നടി ശ്രീലത മേനോന്‍ അന്തരിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് തിരുവനന്തപുരത്ത് നടക്കും

നടി ശ്രീലത മേനോന്‍ അന്തരിച്ചു

തിരുവനന്തപുരം: സിനിമ സീരിയല്‍‍ നടി ശ്രീലത മേനോന്‍ അന്തരിച്ചു. ഏറെ നാളായി രോഗബാധിതയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  വച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ തിരുവനന്തപുരത്ത് നടക്കും

കൗതുകവാര്‍ത്തകള്‍, ചെറിയ ലോകവും വലിയ മനുഷ്യരും, പെരുന്തച്ചന്‍ എന്നിങ്ങനെ ഇരുപതിലധികം ചിത്രങ്ങളിലും 200ലധികം സീരിയലുകളിലും അഭിനയിച്ച ശ്രീലത അവസാന നാളുകളില്‍ എല്ലുകള്‍ സ്വയം നുറുങ്ങുന്ന അപൂര്‍വ്വ രോഗത്തോട് പടവെട്ടിയാണ് ജീവിച്ചത്. ദുരിതപൂര്‍ണമായ ജീവിതവും വിടാതെ പിന്തുടര്‍ന്ന അസുഖങ്ങളും കാരണം കുട്ടികളുടെ വിദ്യാഭ്യാസമടക്കം പ്രതിസന്ധിയിലായിരുന്നു. പിന്നീട് ചില മാധ്യമ സ്ഥാപനങ്ങളും, സര്‍ക്കരുമൊക്കെ നല്‍കിയ സഹായങ്ങളിലൂടെയാണ് അവര്‍ ജീവിതം തള്ളിനീക്കിയത്.