മോദിയെ അനുകരിച്ചു ട്രംപിന്റെ മുദ്രാവാക്യം; ‘അബ് കി ബാർ, ട്രംപ് സർക്കാർ’

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇന്ത്യൻ വംശജരുടെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് ‘അബ് കി ബാർ, ട്രംപ് സർക്കാർ’ എന്ന മുദ്രാവാക്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

മോദിയെ അനുകരിച്ചു ട്രംപിന്റെ മുദ്രാവാക്യം; ‘അബ് കി ബാർ, ട്രംപ് സർക്കാർ’

വാഷിംഗ്‌ടണ്‍: 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ ഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടി ബിജെപി ഉപയോഗിച്ച, 'അബ് കി ബാർ, മോദി സർക്കാർ' മുദ്രാവാക്യം ഡോണൾഡ് ട്രംപ് കടമെടുത്തു.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇന്ത്യൻ വംശജരുടെ വോട്ട് ലക്ഷ്യമിട്ടാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് ‘അബ് കി ബാർ, ട്രംപ് സർക്കാർ’ എന്ന മുദ്രാവാക്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യൻ വംശജരായ അമേരിക്കക്കാർ പൊതുവെ ഡെമോക്രാറ്റ് സ്ഥാനാർഥിയെ പിന്തുണയ്ക്കുന്നവരാണ്. ഈ വോട്ട് തന്നിലേക്ക് എത്തിക്കുന്നതിനാണ് ട്രംപിന്റെ പുതിയ നീക്കമെന്നാണ് കരുതുന്നത്.


30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പരസ്യം രാജ്യത്തെ ഇരുപതോളം ചാനലുകളില്‍ കാണിക്കുന്നുണ്ട്. ചിലയിടങ്ങളിൽ 20–50 സെക്കൻഡ് വരെ ഈ പരസ്യം കാണിക്കുന്നുണ്ട്. ഇന്ത്യൻ–അമേരിക്കൻ ചാനലുകളിൽ ഒരു ദിവസം 20 തവണ വരെയാണ് പരസ്യം കാണിക്കുന്നത്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ട്രംപ് ഹിന്ദുക്കളെ കുറിച്ചും ഭീകരവാദത്തെക്കുറിച്ചും പറയുന്ന ദൃശ്യങ്ങളും പരസ്യത്തിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

https://youtu.be/1PG2V0YnokM

Read More >>