സംസ്ഥാനത്ത് ആറ് മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 910 ബലാത്സംഗ കേസുകള്‍; മൊത്തം 7909 കേസുകള്‍

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 861 കേസുകള്‍. ഇതില്‍ 106 ബലാത്സംഗ കേസുകള്‍ ബലാത്സംഗ കുറ്റത്തിനാണ്. ഭര്‍ത്താവില്‍നിന്നും ഭര്‍തൃ വീട്ടുകാരില്‍നിന്നുമുള്ള അതിക്രമങ്ങളില്‍ 266 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സംസ്ഥാനത്ത് ആറ് മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 910 ബലാത്സംഗ കേസുകള്‍; മൊത്തം 7909 കേസുകള്‍

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ജൂലൈ വരെയുള്ള ആറുമാസത്തിനിടെ 910 ബലാത്സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ 7909 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായാണ് ക്രൈം സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

7909 കേസുകളില്‍ പീഡനശ്രമത്തിന് 2332 കേസുകളും തട്ടിക്കൊണ്ടുപോകല്‍ ശ്രമങ്ങളില്‍ 78 കേസുകളും സ്ത്രീകളെ ശല്ല്യപ്പെടുത്തിയവര്‍ക്കെതിരായി 190 കേസുളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 1263 കേസുകളാണ്‌

ബലാത്സംഗ കുറ്റത്തിന് പോയവര്‍ഷം  രജിസ്റ്റര്‍ ചെയ്തത്‌. എന്നാല്‍ ഇക്കുറി ഇത് ആറ് മാസത്തിനിടെ 900 കടന്നു.

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 861 കേസുകള്‍. ഇതില്‍ 106 ബലാത്സംഗ കേസുകള്‍ ബലാത്സംഗ കുറ്റത്തിനാണ്. ഭര്‍ത്താവില്‍നിന്നും ഭര്‍തൃ വീട്ടുകാരില്‍നിന്നുമുള്ള അതിക്രമങ്ങളില്‍ 266 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തിരുവനന്തപുരമാണ് സ്ത്രീ സുരക്ഷയില്‍ പിന്നോക്കം നില്‍ക്കുന്ന രണ്ടാമത്തെ ജില്ല. 78 കേസുകള്‍. 64 കേസുകളാണ് എറണാകുളത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിനെതിരെ സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ കെസി റോസകുട്ടി ആശങ്ക പ്രകടിപ്പിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പരിഹരിക്കാന്‍ ബോധവത്കരണ ക്ലാസുകള്‍ക്കൊണ്ട് തഴിയില്ലെന്ന് അവര്‍ അഭിപ്രായപ്പെട്ടു. കൂടാതെ ബലാത്സംഗ കേസുകളില്‍ വിചാരണ നടത്താന്‍ അതിവേഗ കോടതികളില്ലാത്തത് കുറ്റവാളികളുടെ ശിക്ഷ വൈകുന്നതിന് കാരണമായിട്ടുണ്ട്. അവര്‍ പറഞ്ഞു.

Story by
Read More >>