ചായക്കടയിലെ നീലക്കണ്ണന്‍ ഇനി 'ബ്രാന്‍ഡ് ഛായ'

ഇസ്ലാമാബാദിലെ ചായക്കടയില്‍ ജീവനക്കാരനായ അര്‍ഷാദ് ഖാന്റെ ജീവിതം മാറ്റിമറിച്ചത് ഒരു പത്രഫോട്ടോഗ്രാഫറുടെ ക്യാമറക്കണ്ണില്‍ പതിഞ്ഞ തന്റെ ചിത്രമാണ്. അപൂര്‍വമായ നീലക്കണ്ണുകള്‍ ഇന്ന് അയാളെ പ്രമുഖ ബ്രാന്‍ഡിന്റെ മോഡലാക്കി.

ചായക്കടയിലെ നീലക്കണ്ണന്‍ ഇനി

മനുഷ്യന്റെ ജീവിതത്തില്‍ ഏത് നേരമാണ് ഭാഗ്യം കടന്നുവരുന്നതെന്ന് പറയാനാകില്ല. അതിന്റെ ഏറ്റവുമൊടുവിലെ ഉദാഹരണമാണ് പാക്കിസ്താന്‍ സ്വദേശിയായ അര്‍ഷാദ് ഖാന്റെ ജീവിതം. ആരോരുമറിയാതെ ഇസ്ലാമാബാദിലെ ഒരു ചായക്കടയില്‍ ചായയടിച്ച് കഴിഞ്ഞിരുന്ന അര്‍ഷാദിന്റെ ജീവിതം മാറ്റിമറിച്ചത് അപൂര്‍വമായ തന്റെ നീല നിറത്തോടുകൂടിയ കൃഷ്ണമണികളുള്ള തന്റെ കണ്ണുകളാണ്. ചായയടിയ്ക്കുന്നതിനിടെ തലയുയര്‍ത്തി നോക്കുന്ന അര്‍ഷാദ് ഖാന്റെ ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. സുന്ദരനായ ഈ യുവാവിന്റെ കണ്ണുകള്‍ തന്നെയായിരുന്നു ഹൈലൈറ്റ്.
ചിത്രം വൈറലായതിനെത്തുടര്‍ന്ന് അര്‍ഷാദിനെത്തേടി മോഡലിംഗ് രംഗത്തുനിന്ന് ഓഫറെത്തി. ഫിറ്റിന്‍.പികെ എന്ന ഫാഷന്‍ ബ്രാന്‍ഡാണ് തങ്ങളുടെ വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് മോഡലാകാനായി അര്‍ഷാദുമായി കരാറൊപ്പിട്ടത്. ചായവാല ഇനി ഫാഷന്‍വാല എന്നറിയപ്പെടുമെന്ന് കമ്പനിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. നിരവധി ടിവി ചാനലുകള്‍ അര്‍ഷാദിനെ അഭിമുഖത്തിനായി ബന്ധപ്പെട്ടിരുന്നതായും പോസ്റ്റ് പറയുന്നു.

അര്‍ഷാദിന് 17 സഹോദരങ്ങളാണുള്ളത്. ഇവരെല്ലാവരും തങ്ങളുടെ സഹോദരന്റെ അപ്രതീക്ഷിത നേട്ടത്തിന്റെ അമ്പരപ്പിലും സന്തോഷത്തിലുമാണ്. ഇതുവരെ 30-35 സ്ത്രീകള്‍ അര്‍ഷാദിനോടൊപ്പം ഫോട്ടോയെടുത്തെന്ന് അവര്‍ അഭിമാനത്തോടെ പറഞ്ഞു. മോഡലിംഗ് പ്രശസ്തിയിലേക്കുള്ള വഴിതുറക്കുമെന്ന് പറഞ്ഞ 18 കാരനായ അര്‍ഷാദ് സിനിമയില്‍ നിന്ന് അവസരങ്ങള്‍ ലഭിച്ചാല്‍ സ്വീകരിക്കുമെന്ന് പറഞ്ഞു.

pic

സണ്‍ഡേ ബിസാര്‍ പത്രത്തിനായി ഫോട്ടോ തേടി നടന്ന ഇസ്ലാമാബാദ് സ്വദേശിയായ ജിയാഫ് അലിയെന്ന ഫോട്ടോഗ്രാഫറുടെ ക്യാമറയില്‍ പതിഞ്ഞ ചിത്രമാണ് അര്‍ഷാദിന്റെ ജീവിതം മാറ്റിമറിച്ചത്. ഒക്ടോബര്‍ 14നെടുത്ത ചിത്രം അവര്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റുചെയ്തതോടെയാണ് സംഭവം വൈറലായത്.

Read More >>