അണ്‍ലിമിറ്റഡ് ഇന്‍കമിങ് കോള്‍ ഓഫര്‍; എയര്‍ടെല്ലിന്റെ രാജ്യാന്തര റോമിങ് പാക്ക്

സിംഗപൂര്‍, തായ്‌ലാന്‍ഡ്, യുഎസ്-കാനഡ, ബ്രിട്ടണ്‍, യുഎഇ എന്നീ രാജ്യങ്ങളിലേക്ക് പോകുന്ന ഉപഭോക്താക്കള്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാകുക

അണ്‍ലിമിറ്റഡ് ഇന്‍കമിങ് കോള്‍ ഓഫര്‍;  എയര്‍ടെല്ലിന്റെ രാജ്യാന്തര റോമിങ് പാക്ക്


ന്യൂഡല്‍ഹി: അണ്‍ലിമിറ്റഡ് ഇന്‍കമിങ് കോള്‍ ഓഫറുമായി മൊബൈല്‍ സര്‍വീസ് ദാതാക്കളായ എയര്‍ടെല്‍ രംഗത്ത്. പത്ത് ദിവസത്തെ കാലാവധിയോട് കൂടിയാണ് തങ്ങളുടെ ഏറ്റവും പുതിയ രാജ്യാന്തര റോമിങ് പാക്ക് രാജ്യത്തെ മുന്‍നിര സ്വകാര്യ ടെലികോം കമ്പനിയായ എയര്‍ടെല്‍ അവതരിപ്പിക്കുന്നത്. സിംഗപൂര്‍, തായ്‌ലാന്‍ഡ്, യുഎസ്-കാനഡ, ബ്രിട്ടണ്‍, യുഎഇ എന്നീ രാജ്യങ്ങളിലേക്ക് പോകുന്ന ഉപഭോക്താക്കള്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാകുക.


1,999 രൂപ മുതലാണ് സിംഗപൂര്‍-തായ്‌ലാന്‍ഡ് പാക്കുകളുടെ തുടക്കം. 2ജിബി ഡേറ്റയും ഇന്ത്യയിലേക്ക് 250 മിനിറ്റ് സൗജന്യ കോളും 100 സൗജന്യ എസ്എംഎസും ഈ പാക്ക് വഴി യൂസര്‍ക്ക് ലഭിക്കും. പാക്ക് കഴിഞ്ഞാല്‍ ഒരു എംബി ഡേറ്റയ്ക്ക് മൂന്ന് രൂപയേ ഈടാക്കൂ. ഇന്ത്യയിലേക്കും മറ്റേതൊരു നെറ്റ്‌വര്‍ക്കിലേക്കുമുള്ള പ്രാദേശിക കോളുകള്‍ക്ക് മിനിറ്റിന് മൂന്ന് രൂപയും നല്‍കേണ്ടി വരും.

യുഎസ്-കാനഡ, ബ്രിട്ടണ്‍, യുഎഇ എന്നിവിടങ്ങളിലേക്കുള്ള പാക്കിന്റെ തുടക്കം 2,999 രൂപയാണ്. അണ്‍ലിമിറ്റഡ് ഇന്‍കമിങ് കോളിനൊപ്പം, 2ജിബി ഡേറ്റ, ഇന്ത്യയിലേക്ക് 250 മിനിറ്റ് സൗജന്യ കോളും 100 സൗജന്യ എസ്എംഎസ്സും പാക്കിനൊപ്പമുണ്ട്. പാക്കിന്റെ കാലാവധി കഴിഞ്ഞാല്‍ ഒരു എംബി ഡേറ്റയ്ക്ക് മൂന്ന് രൂപ നല്‍കണം. ഇന്ത്യയിലേക്കും മറ്റു പ്രാദേശിക നെറ്റ് വര്‍ക്കുകളിലേക്കുമുള്ള കോളിന് മിനിറ്റിന് മൂന്ന് രൂപയും.

ഡാറ്റാ പാക്കിന്റെ വലിഡിറ്റി കഴിഞ്ഞാല്‍ രാജ്യാന്തര റോമിങ്ങില്‍ നേരത്തെ എയര്‍ടെല്‍ ഒരു എംബിയ്ക്ക് 650 രൂപയാണ് യൂസര്‍മാരില്‍ നിന്നും ഈടാക്കിയിരുന്നത്. ഇത് ഇപ്പോള്‍ 99 ശതമാനം കുറച്ച് എംബിക്ക് മൂന്ന് രൂപയാക്കി.

Read More >>