എയ്ഡ്‌സ് രോഗത്തെ തുടര്‍ന്ന് നാടു കടത്തപ്പെട്ട ഇന്ത്യക്കാരനെ വീണ്ടും കുവൈത്തില്‍ നിന്നും പിടികൂടി

എയ്ഡ്‌സ് രോഗ ബാധയെ തുടര്‍ന്ന് രാജ്യത്തു നിന്നും പുറത്താക്കപ്പെട്ട ഇന്ത്യക്കാരനെ കഴിഞ്ഞ ദിവസം കുവൈത്ത് പോലീസ് വീണ്ടും രാജ്യത്ത് നിന്നും പിടികൂടി.

എയ്ഡ്‌സ് രോഗത്തെ തുടര്‍ന്ന് നാടു കടത്തപ്പെട്ട ഇന്ത്യക്കാരനെ വീണ്ടും കുവൈത്തില്‍ നിന്നും പിടികൂടി

കുവൈത്ത്: എയ്ഡ്‌സ് രോഗ ബാധയെ തുടര്‍ന്ന് രാജ്യത്തു നിന്നും പുറത്താക്കപ്പെട്ട ഇന്ത്യക്കാരനെ കഴിഞ്ഞ ദിവസം കുവൈത്ത് പോലീസ് വീണ്ടും രാജ്യത്ത് നിന്നും പിടികൂടി. ഇയാള്‍ അനധികൃതമായി വീണ്ടും കുവൈത്തില്‍ തിരിച്ചെത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. ഇയാള്‍ ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് നിന്നുള്ള ആളെന്നോ പേരോ മറ്റു വിവരങ്ങളോ ലഭ്യമല്ല.

എയ്ഡ്‌സ് രോഗ ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് ഇയാളെ നാടു കടത്തിയിരുന്നത്. നാടു കടത്തുന്നതിന് മുന്‍പ് ഇയാളുടെ വിരലടയാളം ശേഖരിച്ച് രാജ്യത്തേക്ക് ആജീവാനന്ത പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ, വീണ്ടും ഇയാള്‍ രാജ്യത്ത് പ്രവേശിച്ചത് ഗുരുതരമായ സുരക്ഷ വീഴ്ചയായാണ്‌ കുവൈത്ത് പോലീസ് പരിഗണിക്കുന്നത്.  രാജ്യത്തേക്ക് പ്രവേശനം ലഭിക്കുന്നതിനു ഇയാള്‍ക്ക് ചില ഉദ്യോഗസ്ഥരുടെ ഒത്താശ ലഭിച്ചതായാണു പോലീസ് നല്‍കുന്ന സൂചന.

Read More >>