കുപ്പിയെ ഇണയാക്കി; അന്‍പതുകാരന് പോയത് സ്വലിംഗം

സ്വയംഭോഗത്തിന് മാരകായുയുധങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഹോണ്ടൂറാസുകാരന് സ്വന്തം ലിംഗംപോയ സംഭവം അറിയാതെ പോകരുത്. കാലങ്ങളായി കുപ്പിയാണ് ഇദ്ദേഹം ഉപയോഗിച്ചിരുന്നത്.

കുപ്പിയെ ഇണയാക്കി; അന്‍പതുകാരന് പോയത് സ്വലിംഗം

ഭക്ഷണവും വെള്ളവും പോല തന്നെ ലൈംഗീകതയും മനുഷ്യന് അനിവാര്യമാണ്. എന്നാല്‍ ലോകജനസംഖ്യയിലെ വലിയൊരു വിഭാഗവും ലൈംഗിക ബന്ധത്തിന് മതിയായ അവസരങ്ങള്‍ ലഭിക്കാത്തവരാണ്. പിന്നെയുള്ള മാര്‍ഗം സ്വയംഭോഗം വഴി ലൈംഗീകാഗ്രഹം ശമിപ്പിക്കുക എന്നതാണ്. സ്വയംഭോഗത്തിന് പൊതുവില്‍ കൈയാണ് ഉപയോഗിക്കുന്നതെങ്കിലും മറ്റ് വസ്തുക്കളും ഉപയോഗിക്കുന്നവരുണ്ട്. ശാസ്ത്രീയമായി വികസിപ്പിച്ച സെക്സ്ടോയ്സുപയോഗിക്കുന്നവരുടെ എണ്ണവും കൂടി വരുകയാണ്. അപകടകരമായ വസ്തുക്കള്‍ ഉപയോഗിച്ച് പോലും സ്വയംഭോഗം ചെയ്ത് ലൈംഗീക സുഖം നേടാന്‍ ശ്രമിക്കുന്നവരുണ്ട്. ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നു.


കഴിഞ്ഞ ദിവസമാണ് സ്വയംഭോഗത്തിനായി കുപ്പി ഉപയോഗിച്ചതിനാല്‍ ഹോണ്ടുറാസുകാരനായ 50കാരന് ലിംഗം തന്നെ നഷ്ടമായ സംഭവമുണ്ടായത്. ഭാര്യയോ ഗേള്‍ഫ്രണ്ടോ ഇല്ലാത്ത ഇയാള്‍ കടുത്ത ലൈംഗികദാരിദ്ര്യത്തിലായിരുന്നു കഴിഞ്ഞത്. അതുകൊണ്ടുതന്നെ സ്ത്രീ ലൈംഗികാവയവപ്രവേശനത്തിന് സമാനമായ അനുഭവം ലഭിക്കുമെന്ന ധാരണയില്‍ ഇയാള്‍ സ്വയംഭോഗത്തിനായി കുപ്പി ഉപയോഗിച്ചത്. കുപ്പി ഉപയോഗത്തെത്തുടര്‍ന്ന് ലിംഗത്തിന് സാരമായ കേടുപാടുകളാണ് ഉണ്ടായത്. ലിംഗത്തിന്റെ പ്രവര്‍ത്തനക്ഷമതയേയും ഇത് ബാധിച്ചു. അസാധാരണമായ കറുപ്പ് നിറം ലിംഗത്തെ ബാധിച്ചതിനെത്തുടര്‍ന്ന് പരിഭ്രാന്തനായ ഇയാള്‍ ഡോക്ടറെ കാണുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ ലിംഗത്തിന് സംഭവിച്ച കേടുപാടുകള്‍ കണ്ടെത്തി.

മുറിച്ചുമാറ്റുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് മനസിലായ ഡോക്ടര്‍ ഇയാളെ ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. കുപ്പി ഉപയോഗിച്ച് സ്വയംഭോഗം ചെയ്യുന്നത് അസാധാരണമല്ലെന്നും എന്നാല്‍ ഇത്തരത്തില്‍ അപകടം സംഭവിക്കുന്നത് വളരെ അപൂര്‍വമാണെന്നും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ ഡെന്നിസ് ക്രിനോസ് പറഞ്ഞു. യുറിത്രിയക്ക് കേടുപാട് സംഭവിച്ചതിനാല്‍ ഇയാള്‍ക്ക് മൂത്രമൊഴിക്കാനും സാധിക്കില്ലെന്ന് ഡോക്ടര്‍ പറഞ്ഞു.

ലിംഗം കുപ്പിയില്‍ ഇറക്കിയാല്‍ രക്തയോട്ടത്തെ ബാധിക്കുമെന്നും ഇത് നാലോ അഞ്ചോ മണിക്കൂറുകള്‍ക്കകം ലിംഗത്തിന് കേടുപാടുകള്‍ സംഭവിക്കുന്നതിന് കാരണമാകുമെന്നും ഡോക്ടര്‍ വ്യക്തമാക്കി. ശരിയായ സമയത്ത് ചികിത്സ തേടിയിരുന്നെങ്കില്‍ ലിംഗത്തെ സംരക്ഷിക്കാനാകുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. സ്വയംഭോഗം ചെയ്യുന്നതിന് ശാസ്ത്രീയമായ ലൈംഗീക ഉപകരണങ്ങള്‍ തേടേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്.