'അയ്യോ' ഇനി ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയിലും

ദിവസം ആരംഭിച്ചുകഴിഞ്ഞാല്‍ ഒരുതവണയെങ്കില്ലും അയ്യോ എന്ന് പറയാത്തവരുമുണ്ടാവില്ല. ഇക്കുറി ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയുടെ സെപ്തംബര്‍ ലിസ്റ്റില്‍ അയ്യോ എന്ന ഇന്ത്യന്‍ വാക്കും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പെട്ടെന്നൊരു ഞെട്ടലുണ്ടായാല്‍ ഏത് ധൈര്യവാനും അയ്യോ എന്ന് പറയാതിരിക്കില്ല. ദിവസം ആരംഭിച്ചുകഴിഞ്ഞാല്‍ ഒരുതവണയെങ്കില്ലും അയ്യോ എന്ന് പറയാത്തവരുമുണ്ടാവില്ല. പറഞ്ഞുവന്നത് ഇക്കുറി ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയുടെ സെപ്തംബര്‍ ലിസ്റ്റില്‍ അയ്യോ എന്ന ഇന്ത്യന്‍ വാക്കും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ദ്രാവിഡ ഭാഷയായ തമിഴില്‍നിന്നാണ് അയ്യോ എന്ന പദത്തിന്റെ ഉത്ഭവം. അയ്യോ എന്ന പദത്തിനുതന്നെ വിവിധ അര്‍ത്ഥങ്ങളുണ്ട്. പെട്ടെന്നുണ്ടായ ഞെട്ടല്‍, അത്ഭുതം എന്നിവയിക്കെല്ലാം നമ്മള്‍ അയ്യോ എന്ന വാക്ക് ഉഛരിക്കാറുണ്ട്. അയ്യോ അയാള്‍ മരിച്ചുപോയോ? അയ്യോ നീയായിരുന്നല്ലേ അത്! എന്നിങ്ങനെയൊക്കെ നിത്യ ജീവിതത്തില്‍ ഈ വാക്ക് നമ്മള്‍ ഉപയോഗിക്കാറുണ്ട്.

150 വര്‍ഷം പഴക്കമുള്ള ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ ആറ് ലക്ഷത്തില്‍പരം വാക്കുകളാണുള്ളത്. ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റി പ്രസാണ് ഡിക്ഷ്ണറിയുടെ പ്രസാധകര്‍.

Read More >>