മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വീണ്ടും അഭിഭാഷകരുടെ കയ്യേറ്റം; കോടതി വളപ്പില്‍ നിന്ന് ദൃശ്യമാധ്യമങ്ങളുടെ വാഹനങ്ങള്‍ക്കുനേരെ കല്ലേറ്‌

കോടതി മുറിയ്ക്കുള്ളില്‍ മാധ്യമപ്രവര്‍ത്തകരോട് ഇറങ്ങിപ്പോവൂ ഇല്ലെങ്കില്‍ വിവരമറിയുമെന്ന് അഭിഭാഷകര്‍ ഭീഷണിപ്പെടുത്തി. ഇക്കാര്യം ജഡ്ജിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ ആരാണ് ഇവര്‍ക്ക് ബഹളം വെയ്ക്കാന്‍ അനുമതി നല്‍കിയതെന്ന് ചോദിച്ചശേഷം ജഡ്ജി കേസ് നടപടികളിലേക്ക് കടക്കുകയായിരുന്നു.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വീണ്ടും അഭിഭാഷകരുടെ കയ്യേറ്റം; കോടതി വളപ്പില്‍ നിന്ന് ദൃശ്യമാധ്യമങ്ങളുടെ വാഹനങ്ങള്‍ക്കുനേരെ കല്ലേറ്‌

തിരുവനന്തപുരം: അനധികൃത നിയമനങ്ങളുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജനെതിരായ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുന്ന വഞ്ചിയൂര്‍ കോടതിയില്‍ നിന്നും മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ ഇറക്കിവിട്ടു. വിജിലന്‍സ് ജഡ്ജിയുടെ മുന്നില്‍വെച്ചായിരുന്നു സംഭവം. ഏഷ്യാനെറ്റിന്റെയും ഇന്ത്യന്‍ എക്‌സ്പ്രസിന്റെയും വനിതാ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുളളവര്‍ക്കെതിരെ അഭിഭാഷകര്‍ രംഗത്ത് എത്തിയത്.

കോടതി മുറിയ്ക്കുള്ളില്‍ മാധ്യമപ്രവര്‍ത്തകരോട് ഇറങ്ങിപ്പോവൂ ഇല്ലെങ്കില്‍ വിവരമറിയുമെന്ന് അഭിഭാഷകര്‍ ഭീഷണിപ്പെടുത്തി. ഇക്കാര്യം ജഡ്ജിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ ആരാണ് ഇവര്‍ക്ക്  ബഹളം വെയ്ക്കാന്‍ അനുമതി നല്‍കിയതെന്ന് ചോദിച്ചശേഷം ജഡ്ജി കേസ് നടപടികളിലേക്ക് കടക്കുകയായിരുന്നു.


മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടതിന് പിന്നാലെ കോടതിക്ക് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ഏഷ്യാനെറ്റ്, മനോരമ ന്യൂസ് ചാനലുകളുടെ ഡിഎസ്എന്‍ജി വാഹനങ്ങള്‍ക്കുനേരെ കല്ലേറുണ്ടായി. കോടതി വളപ്പില്‍നിന്നാണ് കല്ലേറുണ്ടായത്.

ബന്ധു നിയമനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണ ചുമതല വിജിലന്‍സ് സ്‌പെഷ്യല്‍ യൂണിറ്റിലെ എസ്പി കെ രവികുമാറിനാണ്. ഏതെല്ലാം വിഷയങ്ങള്‍ അന്വേഷണ പരിതിയില്‍ വരുമെന്നത് സംബന്ധിച്ച കാര്യങ്ങള്‍ പരിഗണിക്കാന്‍ ഇന്ന് വിജിലന്‍സ് യോഗം ചേരുമെന്നാണ് അറിയുന്നത്. പ്രാഥമിക അന്വേഷണവും ത്വരിത പരിശോധനയും തമ്മില്‍ വ്യത്യാസമില്ലെന്നാണ് വിജിലന്‍സ് പറയുന്നത്. ഇതിന് ശേഷമാകും ജയരാജനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം വേണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. സര്‍ക്കാരിനുവേണ്ടി ഇന്ന് വിജിലന്‍സ് കോടതിയില്‍ ഹാജരാകുന്നത് അഡ്വ.കെ.ഡി ബാബുവാണെന്നാണ് ലഭിക്കുന്ന വിവരം. ബന്ധുനിയമന ആരോപണത്തില്‍ ജയരാജനെതിരെ അന്വേഷണം നടത്തുന്നത് സംബന്ധിച്ച് ഇന്ന് നിലപാട് അറിയിക്കണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്നലെ വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

പൊതുപ്രവര്‍ത്തകന്‍ എന്ന പദവി ദുരുപയോഗം ചെയ്തു സ്വയമോ, മറ്റുളളവര്‍ക്കോ അന്യായമായി സഹായം ചെയ്യുക, സര്‍ക്കാരിന് നഷ്ടമുണ്ടാക്കുക, ഇതിനുളള ശ്രമം നടത്തുക എന്നിങ്ങനെയുളള അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 13(1) ഡി,15 എന്നിവ പ്രകാരം ജയരാജനെതിരെ അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുളളവര്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നത്.

ബന്ധു നിയമനത്തില്‍ വ്യവസായ മന്ത്രി ഇപി ജയരാജനും വ്യവസായ വകുപ്പ് സെക്രട്ടറിക്കുമെതിരെ നടപടി ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി വിജിലന്‍സ് ഡയറക്ടറോട് നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മന്ത്രി ജയരാജനെതിരെ അന്വേഷണം പുരോഗമിക്കുന്നു എന്നാണ് വിജിലന്‍സ് കോടതിയില്‍ വ്യക്തമാക്കിയത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതിയുടെ നിര്‍ണായക സിറ്റിങ്ങാണ് ഇപ്പോള്‍ നടക്കുന്നത്.

Read More >>