തെരുവുനായ്ക്കളുടെ കടിയേറ്റ് വൃദ്ധന്‍ മരിച്ചു

ഇന്ന് രാവിലെ ആറോടെയാണ് സംഭവം. വീട്ടുവരാന്തയില്‍ ചായകുടിച്ചിരിക്കുകയായിരുന്നു രാഘവന്‍. വീടിനടുത്തുകൂടി പോകുകയായിരുന്ന തെരുവുനായ്ക്കൂട്ടം പൊടുന്നനെ രാഘവനെ അക്രമിക്കുകയായിരുന്നു.

തെരുവുനായ്ക്കളുടെ കടിയേറ്റ് വൃദ്ധന്‍ മരിച്ചു

വര്‍ക്കല: തെരുവുനായ്ക്കളുടെ കടിയേറ്റ് തൊണ്ണൂറുകാരനായ വൃദ്ധന്‍ മരിച്ചു. വീട്ടുവരാന്തയിലിരിക്കവെയാണ് വര്‍ക്കല മുണ്ടയില്‍ അംഗന്‍വാടിക്ക് സമീപം ചരുവിള പുത്തന്‍വീട്ടില്‍ രാഘവന് നായ്ക്കളുടെ കടിയേറ്റത്. ഇന്ന് രാവിലെ ആറോടെയാണ് സംഭവം. വീട്ടുവരാന്തയില്‍ ചായകുടിച്ചിരിക്കുകയായിരുന്നു രാഘവന്‍. വീടിനടുത്തുകൂടി പോകുകയായിരുന്ന തെരുവുനായ്ക്കൂട്ടം പൊടുന്നനെ രാഘവനെ അക്രമിക്കുകയായിരുന്നു. നായ്ക്കളുടെ കടിയേറ്റ് നിലത്തുവീണ രാഘവനെ നായ്ക്കൂട്ടം ക്രൂരമായി കടിച്ചുകീറി.


rakhavan

നായ്ക്കളുടെ അക്രമത്തെ തുടര്‍ന്ന് രാഘവന്റെ മുഖത്തെ എല്ലുകള്‍ പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു. മൂക്ക് പൂര്‍ണ്ണമായും നായ്ക്കള്‍ കടിച്ചെടുത്തു. തടയാനുള്ള ശ്രമത്തിനിടയില്‍ തുടയിലും കഴുത്തിലും കൈകള്‍ക്കും അഴത്തിലുള്ള കടിയേറ്റു. നിലവിളികേട്ട് ഓടിയെത്തിയ അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്ന് വര്‍ക്കല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് പരിക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വര്‍ക്കല പരിസരത്തെ തെരുവുനായ് ശല്യത്തെക്കുറിച്ച് നാട്ടുകാര്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും ഇതുവരെ അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന പരാതി നിലനില്‍ക്കെയാണ് ഇത്തരത്തിലൊരാക്രമണം. വര്‍ക്കല നഗരസഭയിലും സമീപ പഞ്ചായത്തുകളിലും നായ്ക്കളുടെ കടിയേറ്റ് ആശുപത്രിയിലെത്തുന്നവരുടെ എണ്ണം മൂന്നിരട്ടിയായി വര്‍ദ്ധിച്ചിരിക്കുകയാണ്. അലഞ്ഞു തിരിഞ്ഞ് നടക്കുന്ന നായ്ക്കള്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ അപകടത്തില്‍പ്പെടുന്ന ഇരുചക്രവാഹന യാത്രക്കാരുടെ എണ്ണവും ഏറെയാണ്.

Read More >>