മസൂദ് അസ്ഹറിന്റെയടക്കം 5,100 ബാങ്ക് അക്കൗണ്ടുകള്‍ പാകിസ്ഥാന്‍ മരവിപ്പിച്ചു

ആന്റി-ടെററിസം ആക്റ്റ് ,1997ല്‍ എ ക്യാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കുറ്റവാളികളാണ് അക്കൌണ്ട് മരവിപ്പിച്ചവരില്‍ 1200 പേര്‍

മസൂദ് അസ്ഹറിന്റെയടക്കം 5,100 ബാങ്ക് അക്കൗണ്ടുകള്‍ പാകിസ്ഥാന്‍ മരവിപ്പിച്ചു

ഇസ്ലാമാബാദ്: നാല്‍പത് കോടി രൂപയോളം സേവിംഗ് ബാലന്‍സ് വരുന്ന  5,100 ബാങ്ക് അക്കൗണ്ടുകള്‍ പാകിസ്ഥാന്‍ മരവിപ്പിച്ചു. തീവ്രവാദി ബന്ധമുണ്ടെന്നു സംശയിക്കപ്പെടുന്നവരുടെ അക്കൗണ്ടുകളാണ് പ്രധാനമായും മരവിപ്പിച്ചിരിക്കുന്നത്. പത്താന്‍ക്കോട് ഭീകരാക്രമണക്കേസില്‍ ഇന്ത്യ തിരയുന്ന മസൂദ് അസ്ഹറിന്റെ അക്കൗണ്ടും ഇതിലുണ്ടെന്നാണ് വിവരം.

ആന്റി-ടെററിസം ആക്റ്റ് , 1997 പ്രകാരം എ ക്യാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കുറ്റവാളികളാണ് അക്കൌണ്ട് മരവിപ്പിച്ചവരില്‍ 1200 പേര്‍. പത്താന്‍കോട്ട് ഭീകരാക്രമണത്തിന് ശേഷം മസൂദ് അസ്‌ഹറിനെ സാങ്ഷന്‍സ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ ഐക്യരാഷ്ട്ര സഭയ്ക്ക് കത്തയച്ചെങ്കിലും നടപടികള്‍ ഒന്നും തന്നെ കൈക്കൊണ്ടിരുന്നില്ല.


എല്ലാ അക്കൗണ്ടുകളില്‍ നിന്നുമുള്ള മൊത്തം പണം ഏതാണ്ട് 400 മില്ല്യണോളം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവയില്‍ 3078 അക്കൌണ്ടുകള്‍ ഖൈബര്‍പഖ്തുന്‍വാല, ഫത്ത എന്നിവിടങ്ങളില്‍നിന്നും 1443 എണ്ണം പഞ്ചാബില്‍ നിന്നും 226 സിന്ധില്‍ നിന്നും 193 ബലൂചിസ്ഥാനില്‍ നിന്നും 106 ഗില്ജിസ്ഥാനില്‍ നിന്നും 27 എണ്ണം തലസ്ഥാനമായ ഇസ്ലാമാബാദില്‍ നിന്നുമാണ്. പാക് അധീന കാശ്മീരില്‍ നിന്നും 26 അക്കൗണ്ടുകളുണ്ട്.

Read More >>