സംഭാവന നല്‍കാമെന്നു ഉറപ്പ് നല്‍കി കരണ്‍ ജോഹര്‍; നിലപാട് മയപ്പെടുത്തി എംഎന്‍എസ്; യെ ദിൽ ഹെ മുഷ്കിൽ റിലീസ് ചെയ്യും

മഹാരാഷ്ട്ര നവ നിര്‍മ്മാണ സേന തങ്ങളുടെ നിലപാട് മയപ്പെടുത്തിയ സാഹചര്യത്തിലാണ് ചിത്രത്തിന്റെ റിലീസുമായി മുന്നോട്ട് പോകാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.

സംഭാവന നല്‍കാമെന്നു ഉറപ്പ് നല്‍കി കരണ്‍ ജോഹര്‍; നിലപാട് മയപ്പെടുത്തി എംഎന്‍എസ്; യെ ദിൽ ഹെ മുഷ്കിൽ റിലീസ് ചെയ്യുംമുംബൈ: കരണ്‍ ജോഹര്‍ സംവിധാനം ചെയ്തു രണ്‍ബീര്‍ കപൂര്‍ പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം യെ ദിൽ ഹെ മുഷ്കിൽ മുന്‍ നിശ്ചയിച്ച പ്രകാരം ഈ മാസം 28നു തന്നെ റിലീസ് ചെയ്യും. പാക് താരം ഫവാദ് ഖാൻ അഭിനയിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി ചിത്രത്തിന് എതിരെ നിലപാട് എടുത്തിരുന്ന മഹാരാഷ്ട്ര നവ നിര്‍മ്മാണ സേന തങ്ങളുടെ നിലപാട് മയപ്പെടുത്തിയ സാഹചര്യത്തിലാണ് ചിത്രത്തിന്റെ റിലീസുമായി മുന്നോട്ട് പോകാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.

നേരത്തെ ചിത്രം റിലീസ് ചെയ്യുന്ന തിയറ്ററുകള്‍ അടിച്ച് തകര്‍ക്കുമെന്നായിരുന്നു എംഎന്‍എസ് നിലപാട്. കരൺ ജോഹറും എംഎൻഎസ് തലവൻ രാജ് താക്കറെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസിന്‍റെ മധ്യസ്ഥതയിൽ കൂടികാഴ്ച നടത്തിയാണ് പ്രശ്ന പരിഹാരം ഉണ്ടാക്കിയത്.  ചിത്രം പ്രദർശിപ്പിക്കാൻ ധാരണയായതായി റിപ്പോർട്ട്.


പാകിസ്ഥാന്‍ താരങ്ങളെ വെച്ച് ഇനി സിനിമചെയ്യില്ലെന്ന് കരൺ ജോഹർ നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടാതെ, സിനിമ ഇറങ്ങും മുന്‍പ് സൈന്യത്തിന്‍റെ ദുരിതാശ്വാസ നിധിയിലേക്ക് കരൺ ജോഹർ സംഭാവന നൽകും.