുന്നു, അദ്ദേഹത്തിന്റെ സിനിമകളോട് നമ്മുക്ക് വ്യത്യസ്ഥമായ അഭിപ്രായങ്ങള്‍ ഉണ്ടാകാം. എന്നാല്‍ സന്തോഷ് പണ്ഡിറ്റിനോടുള്ള മനുഷ്യത്വരഹിതമായ അവഹേളനത്തില്‍ അദ്ദേഹത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നാണ് അജു വര്‍ഗ്ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പറഞ്ഞിരിക്കുന്നത്.

വിരൂപനായ സൂപ്പര്‍താരം, എന്നില്‍ ഔഷധഗുണമില്ലെന്ന ബോര്‍ഡ് പതിപ്പിക്കൂ എന്നിങ്ങനെയുള്ള പരാമര്‍ശമാണ് വിവാദമായത്. ഇതൊരു തമാശാ പരിപാടി മാത്രമായിരുന്നുവെന്നും അപമാനിച്ചില്ലെന്നുമാണ് ശ്രീകണ്ഠന്‍ നായര്‍ പ്രതികരിച്ചത്.